Religious

വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ഇന്നും നാളെയും

പാലാ: സഹനത്തിന്റെ അഗ്‌നിയില്‍ ജീവിതത്തെ വിശുദ്ധീകരിച്ച വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ഇന്നും നാളെയും ഭരണങ്ങാനം തീര്‍ത്ഥാടന കേന്ദ്രത്തില്‍ നടക്കും. ഇന്നു രാവിലെ 11നു തിരുവല്ല അതിരൂപതാ ആര്‍ച്ച്‌ബിഷപ് തോമസ് മാര്‍ കൂറിലോസും വൈകുന്നേരം അഞ്ചിനു സിറോ മലബാര്‍ സഭാ കൂരിയ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കലും കുര്‍ബാന അര്‍പ്പിച്ചു സന്ദേശം നല്‍കും.

സന്ധ്യയ്ക്ക് 6.30നു സെന്റ് മേരീസ് ഫൊറോന ഇടവകയില്‍ നിന്നു ക്ലാരമഠത്തിലേക്കു ജപമാല പ്രദക്ഷിണം. പ്രധാന തിരുനാള്‍ ദിനമായ നാളെ രാവിലെ 7.15നു മാര്‍ ജോസഫ് പള്ളിക്കാപ്പറമ്ബില്‍ നേര്‍ച്ചയപ്പം വെഞ്ചരിക്കും. തുടര്‍ന്നു കുര്‍ബാന. 10നു ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് റാസ കുര്‍ബാന അര്‍പ്പിച്ചു സന്ദേശം നല്‍കും. 12നു വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുസ്വരൂപം വഹിച്ചുള്ള ജപമാല പ്രദക്ഷിണം. വൈകിട്ട് 5.30നുള്ള കുര്‍ബാനയോടെ തിരുനാള്‍ സമാപിക്കും. അല്‍ഫോന്‍സാമ്മ വിശുദ്ധയായതിനു ശേഷമുള്ള 10ാമതു തിരുനാളാണിത്.