India

യുപിയില്‍ ഫ്ലൈഓവര്‍ തകര്‍ന്ന് 15 പേര്‍ മരിച്ച സംഭവം

ഉത്തര്‍പ്രദേശിലെ വാരണസിയില്‍ നിര്‍മ്മാണത്തിലിരുന്ന ഫ്ലൈ ഓവര്‍ തകര്‍ന്ന് 15 പേര്‍ മരിച്ച സംഭവത്തില്‍ 4 ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. ഉത്തര്‍പ്രദേശ് ബ്രിഡ്ജ് കോര്‍പ്പറേഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെയടക്കമാണ് സസ്പെന്‍ഡ് ചെയ്തത്. സംഭവത്തില്‍ നിരവധി പേര്‍ക്ക് എതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് അപകടത്തിന് കാരണമെന്നാണ് എഫ്ഐആറില്‍ പറയുന്നത്. എന്നാല്‍ എഫ്ഐആറില്‍ ആരുടെയും പേര് രേഖപ്പെടുത്തിയിട്ടില്ല. ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെയാണ് ഫ്ലൈ ഓവറിന്‍റെ ഒരു ഭാഗം തകര്‍ന്നു വീണത്.