Association Europe Pravasi Switzerland

വേൾഡ് മലയാളീ കൗൺസിൽ നവംബർ മൂന്നിന് ഒരുക്കുന്ന കേരളപ്പിറവി ആഘോഷത്തിന്റെ ആദ്യ ടിക്കറ്റ് വിൽപ്പന നടത്തി

 

സെന്റ് മോറിറ്സ് :വേൾഡ് മലയാളീ കൗൺസിൽ   സ്വിസ്സ് പ്രൊവിൻസ് എല്ലാ വർഷവും നടത്തിവരുന്ന കുടുംബമേള ഈ വര്ഷം  സെപ്തംബര് അവസാന ആഴ്ചയിൽ സ്വിട്സർലാന്റിലെ ഏറ്റവും മനോഹരമായ ഭൂപ്രകൃതിയായ സെൻറ് മോറിറ്സിൽ വെച്ച് നടത്തപ്പെട്ടു .മൂന്നു ദിവസം നീണ്ടുനിന്ന കുടുംബമേളയിൽ നൂറോളം അംഗങ്ങളാണ് പങ്കെടുത്തത് .

കുടുംബമേളയുടെ അവസാനദിവസമായ ഞായറാഴ്ച കൂടിയ യോഗത്തിൽ വെച്ച് വേൾഡ് മലയാളീ കൗൺസിൽ   ഈ വര്ഷം നടത്തുന്ന കേരളപ്പിറവി ആഘോഷങ്ങളുടെ ആദ്യ ടിക്കറ്റ് വിൽപ്പന നടത്തുകയുണ്ടായി . സംഘടനയുടെ ആദ്യ പ്രസിഡന്റ് ശ്രീ ജോയി പറമ്പേട്ട് ,ആദ്യകാല ട്രെഷറർ ശ്രീ ജോസ് എടാട്ടേലിനു വേൾഡ് മലയാളീ കൗൺസിൽ സ്വിസ്സ് പ്രൊവിൻസ് പ്രസിഡന്റ് ജോഷി പന്നരക്കുന്നേലിന്റെയും സെക്രെട്ടറി ജോഷി താഴ്ത്തുകുന്നേലിന്റെയും  സാന്നിധ്യത്തിൽ ടിക്കറ്റ് നൽകി തുടക്കം കുറിച്ചു.

ലോകത്തിനാകെ മാതൃകകള്‍ സൃഷ്ടിച്ചു നല്‍കുന്ന, രാജ്യത്തെ പൊതുസാമൂഹികാവസ്ഥയില്‍നിന്നു വേറിട്ട് ഉയര്‍ന്നുനില്‍ക്കുന്ന, പുതിയ എന്തിനെയും തുറന്നമനസ്സോടെ സ്വീകരിക്കുന്ന, ഹൃദയവിശാലതയുള്ള ഒരു മാനവികസംസ്ക്കാരം. സമരസപ്പെട്ടു മുന്നോട്ടു പോകുന്ന ഈ നാനാത്വങ്ങളുടെ ആഘോഷമാണ് വേൾഡ് മലയാളീ കൗൺസിൽ വർഷങ്ങളായി സൂറിച്ചിൽ നവംബർ മാസത്തിൽ ഒരുക്കുന്ന കേരളപ്പിറവിയാഘോഷമെന്നു ടിക്കറ്റ് നൽകികൊണ്ട് ആദ്യ പ്രസിഡന്റ് ശ്രീ ജോയി പറമ്പേട്ട് അഭിപ്രായപ്പെട്ടു .

രാജ്യങ്ങളുടെ അതിര്‍ത്തികള്‍ മാറ്റിവരയ്ക്കപ്പെട്ടാലും ഭാഷാടിസ്ഥാനത്തിലുള്ള, തനതായ ഒരു സംസ്ക്കാരത്തിന്റെ അടിസ്ഥാനത്തിലുള്ള, ഒരു സമൂഹം ദീര്‍ഘകാലം തനിമയോടെ നിലനില്‍ക്കുമെന്നും . കേരളം എന്നത് കേവലം ഒരു ഭൂപ്രദേശം മാത്രമല്ലന്നും . ഒരു പ്രത്യേക ജനവിഭാഗം മാത്രവുമല്ലന്നും . വൈവിധ്യങ്ങളുടെ അത്യപൂര്‍വ്വമായ ഒരു സമന്വയമാണതെന്നും . സഹ്യനും സമുദ്രത്തിനും ഇടയില്‍ പ്രത്യേകമായി സംരക്ഷിക്കപ്പെട്ടിരിക്കുന്ന ഒരു നാടും ജനതയും. കേരളീയത എന്ന ഒരു സവിശേഷ സംസ്കാരവും മലയാളമെന്ന മാതൃഭാഷയും വൈവിധ്യങ്ങളെ പരസ്പരം ബന്ധിപ്പിച്ചു നിലനിര്‍ത്തുന്നുവെന്നും . ലോകത്തിനാകെ മാതൃകകള്‍ സൃഷ്ടിച്ചു നല്‍കുന്ന, രാജ്യത്തെ പൊതുസാമൂഹികാവസ്ഥയില്‍നിന്നു വേറിട്ട് ഉയര്‍ന്നുനില്‍ക്കുന്ന, പുതിയ എന്തിനെയും തുറന്നമനസ്സോടെ സ്വീകരിക്കുന്ന, ഹൃദയവിശാലതയുള്ള ഒരു മാനവികസംസ്ക്കാരം. സമരസപ്പെട്ടു മുന്നോട്ടു പോകുന്ന ഈ നാനാത്വങ്ങളുടെ ആഘോഷമാണ് വേൾഡ് മലയാളീ കൗൺസിലിന്റെ കേരളപ്പിറവിയാഘോഷമെന്നും,എല്ലാ കലാസ്നേഹികളുടെയും പൂർണ സഹകരണം ഈ ആഘോഷത്തിലേക്ക് പ്രതീക്ഷിക്കുന്നു എന്നും ആമുഖമായി പ്രസിഡന്റ് ശ്രീ ജോഷി പന്നാരക്കുന്നേൽ അഭിപ്രായപ്പെട്ടു .

നവംബർ 3 നു  Rafz, Zurich -ൽ ആണ് പ്രോഗ്രാം ഒരുക്കിയിരിക്കുന്നത് . ആസ്വാദകര്‍ എന്നും ഓര്‍ത്തിരിക്കുന്ന ഒട്ടേറെ ഗാനങ്ങൾ  നമുക്ക് സമ്മാനിച്ചിട്ടുള്ള എത്ര കേട്ടാലും മതിവരാത്ത തരത്തിലുള്ള  ഒട്ടേറെ ഗാനങ്ങൾ ആലപിച്ചിട്ടുള്ള സ്വതസിദ്ധമായ ശബ്ദവുമായി മുന്നേറുന്ന പ്രശസ്ത ഗായകൻ  ഉണ്ണി മേനോന്‍.

‘ചെമ്പകമേ’ എന്ന ആല്‍ബത്തിലൂടെ മലയാളികളുടെ, പ്രത്യേകിച്ച് യുവതലമുറയുടെ മനസ്സ് കീഴടക്കിയ , ഹിന്ദിയിലും ഇംഗ്ലീഷിലും മറ്റു തെന്നിന്ത്യന്‍ ഭാഷകളിലുമായി ആയിരത്തില്‍പരം ആല്‍ബങ്ങലിലും മറ്റുനിരവധി തെന്നിന്ത്യന്‍ സിനിമകള്‍ക്കു വേണ്ടിയും , ആലപിച്ച ഗാനങ്ങളിലെല്ലാം തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ കഴിഞ്ഞ , തന്റെ ആലാപന ശൈലിയിൽ ശ്രോതാക്കളെ ഹരം പിടിപ്പിക്കുന്ന  മലയാളത്തിന്റെ പ്രശസ്ത പിന്നണി ഗായകന്‍ ഫ്രാങ്കോ ,

2007 ൽ ഐഡിയ സ്റ്റാർ സിങ്ങറിലൂടെ എത്തി ഇതിഹാസ, ചിറകൊടിഞ്ഞ കിനാവുകൾ, ഡാഡി കൂൾ, കസബ തുടങ്ങിയ ചിത്രങ്ങളിൽ ഗാനങ്ങൾ ആലപിച്ച നിരവധി ഹിറ്റ് ആൽബങ്ങളിലൂടെയും പ്രേഷകരുടെ മനം കവർന്ന  പ്രസിദ്ധയയാ പിന്നണി ഗായിക ഗായത്രി സുരേഷും അവരുടെ ലൈവ് ഓർക്കസ്ട്ര  ടീമുമായി ആഘോഷരാവിനെത്തുന്നു  .

സ്വിറ്റസർലണ്ടിലെ കുട്ടികളും യുവതലമുറയും ചേർന്ന് ഒരുക്കുന്ന ഓപ്പണിങ് പ്രോഗ്രാമും കേരളപിറവിയെക്കുറിച്ചുള്ള ലൈവ് സ്കീറ്റ് അവതരണവും സെലബ്രേഷൻൻറെ  മറ്റു ആകർഷകമായിരിക്കും .

ആഘോഷങ്ങളോടനുബന്ധിച്ചു നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ ഇന്ത്യൻ അംബാസഡർ ശ്രീ സിബി ജോർജ്ഉം ,സ്വിസ്സ് നാഷണൽ റാറ്റ് നിക് ഗൂഗറും മുഖ്യാതിഥികളായിരിക്കും .വേൾഡ് മലയാളീ കൗൺസിൽ സ്വിസ്സ് പ്രൊവിൻസ് ഒരുക്കുന്ന ഈ ആഘോഷരാവിലേക്കു എല്ലാ സ്വിസ്സ് മലയാളികളെയും ക്ഷണിക്കുന്നതായി ചെയർമാൻ ജോബിൻസൺ കൊറ്റത്തിൽ ,പ്രസിഡന്റ് ജോഷി പന്നാരകുന്നേൽ  ,സെക്രട്ടറി ജോഷി താഴത്തുകുന്നേൽ ,ട്രഷറർ വിജയ് ഓലിക്കര എന്നിവർ അറിയിച്ചു .