Cinema Entertainment

വീണ്ടും ഞെട്ടിച്ച്‌ ഒടിയന്‍ ; മോഹന്‍ലാലിന്റെ പുതിയ ലുക്ക് പുറത്ത്

സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിനെ നായകനാക്കി പരസ്യ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ഒടിയനിലെ ഒടിയന്‍ മാണിക്യന്റെ പുതിയ ലുക്ക് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. മീശയും താടിയുമില്ലാത്ത ഒടിയനെ ആയിരുന്നു ഇതുവരെ കണ്ടതെങ്കില്‍ മറ്റൊരു മാസ് അവതാരമായാണ് പുതിയ രൂപം എത്തുന്നത്. ഐബിന്‍ ദേവസിയാണ് ഈ മേയ്ക്ക് ഓവര്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്.