Association Ireland Pravasi

ഡബ്ല്യൂ.എം.സി അയർലൻഡ് ക്രിസ്തുമസ് പുതുവത്സരാഘോഷവും, അവാർഡ് ദാനവും ഡിസംബർ 29 -ന്

ഡബ്ലിൻ:  വേൾഡ് മലയാളീ കൌണ്‍സിൽ അയർലണ്ട് പ്രോവിന്സിന്റെ ക്രിസ്തുമസ് പുതുവത്സരാഘോഷം ഡിസംബർ 29 -ന് (ശനിയാഴ്ച) ഗ്രിഫിത്ത് അവന്യൂ സ്കൂൾ ഹാളിൽ  നടത്തപ്പെടുന്നു (Scoil Mhuire Boys’ National School, Griffith Avenue, Dublin 9).

ഉച്ചയ്ക്ക് ശേഷം  3 മണിക്ക് ആരംഭിക്കുന്ന ടാലെന്റ്റ്‌ ഷോയിൽ  സംഘനൃത്തങ്ങൾ, ഹാസ്യ സ്കിറ്റുകൾ, കുട്ടികളുടെ ഗാനമേള, കരോൾ  തുടങ്ങി  വിവിധ കലാപരിപാടികൾ ഉൾപ്പെടുന്നു.

ഡബ്ല്യൂ.എം.സി കലാതിലകം പുരസ്കാരങ്ങളും , ‘നൃത്താഞ്ജലി & കലോത്സവം 2018’ വിജയികൾക്കുള്ള പുരസ്കാരങ്ങളും, ആഘോഷങ്ങളോടൊപ്പം  നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും. മൂന്നാമത് WMC Social Responsibility Award –  അന്നേദിവസം  പ്രത്യേക ചടങ്ങിൽ സമ്മാനിക്കും.

അയർലണ്ടിലെ എല്ലാ മലയാളികളെയും ഡബ്ലു.എം.സി യുടെ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങളിലേക്ക് ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു.

ഡബ്ലു.എം.സി  എക്സിക്യൂട്ടീവ് കൌൺസിൽ അംഗം റ്റിജോ മാത്യുവാണ്   ക്രിസ്തുമസ് പുതുവത്സരാഘോഷത്തിന്റെ കോഡിനേറ്റർ.