Health India Kerala

ഡിജിറ്റല്‍ ഹെല്‍ത്ത്: ആധുനികവത്ക്കരിക്കുന്നതിനും ബയോമെട്രിക് പഞ്ചിംഗിനുമായി 7.85 കോടി

ആരോഗ്യ മേഖലയില്‍ ഡിജിറ്റല്‍ സാങ്കേതികവിദ്യ നടപ്പിലാക്കുന്നതിന്റെ ഭാഗമായി ആരോഗ്യ സ്ഥാപനങ്ങളെ ആധുനികവത്ക്കരിക്കാന്‍ 7.85 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. അതില്‍ സാമൂഹികാരോഗ്യ കേന്ദ്രം മുതലുള്ള ആശുപത്രികളില്‍ ആധാര്‍ അധിഷ്ഠിത പഞ്ചിംഗ് സിസ്റ്റം സ്ഥാപിക്കുന്നതിനായി 5.16 രൂപയാണ് അനുവദിച്ചത്. ജില്ലാ മെഡിക്കല്‍ ഓഫീസുകള്‍, സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, താലൂക്ക് ആശുപത്രികള്‍, ജില്ലാ, ജനറല്‍ ആശുപത്രികള്‍ എന്നിവിടങ്ങളിലാണ് പഞ്ചിംഗ് നടപ്പിലാക്കുന്നത്. നിലവില്‍ ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റ് ഉള്‍പ്പെടെയുള്ള 10 ആരോഗ്യ സ്ഥാപനങ്ങളില്‍ പഞ്ചിംഗ് നടപ്പിലാക്കിയിട്ടുണ്ട്. ഘട്ടം […]

Health India Kerala Uncategorized

ഭാരതീയ ചികിത്സാ വകുപ്പില്‍ 116 തസ്തികകള്‍ സൃഷിച്ചു

ഭാരതീയ ചികിത്സാ വകുപ്പില്‍ 116 തസ്തികകള്‍ സൃഷ്ടിച്ച് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. മെഡിക്കല്‍ ഓഫീസര്‍, നഴ്‌സ് ഗ്രേഡ്-II, ഫാര്‍മസിസ്റ്റ് ഗ്രേഡ്-II, ആയുര്‍വേദ തെറാപ്പിസ്റ്റ് എന്നീ തസ്തികകളാണ് സൃഷ്ടിച്ചത്. ഭാരതീയ ചികിത്സാ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും ജനങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനങ്ങള്‍ ഗുണമേന്മയോടുകൂടി സാധ്യമാക്കാനും ഇതിലൂടെ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. 5 മെഡിക്കല്‍ ഓഫീസര്‍ (കൗമാരഭൃത്യം), 8 മെഡിക്കല്‍ ഓഫീസര്‍ (പഞ്ചകര്‍മ്മ), 41 മെഡിക്കല്‍ ഓഫീസര്‍ (ആയുര്‍വേദ), 2 മെഡിക്കല്‍ […]

Kerala

കളമശ്ശേരിയിൽ ബീഫ് കഴിച്ചവർക്ക് ദേഹാസ്വസ്ഥത; ഒരു കുട്ടി ആശുപത്രിയിൽ

കളമശ്ശേരിയിൽ ബീഫ് കഴിച്ചവർക്ക് ദേഹാസ്വസ്ഥത അനുഭവപ്പെട്ടുവെന്ന് പരാതി. അങ്കമാലി ഡി പോൾ കോളജിലെ വിദ്യാർത്ഥികളായ എട്ടു കുട്ടികൾക്കാണ് ദേഹാസ്വസ്ഥത അനുഭവപ്പെട്ടത്. ഒരു കുട്ടിയെ കിന്റർ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്. പുറത്തു കഴിച്ച ഭക്ഷണത്തിൽ നിന്നാണ് ദേഹാസ്വസ്ഥത അനുഭവപ്പെട്ടതെന്ന് മാതാപിതാക്കൾ ആരോപിക്കുന്നു.

Kerala

ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടു

ബംഗളൂരുവില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യനില മെച്ചപ്പെു. ചികിത്സ തൃപ്തികരമായി പുരോഗമിക്കുന്നുവെന്നും ഭക്ഷണം നന്നായി കഴിക്കുകയും നടക്കാനുള്ള പ്രയാസം മാറുകയും ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. യുഡിഎഫ് കണ്‍വീനര്‍ എം.എം ഹസന്‍, മുന്‍ മന്ത്രി കെ.സി ജോസഫ്, ബെന്നി ബെഹ്‌നാന്‍ എംപി എന്നിവര്‍ ഉമ്മന്‍ ചാണ്ടിയെ സന്ദര്‍ശിച്ചു. അതേസമയം സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

Kerala

എസ്.എ.ടി ആശുപത്രിയിൽ 32 ഐ.സി.യു കിടക്കകൾ; ഉദ്ഘാടനം ഇന്ന്

തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ കുട്ടികൾക്കായി ആധുനിക സംവിധാനങ്ങളോടെയുള്ള തീവ്രപരിചരണ വിഭാഗം സജ്ജമായി. ഇന്ന് രാവിലെ 10ന് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം നിർവഹിക്കും. 8 ഹൈഡെപ്പന്റൻസി യൂണിറ്റ് കിടക്കകളും 24 ഐ.സി.യു കിടക്കകളും ഉൾപ്പെടെ ആകെ 32 കിടക്കകളാണ് പീഡിയാട്രിക് വിഭാഗത്തിൽ സജ്ജമാക്കിയത്. 12 മൾട്ടി പാര മോണിറ്ററുകൾ, 10 വെന്റിലേറ്ററുകൾ, 6 നോൺ ഇൻവേസീവ് ബൈപ്പാസ് വെന്റിലേറ്ററുകൾ, 2 പോർട്ടബിൾ അൾട്രാസൗണ്ട് മെഷീൻ, 3 ഡിഫിബ്രിലേറ്ററുകൾ എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. 98 ലക്ഷം രൂപയാണ് ഇതിനായി ചെലവിട്ടത്. […]

Health

ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാം; ഉൾപ്പെടുത്താം ഈ ഭക്ഷണങ്ങൾ

ഇന്നത്തെ ജീവിതസാഹചര്യങ്ങളിൽ ഭക്ഷണത്തിന്റെ ഗുണം നോക്കാതെ രുചി മാത്രം നോക്കിയാണ് പലരും ഭക്ഷണങ്ങൾ തെരഞ്ഞെടുക്കുന്നത്. അതുകൊണ്ടുതന്നെ പലപ്പോഴും ഭക്ഷണത്തോടൊപ്പം രോഗങ്ങളെയും നാം കൂടെക്കൂട്ടാറുണ്ട്. എന്നാൽ മിക്കപ്പോഴും നാം കഴിക്കുന്ന ഭക്ഷണത്തിലൂടെ വിഷാംശവും ശരീരത്തിൽ എത്തിച്ചേരും. ശരീരത്തിൽ കടന്നുകൂടുന്ന വിഷാംശത്തെ ഇല്ലാതാക്കാൻ ചില എളുപ്പവഴികൾ എന്തൊക്കെയാണെന്ന് നോക്കാം. മഞ്ഞൾ ചേർത്ത പാൽ, മോര്, കരിമ്പ് എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വഴി ശരീരത്തിൽ എത്തിയിരിക്കുന്ന വിഷാംശത്തെ ഒരുപരിധിവരെ ഇല്ലാതാക്കാൻ സഹായിക്കും. മഞ്ഞൾ ചേർത്ത പാൽ വിഷാംശത്തെ ഇല്ലാതാക്കുന്നതിനൊപ്പം ശരീരത്തിന് നിരവധി […]

Health National

രക്തദാനവും അവയവദാന പ്രക്രിയകളും ഇനി കോവിൻ പോർട്ടൽ വഴി …

കോവിന്‍പോർട്ടൽ വഴി ഇനി രക്ത-അവയവ ദാനവും ഉൾപെടുത്താൻ കേന്ദ്ര നടപടി. ഇതിനായുള്ള നടപടികൾ കേന്ദ്രം ആരംഭിച്ചിട്ടുണ്ട്. പോര്‍ട്ടലിന്റെ നവീകരിച്ച പതിപ്പ് അടുത്തമാസം പകുതിയോടെ പ്രവര്‍ത്തനമാരംഭിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പോര്‍ട്ടലിനു കീഴിലായി കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കുമുള്ള സാര്‍വത്രിക പ്രതിരോധ കുത്തിവെപ്പ് പരിപാടിയും (യു.ഐ.പി) നടപ്പിലാക്കും. ഇതുവഴി മുഴുവന്‍ വാക്‌സിനേഷന്‍ സംവിധാനവും ഉടൻ തന്നെ ഡിജിറ്റൈലൈസ് ചെയ്യാൻ സാധിക്കുമെന്നാണ് കരുതുന്നത്. അതോടെ ഗുണഭോക്താക്കളുടെ വിവരശേഖരണം സുഗമമാക്കുമെന്നും അധികൃതർ പറയുന്നു. ഇതിനൊപ്പം തന്നെ കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്ന സംവിധാനവും പ്ലാറ്റ്‌ഫോമില്‍ തുടരും. […]

World

കുരങ്ങുപനി: വസൂരി വാക്‌സിന്‍ ഫലപ്രദമെന്ന് വാദം

കുരുങ്ങുപനി പടരുന്ന സാഹചര്യത്തില്‍ വസൂരിയെ നേരിടാന്‍ ഉപയോഗിച്ചിരുന്ന വാക്‌സിന്‍ അടിയന്തര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ യുകെ. വസൂരി വാക്‌സിന്‍ 85% ഫലപ്രദമാണ്. ജനങ്ങള്‍ക്കു മുഴുവന്‍ വാക്‌സിന്‍ നല്‍കുന്നില്ലെങ്കിലും ജീവന് ഭീഷണി നേരിടുന്ന സാഹചര്യത്തില്‍ രോഗികള്‍ക്കും സമ്പര്‍ക്കത്തിലുള്ളവര്‍ക്കും വാക്‌സിന്‍ നല്‍കുമെന്ന് യുകെ ആരോഗ്യസുരക്ഷ ഏജന്‍സി ഉപദേഷ്ടാവ് ഡോ.സൂസന്‍ ഹോപ്കിന്‍സ് പറഞ്ഞു. കുരങ്ങു പനി വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ യൂറോപ്പില്‍ കനത്ത ജാഗ്രതയാണ്. ലോകമെമ്പാടും 126 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രോഗികളുമായി അടുത്തു ബന്ധപ്പെട്ടവര്‍ക്ക് 21 ദിവസം സമ്പര്‍ക്കവിലക്ക് വേണമെന്ന് ബ്രിട്ടന്‍ നിര്‍ദേശിച്ചു. […]

Health National

തടികുറച്ചാൽ ബോണസ്; ആരോഗ്യദിനത്തിൽ തൊഴിലാളികളെ ഞെട്ടിച്ചൊരു ബോണസ് ഓഫർ

വിശേഷ ദിവസങ്ങളിലും തൊഴിലാളികൾക്ക് അഭിനന്ദനപ്പൂർവ്വമായും ബോണസും ഇൻസെന്റീവ്‌സുമൊക്കെ കമ്പനികൾ നൽകാറുണ്ട്. എന്നാൽ ഇനി പറയാൻ പോകുന്ന പോകുന്നത് സെറോധ എന്ന കമ്പനിയെ കുറിച്ചാണ്. അവിടെ തൊഴിലാളികൾക്ക് എന്തിനാണ് എന്നറിയാമോ ബോണസ് നല്കാമെന്നത് പറഞ്ഞത്. കേട്ടാൽ വിശ്വസിക്കാൻ പ്രയാസമാണ്. പക്ഷെ സംഭവം സത്യമാണ്. സെറോധ കമ്പനിയിലെ ജീവനക്കാർക്ക് ആരോഗ്യം ശ്രദ്ധിച്ചാൽ ബോണസ് നൽകാമെന്നാണ് സെറോധയുടെ സ്ഥാപകനും സി.ഇ.ഒ.യുമായ നിതിൻ കാമത്തിന്റെ പ്രഖ്യാപനം. ബം​ഗളൂരു കേന്ദ്രമായി പ്രവർത്തിക്കുന്ന ഓൺലൈൻ ബ്രോക്കിങ് കമ്പനിയാണ് സെറോധ. ലോകാരോ​ഗ്യദിനത്തിലായിരുന്നു സെറോധയുടെ സി.ഇ.ഒ നിതിൻ കാമത്ത് […]

Health

അമിത ഉപയോഗം ആപത്ത്; കുട്ടികളിൽ മൊബൈൽ വഴിവെക്കുന്ന പ്രശ്നങ്ങൾ…

ജീവിതത്തിൽ നിന്ന് നമുക്ക് ഒഴിവാക്കാൻ പറ്റാത്ത ഒന്നായി മാറിക്കഴിഞ്ഞു മൊബൈൽ ഫോണുകൾ. ലോക്ക്ഡൗണും കൊവിഡും ഓൺലൈൻ ക്ലാസുകളും കുട്ടികളിലെ മൊബൈൽ ഉപയോഗം വർധിക്കാനും കാരണമായി. തുടർച്ചയായി ഫോണുകളിൽ സമയം ചെലവഴിക്കുന്ന പ്രവണത മിക്ക കുട്ടികളിലും വർദ്ധിച്ചു. നമുക്ക് തന്നെ അറിയാം തുടർച്ചയായ മൊബൈൽ ഫോണിന്റെയും കമ്പ്യൂട്ടറിന്റെയും ഉപയോഗം കുട്ടികളിൽ ഉണ്ടാക്കുന്ന ശാരീരിക മാനസിക പ്രശ്നങ്ങൾ ഏറെയാണ്. ഗെയിമുകളിലും മറ്റു യുട്യൂബ്, ഫോൺ ആപ്പ്ലിക്കേഷനുകളിലും കുട്ടികൾ ഏറെ സമയം ചെലവഴിക്കുന്നതിൽ നിയന്ത്രണവും ശ്രദ്ധയും ആവശ്യമാണ്. കാരണം നിരന്തരമായ ഇതിന്റെ […]