Our Talent

Vimal Chittakkatu

കഥപറയും ചിത്രങ്ങൾ – VIMAL CHITTAKKATTU തന്റെ NIKON D3100 ക്യാമറ കണ്ണിലുടെ പകര്‍ത്തിയ കുറെ മിഴിവുറ്റ ചിത്രങ്ങള്‍ ..

ചിത്രകലയിൽ നിന്നും ഫോട്ടോ ഗ്രാഫുകളെ വ്യത്യസ്തമാക്കുന്ന നിരവധി ഘടകങ്ങളുണ്ട്‌ .ചിത്രകലയുടെ ഒരു ഘട്ടത്തിൽ യഥാതഥ ശൈലിയിൽ  ഛായാ ചിത്രങ്ങളും പ്രകൃതി ചിത്രങ്ങളും ധാരാളമായി യൂറോപ്യൻ ചിത്രകാരന്മാർ ആവിഷ്കരിച്ചുകൊണ്ടിരുന്ന പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനകാലങ്ങളിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദങ്ങളിലും ഫോട്ടോഗ്രാഫി അവർക്ക് ഒരു വെല്ലുവിളിയായി .അതിൽ നിന്ന് പുറത്ത് വരാൻ, പുതിയ വഴികൾ വെട്ടാൻ, പുതിയ ശൈലികൾ പരീക്ഷിക്കാൻ ചിത്ര -ശില്പ്പ കലാകാരന്മാർ തയ്യാറായി. അങ്ങനെ പ്രതിനിധാന പരതയിൽ നിന്ന് ഫോമിന്റെ ആബ്സ്ട്രാക്ഷനിലേക്കും വസ്തുവിന്റെ ചിത്രീകരണം എന്നതിലുപരി എന്താണ് ചിത്രകല,/ ശിൽപ്പകല  എന്നറിയാനും അന്വേഷിക്കാനും  കൂടുതൽ ആഴത്തിൽ  മറ്റു സാധ്യതകളിലേക്കും പോകാനും  ക്യാമറയുടെ കടന്നു വരവ് കാരണമായി.  ക്യാമറ മനുഷ്യന്റെ ഒരവയവമായി, കാഴ്ച്ചയുടെ,  കണ്ണിൻറെ ഒരു എക്സ്റ്റൻഷൻ ആയി മാറിയിട്ടുണ്ട്. അതുകൊണ്ടുതന്നെ  യന്ത്രസഹായത്താൽ ആവിഷ്കരിക്കുന്ന കല എന്ന നിലയിൽ അതിനെ വിലകുറച്ചു കാണുന്ന കാലവും കഴിഞ്ഞു. ഫോട്ടോഗ്രാഫുകളുടെ ഭംഗിയും നിലവാരവും എപ്പോളും ക്യാമറകളുടെ വിലയിൽ മാത്രം അധിഷ്ടിതമല്ല കാരണം ക്യാമറകളല്ല ചിത്രങ്ങൾ എടുക്കുന്നത് എന്നത് തന്നെ ..ഒരു നല്ല ഫോട്ടോ ജനിക്കുന്നത് പ്രതിഭാധനനായ  ഒരു ഫോട്ടോഗ്രാഫറുടെ മനസ്സിലാണ്…  സ്വിസ്സിലെ  മലയാളികള്‍ വൈവിദ്യമാര്‍ന്ന കലകളില്‍ കഴിവുള്ളവരാണ്. ഫോട്ടോഗ്രാഫി എന്ന കലയില്‍ കഴിവുള്ള നിരവധി മലയാളികള്‍ നമുക്കിടയില്‍ ഉണ്ട്. സംഘടനകള്‍ നാട്ടുകുട്ടങ്ങള്‍ , വിവിധ സംഗമങ്ങള്‍ ,പ്രകൃതി ഭംഗികൾ ഒക്കെ അവരുടെ മിഴിവാര്‍ന്ന ചിത്രങ്ങളാല്‍ അലങ്കരിക്കപ്പെട്ടിട്ടുണ്ട് . ചിത്രകല പോലെ തന്നെ ഫോട്ടോഗ്രാഫിയും ഒരു ക്രിയേറ്റീവ് ആര്‍ട്ടാണ് .  സ്വിസ്സിലെ യുവതലമുറയിലെ Vimal Chittakkattu  തന്റെ Nikon D3100  ക്യാമറ കണ്ണിലുടെ പകര്‍ത്തിയ ഏതാണ്ട് തോള്ളായിരത്തോളം മിഴിവുറ്റ ചിത്രങ്ങള്‍ V A PHOTOGRAPHY എന്ന പേരിൽ വിമൽ തന്നെ instagram ൽ  Upload ചെയ്‌തിരിക്കുന്നു …വിമലിന്റെ ഫോട്ടോഗ്രാഫിയിൽ തികച്ചും വ്യത്ത്യസ്തത കാണാൻ കഴിയും.തൻറെ യാത്രകളിലെ  ദൃശ്യസുന്ദരമായ  കാഴ്ച്ചകള്‍ ഓരോന്നും  പകര്ത്തി , അതിൽ കൊയ്ത്തു പാട്ടിന്റെ ഈണമുള്ള പൊൻകതിർ പാടങ്ങളുണ്ട്  പച്ചപുൽ പാടവരമ്പുകളും കൂടാതെ പട്ടണത്തിന്റെ തിരക്കുകളുണ്ടു  , ചാരുതയും ,പ്രകൃതി രാമണീയതയും ,കതിര്‍വാലന്‍ കുരുവിയുടെയുമെല്ലാമുള്ള  ചിത്രങ്ങൾ വളരെ സുന്ദരമായി പകർത്തിയിരിക്കുന്നു …