Entertainment

കിടിലന്‍ ആക്ഷന്‍ രംഗങ്ങളും കണ്ണഞ്ചിക്കുന്ന വിഷ്വല്‍ ഇഫക്റ്റും; 2.0 ട്രെയിലറെത്തി‌

ഒടുവില്‍ പ്രേക്ഷകര്‍ കാത്തിരുന്ന 2.0യുടെ ട്രെയിലറെത്തി. കിടിലന്‍ ഗ്രാഫിക്സും കണ്ണഞ്ചിക്കുന്ന വിഷ്വല്‍ ഇഫക്റ്റും ആക്ഷന്‍ രംഗങ്ങളുമൊക്കെയുണ്ട് ട്രെയിലറില്‍. ചിട്ടിയെന്ന റോബോട്ടായി രജനീകാന്ത് വീണ്ടുമെത്തുമ്പോള്‍ അക്ഷയ് കുമാറാണ് വില്ലന്‍ വേഷത്തിലെത്തുന്നത്.

2010ല്‍ പുറത്തിറങ്ങിയ യന്തിരന്‍റെ തുടര്‍ച്ചയാണ് 2.0. 450 കോടിയുടെ ബിഗ് ബജറ്റ് ചിത്രമാണിത്. ആമി ജാക്സനാണ് നായിക. ശങ്കര്‍ തന്നെയാണ് സംവിധാനം. റഹ്മാന്‍റെ സംഗീതമാണ് ചിത്രത്തിന്‍റെ മറ്റൊരു പ്രത്യേകത. സൌണ്ട് ഡിസൈനിങ് ചെയ്തത് റസൂല്‍ പൂക്കുട്ടിയാണ്. കലാസംവിധാനം മുത്തുരാജ്. നിരവ് ഷാ ഛായാഗ്രഹണവും ശ്രീനിവാസ് മോഹന്‍ വിഷ്വല്‍ ഇഫക്റ്റും ആന്‍റണി എഡിറ്റിങും നിര്‍വഹിച്ചു.

തമിഴ്, തെലുങ്ക്, ഹിന്ദു ഭാഷകളില്‍ ചിത്രമെത്തും. നവംബര്‍ 29നാണ് റിലീസ്. പതിനായിരം തിയേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.