Technology

പഴയ വാട്സ്ആപ്പ് ചാറ്റ് തീയതി വെച്ച് തിരഞ്ഞ് കണ്ടെത്താം; പുതിയ ഫീച്ചർ അവതരിപ്പിച്ച് മെറ്റ

വാട്സ്ആപ്പിൽ പഴയ ചാറ്റുകൾ കണ്ടെത്താൻ പുതിയ രീതി അവതരിപ്പിച്ച് മെറ്റ. ഒരു സന്ദേശം തിരയനായി ഇനി തീയതി മാത്രം നൽകിയാൽ മതിയാകും. ആൻഡ്രോയിഡ്, ഐഒഎസ് ഉപഭോക്താക്കൾക്ക് നിലവിൽ ഈ അപ്‌ഡേറ്റ് ലഭിക്കുന്നുണ്ട്. വർഷങ്ങളായി ഒരേ ഫോണിൽ തന്നെ വാട്‌സാപ്പ് ഉപയോഗിക്കുന്നവർക്ക് പഴയ ചാറ്റുകൾ കണ്ടുപിടിക്കാൻ ഇത് സഹായകമാവും. നേരത്തെ ചാറ്റ് ചെയ്ത മെസേജിലെ ഏതെലും വാക്കുകൾ ഉപയോ​ഗിച്ചായിരുന്നു ചാറ്റ് തിരഞ്ഞിരുന്നെങ്കിൽ‌ ഇനി മുതൽ തീയതി ഉപയോ​ഗിച്ചും കണ്ടെത്താൻ കഴിയും. ഇങ്ങനെ ചാറ്റ് കണ്ടെത്തുന്നതിനായി ചാറ്റ് കണ്ടെത്തേണ്ട അക്കൗണ്ടോ […]

Technology

നിർദേശങ്ങൾ പറഞ്ഞോളൂ, സോറ അത് വിഡിയോ ആക്കും; ലോകത്തെ വീണ്ടും ഞെട്ടിച്ച് ഓപ്പൺ എഐ

സാം ആൾട്ട്മാന്റെ ഓപ്പൺ എഐ ലോകത്തെ വീണ്ടും ഞെട്ടിച്ചിരിക്കുന്നു. നിർദേശങ്ങൾ അനുസരിച്ച് വീഡിയോ സൃഷ്ടിക്കുന്ന സോറ എന്ന ടൂൾ അവതരിപ്പിച്ചിരിക്കുകയാണ് ആർട്ടിഫിഷൽ ഇന്റലിജൻസ് കമ്പനി.ടെക്സ്റ്റുകളെ വീഡിയോ ആക്കി മാറ്റാൻ കഴിയുന്ന ‘സോറ’ എന്ന പുതിയ ടൂൾ അവതരിപ്പിച്ചിരിക്കുകയാണ് ഓപ്പൺ എഐയുടെ സിഇഒ സാം ആൾട്ട്മാൻ. ജനറേറ്റീവ് ആർട്ടിഫിഷ്യൽ ഇന്റലിജൻസിലേക്കുള്ള അമ്പരപ്പിക്കുന്ന ചുവടുവയ്പായാണ് സോറയെ ലോകം നോക്കിക്കാണുന്നത്. ഉപയോക്താവിന്റെ നിർദ്ദേശത്തിന് അനുസൃതമായി ഒരു മിനിട്ട് ദൈർഘ്യമുള്ള ഉയർന്ന ദൃശ്യനിലവാരമുള്ള വീഡിയോകൾ സൃഷ്ടിക്കാൻ സോറയ്ക്ക് കഴിയുമെന്നാണ് സാം ആൾട്ട്മാൻ പറയുന്നത്. […]

Technology

ഞെട്ടിക്കാൻ നത്തിങ്‌; വരാൻപോകുന്നത് നത്തിങ് 2എ; ഫെബ്രുവരിയിൽ ലോഞ്ച് ചെയ്യുമെന്ന് സൂചന

പ്രീമിയം ഫോണുകൾ അവതരിപ്പിച്ചതിന് പിന്നാലെ ബജറ്റ് ഫ്രണ്ട്ലി സ്മാർട്ട് അവതരിപ്പിക്കാനൊരുങ്ങുകയാണ് നത്തിങ്. നത്തിങ്ങ് ഫോൺ 1, നത്തിങ്ങ് ഫോൺ 2 എന്നിവയായിരുന്നു നത്തിങ്ങിന്റെ ആദ്യ ഫോണുകൾ. ഇതിന് പിന്നാലെയാണ് നത്തിങ് 2എ എത്തുന്നത്. വിപണിയിൽ മികച്ച പ്രതികരണമാണ് നത്തിങ് ഫോണുകൾക്ക് ലഭിച്ചുവരുന്നത്. നത്തിങ്ങിൽ നിന്ന് മൂന്നാമതൊരു ഫോൺ ഒരുങ്ങുന്നു എന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നെങ്കിലും മറ്റു വിവരങ്ങൾ ലഭിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ ഇതിൽ ഒരുസ്ഥിരീകരണം ലഭിച്ചിരിക്കുകയാണ്. ഫീച്ചറുകളും വിലയും അ‌ടക്കമുള്ള വിവരങ്ങൾ വരെ ചോർന്നിരുന്നു. ഇതിന് പിന്നാലെയാണ് വിപണിയിൽ […]

Technology

ടെസ്‌ല റോബോട്ടിന്റെ ആക്രമണത്തിൽ സോഫ്റ്റ് വെയർ എൻജിനീയർക്ക് പരിക്കേറ്റു: റിപ്പോർട്ട്

ടെസ്‌ല റോബോട്ടിന്റെ ആക്രമണത്തിൽ സോഫ്റ്റ് വെയർ എൻജിനീയർക്ക് പരിക്കേറ്റെന്ന് റിപ്പോർട്ട്. ഓസ്റ്റിനിലുള്ള ടെസ്ലയുടെ ഗിഗ ടെക്‌സാസ് ഫാക്ടറിയിലാണ് സംഭവം. 2021ലാണ് സംഭവമുണ്ടായതെന്നാണ് റിപ്പോർട്ട്. റോബോട്ട് ജീവനക്കാരനെ ഞെരിക്കുകയും അയാളുടെ പുറത്ത് ലോഹ നഖങ്ങൾ ആഴ്ത്തിറക്കുകയും ചെയ്ത് പരിക്കേൽപ്പിച്ചെന്നാണ് ന്യൂയോർക്ക് പോസ്റ്റിൽ പറയുന്നു. റോബോട്ടുകളെ നിയന്ത്രിക്കുന്ന സോഫ്റ്റ് വെയർ പ്രോഗ്രാമിങ് ജോലികളിലേർപ്പെട്ടിരുന്ന ജീവനക്കാരൻ ആണ് ആക്രമണത്തിനിരയായത്. കാറുകൾക്ക് ആവശ്യമായ ഭാഗങ്ങൾ മുറിച്ചെടുക്കുന്നതിനുള്ള റോബോട്ട് ആയിരുന്നു ആക്രമിച്ചത്. മൂന്നു റോബോട്ടുകളിൽ രണ്ടെണ്ണം ഓഫാക്കിയിരുന്നു. എന്നാൽ മൂന്നാമത്തേത് അബ​ദ്ധത്തിൽ ഓണായി. ഇതാണ് […]

Technology

സാംസങ് മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നവരാണോ? സൂക്ഷിക്കണമെന്ന് സർക്കാർ മുന്നറിയിപ്പ്

സാംസങ് മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നവർക്ക് സുരക്ഷാ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ. കംപ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം ആണ് സാംസങ് ഫോണുകളിൽ നിരവധി സുരക്ഷ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഗ്യാലക്സി എസ്23 അൾട്ര എന്ന ഫ്ലാഗ്ഷിപ്പ് ഫോൺ ഉപയോഗിക്കുന്നവരെയടക്കം ബാധിക്കുന്ന സുരക്ഷാ ഭീഷണികൾ സാംസങ് യൂസർമാർ നേരിടുന്നുണ്ടെന്നാണ് മുന്നറിയിപ്പ്. സുരക്ഷാ ഭീഷണിയുടെ ആഴം കണക്കിലെടുത്താണ് ഉയർന്ന അപകട സാധ്യതാ മുന്നറിയിപ്പ് ആണ് നൽകിയിരിക്കുന്നത്. സിഐവിഎൻ-2023-0360 വൾനറബിലിറ്റി നോട്ടിൽ ആൻഡ്രോയിഡ് 11 മുതൽ 14 വരെ വേർഷനുകളിൽ പ്രവർത്തിക്കുന്ന […]

Technology

സേവ് ഫ്യൂവൽ; ഇന്ധനം ലാഭിക്കാൻ ​ഗൂ​ഗിൾ മാപ്സിന്റെ പുതിയ ഫീച്ചർ

ടെക് ലോകത്ത് വമ്പൻ മാറ്റങ്ങൾക്ക് തുടക്കം കുറിച്ച ഒന്നായിരുന്നു ​ഗൂ​ഗിൾ‌ മാപ്സ്. എന്നാൽ ഒരിടയ്ക്ക് ​ഗൂ​ഗിൾ മാപ്സ് വഴി തെറ്റിക്കുന്നു എന്നുള്ള നിരവധി പരാതികൾ ഉയർന്നെങ്കിലും ഇപ്പോഴും ഏറ്റവും കൂടുതൽ ആളുകൾ ഉപയോ​ഗിക്കുന്ന ഒന്നാണ് ​ഗൂ​ഗിൾ മാപ്സ്. ഇപ്പോഴിതാ മാപ്​സിൽ പുതിയൊരു ഫീച്ചർകൂടി ഉൾപ്പെടുത്തിയിരിക്കുകയാണ് മാപ്സ്. നേരത്തെ തന്നെ നിരവധി രാജ്യങ്ങളിൽ അവതരിപ്പിച്ച ഫീച്ചറായ സേവ് ഫ്യൂവൽ എന്ന ഫീച്ചറാണ് ഇന്ത്യയിൽ‌ അവതരിപ്പിച്ചിരിക്കുന്നത്. അമേരിക്കയിലെയും കാനഡയിലെയും യൂറോപ്പിലെയും ഉപയോക്താക്കൾക്കായി 2022 സെപ്റ്റംബറിൽ ഈ ഫീച്ചർ അവതരിപ്പിച്ചിരുന്നു. വാ​ഹനത്തിന് […]

Technology

മെസേജ് പിൻ ചെയ്ത് വെക്കാം; പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്‌സ്ആപ്പ്

വാട്സ്ആപ്പ് ഉപഭോക്താക്കൾക്ക് ഈ വർഷം ഫീച്ചറുകളുടെ ആറാട്ട് ആയിരുന്നു കമ്പനി ലഭ്യമാക്കിയത്. ഈ വർഷം അവസാനിക്കാറാകുമ്പോഴും ഇനിയും അവസാനിക്കാത്ത ഫീച്ചറുകൾ ഉപഭോക്താക്കൾക്ക് എത്തിക്കാനൊരുങ്ങുകയാണ് വാട്സ്ആപ്പ്. ഇപ്പോൾ മേസേജ് പിൻ ചെയ്ത് വെക്കാൻ കഴിയുന്ന ഫീച്ചറാണ് അവതരിപ്പിച്ചിരിക്കുന്നത്. ​ഗ്രൂപ്പുകളിലും വ്യക്തി​ഗത ചാറ്റുകളിലും മെസേജ് പിൻ ചെയ്ത് വെക്കാൻ കഴിയുന്ന ഫീച്ചറാണ് വാട്സ്ആപ്പ് അവതരിപ്പി‍ച്ചിരിക്കുന്നത്. പരമാവധി 30 ദിവസം വരെ മെസേജ് ഇത്തരത്തിൽ പിൻ ചെയ്ത് വെക്കാൻ കഴിയും. ഡിഫോൾട്ട് ഓപ്ഷനിൽ ഏഴു ദിവസം വരെ പിൻ ചെയ്ത് വെക്കാനും […]

Technology

ഫീച്ചറുകൾ കൊണ്ട് ഞെട്ടിക്കുമോ? നത്തിങ് ഫോൺ 3 ഒരുങ്ങുന്നു; വിപണി കീഴടക്കാൻ വീണ്ടും നത്തിങ്

ഒറ്റ സ്മാർട്ട്ഫോൺ കൊണ്ടുതന്നെ ആഗോള സ്മാർട്ട്ഫോൺ വിപണിയിൽ വിപ്ലവം തീർത്ത സ്മാർട്ട്ഫോൺ ബ്രാൻഡാണ് നത്തിങ്. വൺപ്ലസിന്റെ സഹസ്ഥാപകൻ കൂടിയായ കാൾ പേയ് 2020ലാണ് നത്തിങ് സ്ഥാപിക്കുന്നത്. നത്തിങ് നിലവിൽ രണ്ടു ഫോണുകൾ മാത്രമാണ് വിപണിയിൽ എത്തിച്ചിരിക്കുന്നത്. നത്തിങ് ഫോൺ 1, നത്തിങ് ഫോൺ 2 എന്നിവയാണ് നത്തിങ്ങ് ബ്രാൻഡ് അവതരിപ്പിച്ചിരിക്കുന്ന സ്മാർട്ട് ഫോണുകൾ. നത്തിങ്ങിന്റെ ഫോണിന് വിപണിയിൽ മികച്ച പ്രതികരണമാണ് ലഭിച്ചുവരുന്നത്. നത്തിങ് ഫോൺ 1 ലോഞ്ച് ചെയ്തത് 2022 ജൂ​ലൈ 21 ന് ആയിരുന്നു. ഇത് […]

Technology

വീഡിയോ കോളിനിടെ ഒരുമിച്ച് പാട്ട് കേൾക്കാം; പുതിയ ഫീച്ചർ എത്തിക്കാൻ വാട്സ്ആപ്പ്

ഈ വർഷം അവസാനിക്കാൻ ഇനി കുറച്ച് ദിവസങ്ങൾ മാത്രമാണ് ഉള്ളത്. ഇതിനിടയിൽ ഈ വർഷാദ്യം മുതൽ ഉപഭോക്താക്കളിലേക്ക് നിരവധി ഫീച്ചറുകളാണ് എത്തിച്ചുകൊണ്ടിരിക്കുന്നത്. ഉപയോക്താക്കളുടെ പരസ്പര ആശയവിനിമയം കൂടുതൽ മെച്ചപ്പെടുത്താൻ നിരവധി ഫീച്ചറുകൾ വാട്സ്ആപ്പ് കൊണ്ടുവരാറുണ്ട്. ആ നിരയിലേക്ക് അ‌വതരിപ്പിക്കാൻ ഒരു ഫീച്ചർ കൂടി ഇപ്പോൾ വാട്സ്ആപ്പ് തയാറാക്കുന്നതായി റിപ്പോർട്ടാണ്. വീഡിയോ കോളിനിടെ സുഹൃത്തുക്കളുമായി സംഗീതം ഒരുമിച്ച് കേൾക്കാനും പങ്കിടാനും കഴിയുന്ന ഒരു ഫീച്ചർ ആണ് വാട്സ്ആപ്പ് എത്തിക്കാനൊരുങ്ങുന്നത്. ഏതാനും നാൾ മുമ്പ് പുറത്തിറക്കിയ സ്ക്രീൻ ഷെയറിങ് ഫീച്ചറിന്റെ […]

Technology

‘നത്തിങ് ഫോൺ 2എ’; നത്തിങ്ങിന്റെ ബജറ്റ് സ്മാർട്‌ഫോൺ ഉടനെത്തും

പ്രീമിയം ഫോണുകൾ അവതരിപ്പിച്ചതിന് പിന്നാലെ ബജറ്റ് ഫ്രണ്ട്ലി സ്മാർട്ട് അവതരിപ്പിക്കാനൊരുങ്ങുകയാണ് നത്തിങ്. നത്തിങ്ങ് ഫോൺ 1, നത്തിങ്ങ് ഫോൺ 2 എന്നിവയായിരുന്നു. നത്തിങ്ങിന്റെ ഫോണിന് മികച്ച പ്രതികരണമാണ് വിപണിയിൽ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതിന് പിന്നാലെയാണ് ബജറ്റ് സ്മാർട്‌ഫോൺ കൂടി അവതരിപ്പിക്കാൻ കൂടി ഒരുങ്ങുന്നത്. നത്തിങ് ഫോൺ 2 എ എന്ന പേരിലാണ് ബജറ്റ് സ്മാർട്‌ഫോൺ എത്തിക്കുന്നത്. ഈ ആഴ്ച തന്നെ ഫോൺ എത്തുക്കുമെന്നാണ് സൂചന. എക്‌സിലെ പ്രൊഫൈൽ ബയോയിൽ ‘ഈ ആഴ്ച ചിലത് വരുന്നുണ്ട്’ എന്ന് നത്തിങ് […]