Sports

U20 ലോകകപ്പ്; രണ്ടാം ജയം, സ്പെയിന്‍ ക്വാര്‍ട്ടറിന് അടുത്ത്

അണ്ടര്‍ 20 വനിതാ ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ രണ്ടാം മത്സരവും വിജയിച്ച്‌ സ്പെയിന്‍ ക്വാര്‍ട്ടറിന് അടുത്തു. ഗ്രൂപ്പ് സിയില്‍ നടന്ന മത്സരത്തില്‍ ജപ്പാനെ എതിരില്ലാത്ത ഒരു ഗോളിനാണ് സ്പെയിന്‍ തോല്‍പ്പിച്ചത്. സ്പെയിനായി മെനായ്യൊ ആണ് ഗോള്‍ നേടിയത്. അദ്യ മത്സരത്തില്‍ പരാഗ്വേയേയും സ്പെയിന്‍ തോല്‍പ്പിച്ചിരുന്നു. രണ്ട് മത്സരങ്ങളില്‍ നിന്നായി ആറ് പോയന്റുള്ള സ്പെയിനാണ് ഇപ്പോള്‍ ഗ്രൂപ്പില്‍ ഒന്നാമത്.

ഗ്രൂപ്പ് സിയിലെ മറ്റൊരു മത്സരത്തില്‍ അമേരിക്ക പരാഗ്വേയെ തോല്‍പ്പിച്ചു. എതിരില്ലാത്ത ആറു ഗോളിനായിരുന്നു അമേരിക്കയുടെ വിജയം. അമേരിക്കയ്ക്കായി ദെമേലോ ഹാട്രിക്ക് നേടി. സ്മിത് ഇരട്ട ഗോളും സാഞ്ചേസ് ഒരു ഗോളും നേടി.