Austria Europe Pravasi Sports Switzerland UK

യു കെ യിൽ നടന്ന യൂറോപ്പ്യൻ വോളീബോൾ ടൂർണമെന്റിൽ ISC വിയന്നയ്ക്ക് വിജയകിരീടം

ISC Vienna കഴിഞ്ഞ പതിനേഴാം തിയതി യുകെയിലെ ലിവർപൂളിൽ വച്ച് നടന്ന ഓൾ യൂറോപ്യൻ വോളീബോൾ ടൂർണമെന്റിൽ പങ്കെടുത്തു വിജയിച്ചു. 10 ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ സെമിഫൈനലിൽ ഹോം ടീം ആയ ലിവർപൂൾ ലയൺസ്‌ ആയിരുന്നു എതിരാളികൾ. ആദ്യത്തെ സെറ്റ് 25 – 22 നു ISC വിയന്ന നേടിയപ്പോൾ വാശിയേറിയ രണ്ടാമത്തെ സെറ്റ് 26 – 24 ലിവർപൂൾ നേടി. എന്നാൽ മൂന്നാമത്തെ സെറ്റിൽ തകർപ്പൻ സ്മാഷുകൾ തീർത്തു അരുൺ മംഗലത്തും, വന്മതിൽ  പോലെ ബ്ലോക്ക് തീർത്തു ജെയിൻ പന്നാരകുന്നേലും പ്രതീഷ് പനംചിക്കലും പിന്നെ മാസ്മരിക ഡൈവിങ്ങിലൂടെ പന്തുകൾ പെറുക്കി റ്റേജോയും പോരാടിയപ്പോൾ 25 – 20 വിയന്ന ജയിച്ചു ഫൈനലിൽ കയറി.

ഫൈനലിൽ യുകെയിലെ പല വോളീബോൾ സ്റ്റാർ പ്ലയേഴ്സ് കൂട്ടിവന്ന IVC Birmingham ആയിരുന്നു എതിരാളികൾ. തുടക്കം ഇങ്ങോടിഞ്ച്‌ പൊരുതിയെങ്കിലും തകർപ്പൻ ബ്ലോക്കുകളും സ്മാഷുകളും ഉതിർത്തു IVC Birmingham 25 -19 നു ഈസിയായി ആദ്യസെറ്റ് നേടി. രണ്ടാം സെറ്റിൽ ക്യാപറ്റൻ റ്റേജൊ കിഴക്കേക്കര ചില ടാക്ടിക്കൽ ചൈഞ്ചസ് വരുത്തി നല്ല ഒരു ലീഡ് വിയന്ന ടീമിന് നേടാനായി. എന്നാൽ ബിർമിംഗ്ഹാം ശക്തമായി തിരിച്ചു വന്നു 23 – 22 എന്ന ലീഡിൽ ആയി. ആ സമയത്തു കോർട്ടിലെ ഏറ്റവും പ്രായം ചെന്ന കളിക്കാരനും  ഒത്തിരി ടൂർണമെന്റ് കളിച്ചു ജയിച്ചു പരിചയവും ഉള്ള ജെയിൻ പന്നാരകുന്നേൽ ഒരു പ്ലേസ്‌ഷോട്ടിലൂടെയും ഒരു തകർപ്പൻ ബ്ളോക്കിലുടെയും കളി തിരിച്ചുപിടിച്ചു 24 – 23 ആക്കി.

റ്റേജോയുടെ സെർവിസിൽ ബിർമിങ്ഹാമിന് പാസ് മിസ്സായി രണ്ടാമത്തെ സെറ്റ് വിയന്ന നേടി. പിന്നെ മൂന്നാം സെറ്റിൽ പല നാടകീയ രംഗങ്ങളും അരങ്ങേറി. മെയിൻ അറ്റാക്കർ ആയ അരുണിന് മസിലുകയറിയകരണം ബാക്‌കോർട്ടിൽ കളിക്കേണ്ടി വന്നു എന്നാൽ മുട്ടുപാടില്ലാഞ്ഞിട്ടും തകർപ്പൻ ബ്ലോക്കുകളും പ്ലേസ്‌ഷോട്ടുകൾ അടിച്ചും ജെയിൻ പോയിന്റ് നേടിക്കൊണ്ടിരുന്നു. അതിനൊത്ത സപ്പോർട്ടുമായി പ്രദീഷും ബോണിയും പിന്നെ പുറകില്നിന്നു വമ്പൻ അടികൾ പൂപോലെ പെറുക്കി എബിയും ഫോമിൽ ആയപ്പോൾ വിയന്നക്കു നല്ല ലീഡ് ആയി..

റ്റേജോയുടെ ഫ്‌ളോട്ടിങ് സെർവിസിൽ ബിർമിങ്ഹാമിന്റെ പാസുകൾ മിസ്സായി. അങ്ങനെ വിയന്ന കളിക്കാർ തകർപ്പൻ കളി പുറത്തെടുത്തപ്പോൾ 25 – 18 നു മൂന്നാമത്തെ സെറ്റും കപ്പും നേടി. കളി റൊട്ടേഷൻ അല്ലായിരുന്നു അതുകൂടാതെ മൂന്നു 25 പോയിന്റിന്റെ സെറ്റും. കാണികളുടെ കൂടുതൽ സപ്പോർട് വിയന്ന ടീമിനായിരുന്നു.. ബെസ്ററ് പ്ലയെർ ആയി വിയന്നയുടെ അരുണും ബെസ്ററ് സെറ്റെർ ആയി വിയന്നയുടെ റ്റിജോയും ബെസ്ററ് അറ്റാക്കർ ആയി ബിർമിങ്ഹാമിന്റെ റിനീഷ് ചെറിയാനും ട്രോഫികൾ കരസ്ഥമാക്കി. പ്രായത്തേയും പരിക്കിനേയും മറന്നു തകർത്തുകളിച്ച ജെയിൻ പന്നരക്കുന്നേലിനെ ആണ് കാണികൾ മോസ്റ്റ് വാല്യൂബെൽ പ്ലയെർ ആയി തിരഞ്ഞെടുത്തത്. വിയന്ന ടീമിന് പകരക്കാരായി ഇറങ്ങാൻ പഴയകാല വിയന്ന സ്റ്റാർ ആയിരുന്ന ടിബി പുത്തൂരും ഭാവിലെ തരാം ആകാൻപോന്ന ടോം പുത്തൂരും ഉണ്ടായിരുന്നു. പിന്നെ സപ്പോർട്ടേഴ്‌സ് ആയി ലോറൻസും സണ്ണിയും ജെയിൻന്റെ  പുത്രൻ ആയ സാമുവേലും ഉണ്ടായിരുന്നു..മുന്നൂറ്റമ്പത്‌ പൗണ്ടും ട്രോഫിയും ആയിരുന്നു ഒന്നാം സമ്മാനം.