Association Europe Germany Pravasi Switzerland

വേൾഡ് മലയാളി കൗൺസിൽ സ്വിസ്സ് പ്രൊവിൻസ് കേരളപ്പിറവി ആഘോഷങ്ങൾക്ക് കൊടിയിറക്കം

പാശ്ചാത്യ സംസ്കാരത്തിന്റെ സ്വാധീനതയില്‍‌ കാലങ്ങള്‍‌ തള്ളിവിടുമ്പോഴും വലിയ ഒരളവുവരെ  ‘കൊച്ചു കേരളത്തിന്റെ’ ഓര്‍‌മയില്‍‌ നമ്മൾ ജീവിക്കുമ്പോൾ .മലയാളത്തിന്റെ മണ്ണില്‍ ഭാഷയുടെ വ്യക്തിത്വം ശക്തമായി രൂപം കൊണ്ടതിന്റെ സ്മരണയിൽ വേൾഡ് മലയാളി കൗൺസിൽ സ്വിസ്സ് പ്രോവിൻസും യൂത്ത് ഫോറവും സംയുക്തമായി വര്ഷങ്ങളായി നടത്തി വരുന്ന കേരളപ്പിറവി ആഘോഷം ഈ വർഷവും  വിപുലമായ പരിപാടികളോടെ നവംബർ 3 ന് സൂറിചിലെ  റാഫ്സ് ഗ്രാമത്തിലെ മനോഹരമായ സന്ധ്യയെ സാക്ഷി നിറുത്തി നടത്തിയ ആഘോഷങ്ങൾക്ക് തിരശ്ശില വീണു . 
 
ബഹുമാനപെട്ട   ഇന്ത്യൻ അംബാസഡർ ശ്രീ സിബിജോർജ് ഭദ്രദീപം കൊളുത്തി ഉദ്‌ഘാടനം നിർവഹിച്ച ആഘോഷ പരിപാടികളുടെ മുഖ്യാതിഥി സ്വിസ് പാർലമെന്റംഗം നിക് ഗുഗർ ആയിരുന്നു. എല്ലാരാജ്യങ്ങളിലും സാന്നിധ്യമുള്ള മലയാളി സമൂഹം ഒട്ടേറെ സംഭാവനകൾ ലോകത്തിനു നൽകിയിട്ടുണ്ടെന്ന് തന്റെ ഉത്ഘാടന പ്രസംഗത്തിൽ അംബാസഡർ പരാമർശിച്ചു. കുമാരനാശാന്റെ കവിത ചൊല്ലി മലയാള സാഹിത്യത്തിന്റെ മഹത്വം അദ്ദേഹം പ്രകിർത്തിച്ചു. പൗരാവകാശമുള്ള ഓരോ സ്വിസ്മലയാളിയും സമ്മദിദാനവകാശം വിനിയോഗിക്കുന്നതിൽ മടി കാണിക്കരുതെന്ന് പാർലമെന്റ് മെമ്പർ നിക് ഗുഗർ ഓർമ്മപ്പെടുത്തി.
വേൾഡ് മലയാളി കൗൺസിൽ പ്രസിഡന്റ് ജോഷി പന്നരക്കുന്നേൽ സ്വാഗതം ആശംസിച്ചു .തൻറെ സ്വാഗത പ്രസംഗത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏറെ ശ്രദ്ധേയമായ പ്രവർത്തനമാണ് സ്വിറ്റ്സർലൻഡിലെ മലയാളികൾ എക്കാലവും കാഴ്ച വയ്ക്കുന്നതെന്നും . സ്വിസ്സ് മലയാളികളുടെ കലാ സാംസ്ക്കാരിക മേഖലകളിൽ   ഉന്നമനം ഉറപ്പു വരുത്തുന്നതിനൊപ്പം പിറന്ന നാട്ടിൽ വിധിയുടെ തേരോട്ടത്തില്‍ പകച്ചു നില്‍ക്കുന്നവര്‍ക്ക് കൈത്താങ്ങാകുക എന്ന മഹനീയമായ ലക്ഷ്യവും മുൻ നിറുത്തിയാണ്  വേൾഡ് മലയാളി കൗൺസിൽ പ്രവർത്തിക്കുന്നതെന്നും. ഇക്കഴിഞ്ഞ പ്രളയക്കെടുതിയിൽപെട്ടവർക്കായി വളരെ പെട്ടെന്നുതന്നെ ഫണ്ട് സമാഹരിക്കാൻ സാധിച്ചുവെന്നും , പ്രവാസ ജീവിതത്തിന്റെ തിരക്കിനിടയിലും ജനിച്ചു വളർന്ന നാടിനെ മറക്കാതെ അശരണർക്കും ആലംബഹീനർക്കും ഒരു കൈതാങ്ങ് ആകുവാൻ കർമ്മ നിരതരായി പ്രവര്ത്തിക്കുന്ന വേൾഡ് മലയാളീ കൗൺസിൽ അംഗങ്ങൾക്കും  അവരോടു സഹകരിക്കുന്ന സ്വിസ്സിലെ നല്ലവരായ മലയാളി സമൂഹത്തിനും അദ്ദേഹം  അഭിവന്ദ്യമർപ്പിക്കുകയും ചെയ്‌തു . സെക്രട്ടറി ജോഷി താഴത്തുകുന്നേൽ  നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. ശ്രീ  ജോബിൻസൺ കൊറ്റത്തിൽ മോഡറേഷൻ നടത്തിയ പൊതുസമ്മേളനത്തിനു ട്രഷറർ വിജയ് ഓലിക്കര, യൂത്ത് ഫോറം പ്രസിഡന്റ് ഫ്രഡിൻ താഴത്തുകുന്നേൽ, യൂത്ത് ഫോറം കൺവീനർ മിനി ബോസ് , വനിതാ ഫോറം പ്രസിഡന്റ് മോളി പറമ്പേട്ട് എന്നിവർ നേതൃത്വം നൽകി.
 
പൊതുയോഗത്തിൽ വേൾഡ് മലയാളി കൗൺസിൽ എല്ലാ വർഷവും നടത്തുന്ന സമൂഹത്തിലെ വ്യത്യസ്തമേഖലകളിൽ മികവ് പുലർത്തുന്നവരെ  ആദരിക്കുന്ന ചടങ്ങിന് ഈ വര്ഷം മൂന്നു പേർ അർഹരായി .സ്വിസ്സ് സോഷ്യൽ ഒളിമ്പിക്സിൽ ഗോൾഡ് മെഡൽ നേടുകയും സ്വിറ്റ്‌സർലണ്ടിനെ പ്രതിനിധികരിച്ച് അന്താരാഷ്ട്ര മത്സരത്തിൽ പങ്കെടുക്കുകയും ചെയ്ത ബിബിൻ മുട്ടപ്പിള്ളിയെ  അവാർഡ് നൽകി ആദരിച്ചു .പ്രമുഖ ബിസിനസ്‌കാരനും ഗാനരചയിതാവുമായ ശ്രീ റോയ് പുറമഠവും ,പുളിമൂട്ടിൽ സിൽക്ക് ഹൌസിന്റെ മാനേജിഗ് ഡയറക്റ്റർ ശ്രീ റോജറും WMC ബി സിനസ് എക്സലൻസ് അവാഡിന് അർഹരായി . 
 
പൊതുയോഗത്തിനുശേഷം കലാപരിപാടികൾക്ക് തുടക്കമായി .മനസിന്റെ തന്ത്രികളിൽ തീവ്രരാഗങ്ങളുടെ ശ്രുതിമീട്ടി സംഗീതത്തിന്റെ പൂക്കാലം തീർത്ത ബാലഭാസ്‌ക്കർ മരിക്കാത്ത ഓർമ്മയായി, ഒരു നൊമ്പരകാറ്റായി സ്മൃതികളിലേക്ക്  മറഞ്ഞത് ഏതാനും നാളുകൾ  മാത്രം മുൻപ്. ഇത് മറക്കാനാവാത്ത ദുഃഖം. മണ്മറഞ്ഞു എന്ന് മനസ്സ് ഇപ്പോഴും സമ്മതിച്ചുതരാൻ മടിച്ചുനിൽക്കുന്ന ആ  യുവ സംഗീത പ്രതിഭയുടെ ദീപ്ത സ്മരണയ്ക്ക് മുന്നിൽ  Dev Srilkanth,Manisha Boss,Legha Madan,Lorena Joseph,Athena Pygnottu എന്നീ കുട്ടികൾ സൂര്യാ -ഇന്ത്യയുടെ തീം സോങ്ങിന് നൃത്തചുവടുകൾവെച്ചു പ്രണാമം അർപ്പിച്ചുകൊണ്ട്  മറ്റു കലാരൂപങ്ങൾക്കു വേദിയൊരുക്കി .

തുടർന്ന് ഭാരതത്തെപ്പറ്റിയും ,കേരളത്തെപ്പറ്റിയും ,കല സംസ്കാരത്തെപ്പറ്റിയും നടത്തിയ നരേഷന് വേണ്ടി വിമൽ ചിട്ടക്കാട്ടു  ചിട്ടപ്പെടുത്തിയ  വീഡിയോ പ്രെസന്റേഷനുസേഷം വിവിധ നൃത്തരൂപങ്ങളുടെ ഉത്സവവേദിയായി ആഘോഷരാവ് മാറി  .കുമാരി  ജെസ്‌നാ പന്നാരാകുന്നേൽ കൊറിയോഗ്രാഫി നിർവഹിച്ചു ഇന്‍ഡ്യന്‍ നൃത്തകലയുടെ ചിലമ്പൊലി പ്രതിധ്വനിപ്പിച്ചു ഉല്‍കൃഷ്ടമായ ഇന്‍ഡ്യന്‍ നൃത്തകലയുടെ നാനാത്വങ്ങളിലെ വൈശിഷ്ട്യം പ്രകടമാക്കി മുപ്പത്തിൽപരം കലാപ്രതിഭകളെ അണിനിരത്തി റിതം ഓഫ് ഇന്ത്യ എന്നപേരിൽ കണ്ണഞ്ചിപ്പിക്കുന്ന ഒരു കലാ വിരുന്നൊരുക്കി   പ്രേക്ഷകരെ ഇന്‍ഡ്യയുടെ വിവിധ കലാസംസ്ക്കാരത്തിലേക്ക് കൈപിടിച്ചു നടത്തുകയുണ്ടായി ..

പഠനത്തിരക്കിലും നാടിനെയും നാടിൻറെ സംസ്കാരവും മറക്കാതെ വിവിധ കലകളെ കോർത്തൊരുക്കി അവതരിപ്പിച്ച കലാവിരുന്ന് രണ്ടാം തലമുറയിലെ ജെസ്‌ന പന്നരകുന്നേൽ പ്രേഷകരുടെ മുക്തകണ്ഠമായ പ്രശംസ നേടിയെടുത്തു .മോഹിനിയാട്ടത്തിന്റെ നിറഭേദങ്ങളുമായി Anna Manjaly,Sarah Manjaly,Thiya Kanattu,Sanjana Oliakara,Liana Oliakara,Melissa Boss,Shivany Sethunath,Elisa Iykarrattu,Thangu Vellomkulam,Elisa Abey,Varsha Madan,Siya Parayamnilam എന്നീ കുട്ടികൾ കണ്ണിനും കാതിനും ഇമ്പമാർന്ന രീതിയിൽ വേദി നിറഞ്ഞു നൃത്തച്ചുവടുകൾ വെച്ചു .തുടർന്ന് രാജസ്ഥാനി ഡാൻസിന്റെ നൃത്തച്ചുവടുകളുമായി Smitha Nambuseril ,Swapna Nambuseril,Bettina Thekkeveettil,Robina Thekkeveettil,Donna Ezhukattil,Lis Dil Thayil, Tess Dil Thayil എന്നിവർ വേദിയിലെത്തി .തുടർന്ന് കഥക് ഡാൻസിന്റെ പ്രതിരൂപമായി കെവിൻ മാടശേരിയും ,ജെസ്‌ന പന്നരകുന്നേലും വേദി നിറഞ്ഞു നൃത്ത ചുവടുകൾ വെച്ചു .തുടർന്ന് ബോളിവുഡിന്റെ ത്രസിപ്പിക്കുന്ന നൃതഭേദങ്ങളുമായി Alina Athipozhi,Shamily Valiyaveettil,Anjaly Mlavil,Honey Kottathil,Megha Madan,Aliena Kattrukudiyil,Alwina Kattrukudiyil എന്നിവർ വേദിയിലെത്തി .

റിഥം ഓഫ് ഇന്ത്യ യുടെ പര്യവസാനം ദേശഭക്തി ഗാനത്തോടെ ആയിരുന്നു .വന്ദേ മാതര  ഗാനവുമായി വേൾഡ് മലയാളീ കൗൺസിൽ വിമൻസ് ഫോറത്തിലെ  വനിതകളായ Aleyamma Geevarghese,Molly Kottathil,Simmy Thazhathukunnel,Dollins Korattikkattutharayil,Lali Pannarakunnel,Sissy Alby,Rosily Chathamkandam,Rosily Nambuseril,Sigi Anthony,Mini Boss,Rose Benjamin,Mridula Sethunath,Nency Joseph,Molly Parampett എന്നിവർ അണിനിരന്നു .നമ്മളെ നമ്മളാക്കിയ നമ്മുടെ നാടും സംസ്ക്കാരവും നമ്മളിൽ നിന്നും നമ്മുടെ കുട്ടികളിൽ നിന്നും അകന്നു പോകാതെ  കാത്തു സൂക്ഷിക്കുവനായി  നമ്മുടെ രണ്ടാം തലമുറയിലെ കുട്ടികളുടെ പൂർണ സഹകരണം ഈ നൃത്തശില്പത്തിന്‌ ഉറപ്പുവരുത്തി കുട്ടികളെ കോഓർഡിനേഷൻ ചെയ്തത് ലാലി പന്നരകുന്നേൽ ആണ്

 

തുടർന്ന്  അരങ്ങിന്റെ വിശാലതയില്‍ ഒരുക്കിയ നാടകീയ മുഹൂര്‍ത്തങ്ങളുമായി നാട്ടിന്‍പുറത്തിന്റെ മൂല്യങ്ങള്‍ മായാത്ത മാനുഷീകതയും, മായംകലരാത്ത ഉണ്‍മയുമായി മണ്ണിന്റെ മണവും കരുത്തുമുള്ള,സോഷ്യലിസത്തിനുവേണ്ടി ദാഹിക്കുന്ന ഒരു പറ്റം മനുഷ്യ ജന്മങ്ങളുടെ കഥപറയുന്ന  ഷോർട് നാടകവുമായി ശ്രീ ജോസ് പുലിക്കോട്ടിൽ രചനയും സംവിധാനവും നൽകി വേദിയിലെത്തുകയും ചെയ്‌തു. വിവിധ കഥാപാത്രങ്ങളായി Muthachan- Jose pulikotttil.Bini – Bindu Manjaly.,Sivasankaran – Shaji Valiyaveettil.Dysp- Vijay Olikkara ,Kesavamenon – Vargheese Cheruparambil.Minister – Sebastian Kavungal.Damu – Jojo Manjaly.Sahaayi – Devis vadakkumcheri Suthradaran and Sahayi – Jaju Periyadan.Dancers – Kevin Madassery.,Manisha Bose.Legha Madan .Smruthi Maria എന്നിവരും വേദിയിലെത്തി

 കൂടാതെ ബാസൽ ബോയ്‌സും ഗേൾസും കൂടി അവതരിപ്പിച്ച പലഗാനങ്ങളെ കൂട്ടിയിണക്കി ചടുലമായ നൃത്തച്ചുവടുകളുമായി AnnmaryVettikkattu ,Donna Karedan,Priya perumpallil,Silpa perepaden,Manuel pattathuparambil,Daniel pattathuparambil,Stajin Chirakel,Kevin poothullil എന്നിവർ വേദിയിലെത്തിയപ്പോൾ പ്രേക്ഷകർ ഹര്ഷാരവുമുയർത്തി കുട്ടികൾക്ക് പ്രോത്സാഹനം നൽകി. 

തുടർന്ന് ഗൃഹാതുരത്വമുണര്‍ത്തി .എന്റെ കേരളം!എത്ര സുന്ദരം എന്ന് പറഞ്ഞ് അഭിമാനിക്കുന്ന സ്വിസ്സ്  മലയാളികളെ   ദൈവത്തിന്‍റെ സ്വന്തം നാടിന്‍റെ മധുരിക്കും ഓര്‍മകളിലേക്ക് ഒരിക്കല്‍ കൂടി കൈ പിടിച്ചാനയിക്കുന്ന സംഗീത വേദിയായി  മാറി . നിത്യഹരിതങ്ങളായ ഭാവഗാനങ്ങളാൽ പ്രേമോല്സുകരാക്കി…..ദ്രുതതാളങ്ങളിലൂന്നിയ നവയുഗസംഗീതത്താൽ ധമനികളെ ത്രസിപ്പിച്ച് പ്രസിദ്ധഗായകരായ ഉണ്ണിമേനോനും .ഫ്രാങ്കോയും ,ഗായത്രി സുരേഷും ചേർന്നൊരുക്കിയ  സംഗീത വിസ്മയത്തോടെ വേൾഡ് മലയാളീ കൗൺസിൽ കേരളപ്പിറവി ആഘോഷങ്ങൾക്ക് സമാപനമായി.

ശ്രീ ജിമ്മി കൊരട്ടിക്കാട്ടുതറയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ രുചികരമായ വിവിധ ഇന്ത്യൻ ,കേരള ഭക്ഷണങ്ങളുടെ കാലവറക്കൂട്ടുകൂടിയായപ്പോൾ  അക്ഷരാർത്ഥത്തിൽ ഈ വർഷത്തെ വേൾഡ് മലയാളീ കൗൺസിൽ കേരളപ്പിറവി ആഘോഷങ്ങൾക്കു മാറ്റുകൂടി  .