India

രാജ്യാന്തര വിമാന സര്‍വീസ്; ഡിസംബറോടെ സാധാരണ നിലയിലേക്കെന്ന് കേന്ദ്രം

രാജ്യാന്തര യാത്രാവിമാന സര്‍വീസുകള്‍ ഡിസംബറോടെ സാധാരണ നിലയിലേക്ക് തിരിച്ചെത്തുമെന്ന് സിവില്‍ ഏവിയേഷന്‍ സെക്രട്ടറി രാജീവ് ബന്‍സാല്‍. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഈ മാസം മുപ്പത് വരെ നീട്ടിയ നിയന്ത്രണങ്ങളില്‍ മാറ്റം വരുത്തുമെന്നും ബന്‍സാല്‍ വ്യക്തമാക്കി. ഇന്ത്യയുമായി എയര്‍ ബബിള്‍ സംവിധാനമുള്ള രാജ്യങ്ങിലേക്ക് രാജ്യാന്തര വിമാന സര്‍വീസ് നടത്തുന്ന പ്രായോഗികമായിരിക്കുമെന്ന കണക്കൂട്ടലിന്റെ അടിസ്ഥാനത്തിലാണ് നടപടി. രാജ്യാന്തര യാത്രാവിമാന സര്‍വീസുകള്‍ പൂര്‍വസ്ഥിതിയിലാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിലയിരുത്തി വരുകയാണെന്ന് കേന്ദ്രസര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സര്‍വീസുകള്‍ ഉടന്‍ സാധാരണസ്ഥിതിയിലായേക്കുമെന്ന ഏവിയേഷന്‍ […]

World

ചൈനയുടെ രണ്ടാമത്തെ വാക്സിനും ലോകാരോഗ്യ സംഘടനയുടെ അംഗീകാരം

ചൈനയുടെ രണ്ടാമത്തെ വാക്സിനായ സിനോവാക് വാക്സിനും അംഗീകാരം നൽകി ലോകാരോഗ്യ സംഘടന. 18 വയസിന് മുകളിലുള്ളവർക്ക് രണ്ട് ഡോസ് വീതമാണ് വാക്സിൻ നൽകേണ്ടത്. രണ്ട് ഡോസുകള്‍ക്കിടയില്‍ രണ്ടുമുതല്‍ നാലാഴ്ച വരെ ഇടവേള വേണമെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു. നേരത്തെ ചൈന സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള കോവിഡ് വാക്സിനായ സിനോഫാം വാക്സിന് ലോകാരോഗ്യസംഘടനയുടെ അംഗീകാരം കിട്ടിയിരുന്നു. മെയ് ആദ്യത്തിലായിരുന്നു സിനോഫാമിന് അടിയന്തര ഉപയോഗത്തിന് അനുമത ലഭിച്ചത് കുറഞ്ഞ ചെലവില്‍ സിനോവാക് വാക്സിന്‍ സൂക്ഷിക്കാനാകുന്നത് വികസ്വര രാജ്യങ്ങള്‍ക്ക് ഗുണകരമാകുമെന്ന് ലോകാരാഗ്യ സംഘടന […]

World

ഇസ്രായേലുമായുള്ള ആയുധ കച്ചവടം നിർത്തിവെക്കാൻ യു. എസ് കോൺഗ്രസിൽ പ്രമേയം

ഗസ്സയിൽ ഇസ്രായേൽ നടത്തിവരുന്ന ആക്രമണം അവസാനിപ്പിക്കാൻ തയ്യാറാകാത്ത സാഹചര്യത്തിൽ ഇസ്രായേലിന് ആയുധം നൽകുന്നതിൽ നിന്ന് പിൻവാങ്ങാൻ അമേരിക്കക്ക് ആഭ്യന്തര സമ്മർദ്ദം. ഇസ്രായേൽ വെടിനിർത്തണമെന്ന അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ നിർദേശം തള്ളിയതിന് പിന്നാലെയാണ് ഇസ്രായേൽ-യുഎസ് ബന്ധത്തിൽ അതൃപ്തി പുകയുന്നത്. ഇസ്രായേലിന് ആയുധം വിൽക്കുന്നത് തടയണം എന്നാവശ്യപ്പെട്ട് പാർലമെന്റ് അംഗങ്ങൾ പ്രമേയം അവതരിപ്പിച്ചു. കഴിഞ്ഞ ദിവസമാണ് ഇസ്രായേലുമായുള്ള 735 മില്യൺ ഡോളറിന്റെ ആയുധകച്ചവടത്തിന് ബൈഡൻ ഭരണകൂടം അനുമതി നൽകിയത്. ഫലസ്തീനിൽ ഇസ്രായേൽ നടത്തുന്ന അക്രമണത്തിന് പിന്തുണ നൽകുന്ന നടപടിക്ക് […]

World

യു.എസിന്റെ വെടിനിർത്തൽ നിർദേശം തള്ളി ഇസ്രായേൽ; ഗസ്സയിൽ കൊല്ലപ്പെട്ടത് 238 പേർ

ഗസ്സയിൽ ഇസ്രായേലി‍ന്റെ ശക്തമായ വ്യോമ, ഷെല്ലാക്രമണം പതിനൊന്നാം ദിവസവും തുടരുകയാണ്. ഇന്ന് വെളുപ്പിനും ഗസ്സയുടെ വിവിധ ഭാഗങ്ങളിൽ ബോംബാക്രമണത്തിലൂടെ നിരവധി കെട്ടിടങ്ങളും താമസ കേന്ദ്രങ്ങളും ഇസ്രായേൽ സൈന്യം തകർത്തു. ഗസ്സയിൽ ജീവകാരുണ്യ ഉൽപന്നങ്ങൾ എത്തിക്കാൻ ഇസ്രായേൽ അനുവദിച്ചില്ലെങ്കിൽ വലിയ ദുരന്തമാകും സംഭവിക്കുകയെന്ന് യു.എൻ കൂട്ടായ്മ മുന്നറിയിപ്പ് നൽകി. യു.എസ് പ്രസിഡൻറ് ജോ ബൈഡന്റെ വെടിനിർത്തൽ നിർദേശം തള്ളിയാണ് ഗസ്സയിൽ ഇസ്രായേൽ ആക്രമണം തുടരുന്നത്. വെടിനിർത്തൽ പ്രഖ്യാപനത്തിനു മുന്നോടിയെന്ന നിലക്കാണ് കനത്ത വ്യോമാക്രമണമെന്നും റിപ്പോർട്ടുണ്ട്. അതേ സമയം അഷ്കലോൺ, […]

International

അന്ന് പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടത് ഡ്യൂപ്ലിക്കേറ്റ് കിമ്മാണോ? സംശയം തീരാതെ സോഷ്യല്‍മീഡിയ

അഡോള്‍ഫ് ഹിറ്റ്‌ലര്‍, സദ്ദാം എന്നിവരെ പോലെ കിമ്മും ബോഡി ഡബിള്‍ പ്രയോഗിക്കുന്നുവെന്നാണ് ഇവര്‍ പറയുന്നത് ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്നിന് ഹൃദയ ശസ്ത്രക്രിയയെ തുടര്‍ന്ന് ആരോഗ്യ നില വഷളായെന്നും മസ്തിഷ്ക മരണം സംഭവിച്ചുവെന്നുള്ള തരത്തിലുള്ള വാര്‍ത്തകള്‍ ഏപ്രില്‍ അവസാന വാരം ചില മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിനെ തള്ളി ഉത്തരകൊറിയയും രംഗത്ത് വന്നിരുന്നു. എന്നാല്‍ 20 ദിവസത്തെ ഇടവേളയ്ക്ക് ശേഷം കിം ഒരു പൊതുപരിപാടിയില്‍ പ്രത്യക്ഷപ്പെട്ടു. ഉത്തരകൊറിയയിലെ വള നിര്‍മ്മാണ ഫാക്ടറിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച കിം […]

International

കോവിഡിനെതിരായ വാക്‌സിന്‍ കണ്ടെത്തിയെന്ന് ഇറ്റാലിയന്‍ ഗവേഷണസ്ഥാപനം

അതേസമയം, വാക്‌സിന്‍ കണ്ടെത്തിയെന്ന ഇറ്റാലിയന്‍ കമ്പനിയുടെ അവകാശവാദത്തെ ഭാഗീകമായി മാത്രമേ ഇന്ത്യയിലെ വിദഗ്ധര്‍ അംഗീകരിക്കുന്നുള്ളൂ… കഴിഞ്ഞ ദിവസമാണ് ഇസ്രയേലില്‍ നിന്നും കോവിഡിനെതിരായ ആന്റിബോഡികള്‍ നിര്‍മ്മിക്കുന്നതില്‍ നിര്‍ണ്ണായക മുന്നേറ്റമുണ്ടായെന്ന അവകാശവാദം വരുന്നത്. ഇപ്പോഴിതാ കോവിഡിനെതിരായ വാക്‌സിന്‍ എലികളില്‍ വിജയിച്ചെന്ന് അറിയിച്ചുകൊണ്ട് ഇറ്റാലിയന്‍ കമ്പനി രംഗത്തെത്തിയിരിക്കുന്നു. മനുഷ്യരിലും ഈ വാക്‌സിന്‍ കോവിഡിനെതിരായ ആന്റിബോഡികള്‍ നിര്‍മ്മിക്കുന്നതില്‍ ഫലപ്രദമായേക്കുമെന്നാണ് ടാകിസ് എന്ന കമ്പനിയുടെ ഗവേഷകരുടെ അവകാശവാദം. റോമിലെ ആശുപത്രിയില്‍ നടത്തിയ ഗവേഷണത്തിലാണ് എലികളില്‍ വിജയകരമായി കോവിഡ് വാക്‌സിന്‍ പരീക്ഷിച്ചത്. എലികളില്‍ കുത്തിവെച്ച വാക്‌സിന്‍ […]

India International Uncategorized

ഖത്തറില്‍ നിന്നും ഇന്ത്യയിലേക്കുള്ള സര്‍വീസുകള്‍ പുനരാരംഭിക്കാനൊരുങ്ങി ഖത്തര്‍ എയര്‍വേയ്സ്

അനുമതി ലഭിച്ചാല്‍ അടുത്തമാസാവസാനത്തോടെ സര്‍വീസ് തുടങ്ങും നാടണയാനുള്ള പ്രവാസികളുടെ വര്‍ധിച്ച ആവശ്യം കണക്കിലെടുത്താണ് ഖത്തര്‍ എയര്‍വേയ്സിന്‍റെ പുതിയ പ്രഖ്യാപനം. അടുത്ത മാസാവസാനത്തോടെ ഇന്ത്യയുള്‍പ്പെടെ വിവിധ രാജ്യങ്ങളിലെ 81 ഭാഗങ്ങളിലേക്ക് സര്‍വീസ് പുനരാരംഭിക്കാന്‍ സജ്ജമാണെന്ന് ഖത്തര്‍ എയര്‍വേയ്സ് സിഇഒ അക്ബര്‍ അല്‍ ബേകിര്‍ പറഞ്ഞു. കോവിഡ് സാഹചര്യത്തില്‍ സ്വന്തം നാടുകളിലെത്താന്‍ ആഗ്രഹിക്കുന്ന പത്ത് ലക്ഷം പ്രവാസികളെ നാട്ടിലെത്തിക്കുകയാണ് കമ്പനിയുടെ ലക്ഷ്യമെന്ന് ഖത്തര്‍ എയര്‍വേയ്സ് സിഇഒ വ്യക്തമാക്കി. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളുടെ അനുമതി ലഭിക്കുന്ന മുറയ്ക്ക് ടിക്കറ്റ് ബുക്കിങ് ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ […]

International

കോവിഡിനെതിരായ നിര്‍ണ്ണായക പഠനത്തിലായിരുന്ന ചൈനീസ് ഗവേഷകന്‍ അമേരിക്കയില്‍ വെടിയേറ്റ് മരിച്ചു

ലിയുവിന്റെ കാറില്‍ ഹോഗു(46) എന്നയാളെയും വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയിട്ടുണ്ട്… കൊറോണ വൈറസിനെതിരായ നിര്‍ണ്ണായക പഠനത്തിലായിരുന്ന യുവ ചൈനീസ് ഗവേഷകന്‍ അമേരിക്കയില്‍ വെടിയേറ്റു മരിച്ചു. പിറ്റ്‌സ്ബര്‍ഗ് സര്‍വകലാശാലയിലെ റിസര്‍ച്ച് അസിസ്റ്റന്റ് പ്രൊഫസറായ ബിങ് ലിയു(37)വിനെയാണ് വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ലിയുവിന്റെ കാറില്‍ ഹോഗു(46) എന്നയാളെയും വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. ഇയാള്‍ ബിങ് ലിയുവിനെ വെടിവെച്ച് കൊന്ന ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. തലയിലും കഴുത്തിലും അടക്കം ശരീരത്തില്‍ നിരവധി വെടിയുണ്ടകള്‍ തറച്ച […]

International

ലോകത്ത് കോവിഡ് മരണം രണ്ടര ലക്ഷം കടന്നു; അമേരിക്കയില്‍ 24 മണിക്കൂറിനിടെ 2500ലേറെ മരണം

ലോകത്ത് കോവിഡ് മരണം രണ്ടര ലക്ഷംകടന്നു. അമേരിക്കയിലും ബ്രിട്ടണിലും നില അതീവ ഗുരുതരമാണ്. അമേരിക്കയില്‍ ഇന്നലെ മാത്രം രണ്ടായിരത്തിലധികം മരണം റിപ്പോര്‍ട്ട് ചെയ്തു. ലോകത്ത് കോവിഡ് മരണം രണ്ടര ലക്ഷം കടന്നു. അമേരിക്കയിലും ബ്രിട്ടണിലും നില അതീവ ഗുരുതരമാണ്. അമേരിക്കയില്‍ ഇന്നലെ മാത്രം രണ്ടായിരത്തിലധികം മരണം റിപ്പോര്‍ട്ട് ചെയ്തു. അതേസമയം നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താനൊരുങ്ങുകയാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയില്‍ 1.26 മില്യണിലധികം രോഗികളാണുള്ളത്. എഴുപത്തി നാലായിരത്തിലധികം മരണമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. പത്തൊമ്പതിനായിരത്തിലധികം പുതിയ കേസുകളാണ് […]

International

സൗദിയില്‍ നിന്നും നാളെ കരിപ്പൂരിലേക്ക് നടത്താനിരുന്ന വിമാന സര്‍വീസ് മാറ്റി

സൗദിയില്‍ നിന്നും നാളെ കരിപ്പൂരിലേക്ക് നടത്താനിരുന്ന വിമാന സര്‍വീസ് മറ്റന്നാളത്തേക്ക് മാറ്റി. മലപ്പുറം ജില്ലാ കളക്ടറാണ് ഇക്കാര്യം അറിയിച്ചത്. സൗദിയില്‍ നിന്നും മടങ്ങുന്ന യാത്രക്കാര്‍ക്കുള്ള വിവരങ്ങളും ക്രമീകരണവും റിയാദ് എംബസി അംബാസിഡര്‍ ഡോ. ഔസാഫ് സഈദ് ഇന്ത്യന്‍ സമയം 4.30ന് വിശദീകരിക്കും. വാര്‍ത്താ സമ്മേളനത്തിലാണ് ക്രമീകരണങ്ങളും പുതിയ വിവരങ്ങളും അറിയിക്കുക