Entertainment Indian Cinema

തിയേറ്റര്‍ റീലിസിന് ഒരുങ്ങി മമ്മൂട്ടി ചിത്രം പേരന്‍പ്


റോട്ടര്‍ഡാം ഉള്‍പ്പടെയുള്ള ചലച്ചിത്രമേളകളില്‍ മികച്ച അഭിപ്രായം നേടിയ മമ്മൂട്ടി ചിത്രം പേരന്‍പ് തിയേറ്റര്‍ രിലീസ് ഒരുങ്ങുന്നു. പ്രദര്‍ശനത്തിന് എത്തുന്നതിന് മുന്നോടിയായി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പ്രൊമോ റിലീസ് ചെയ്തു. ദേശീയ പുരസ്‌ക്കാര ജേതാവായ റാം സംവിധാനം ചെയ്ത ഈ ചിത്രം മലയാളത്തിലും റിലീസ് ചെയ്യപ്പെടും എന്നാണു അറിയാന്‍ കഴിയുന്നത്.

മലയാളത്തില്‍ ചിത്രത്തിന്റെ പേരെന്താണ് എന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല. അഞ്ജലി അമീര്‍, സാധന, സമുദ്രകനി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. പേരന്മ്ബിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത് 2016ലാണ്. ട്രാന്‍സ്‌ജെന്‍ഡര്‍ മോഡലായ അഞ്ജലി അമീര്‍ ആണ് ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമാകുന്നത്.

വിദേശത്ത് ടാക്സി ഡ്രൈവറായ അമുദവന്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.മമ്മുട്ടി അഭിനയിച്ച സിനിമ റോട്ടര്‍ റാം അന്താരാഷ്ട്ര ചലച്ചിത്ര മേളയായിലാണ് ആദ്യമായി പ്രദര്‍ശിപ്പിച്ചത്. മേളയിലെ ഫയര്‍ വിഭാഗത്തിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നത്. ചിത്രത്തിന് അഭിനന്ദനവുമായി നിരവധിപേര്‍ എത്തിയിരുന്നു. പ്രേക്ഷകര്‍ നിര്‍ബന്ധമായും കാണേണ്ട 20 സിനിമകളുടെ ലിസ്റ്റില്‍ ചിത്രം ഇടം പിടിച്ചിരുന്നു.

ദേശീയ അവാര്‍ഡ് ജേതാവ് റാമിന്റെ നാലാമത്തെ ചിത്രമായ പേരന്‍പ് രണ്ടുവര്‍ഷങ്ങള്‍ക്ക് മുമ്ബേയാണ് ചിത്രീകരണം ആരംഭിച്ചത്. യുവാന്‍ ശങ്കര്‍ രാജയാണ് സംഗീതമൊരുക്കിയത്. തേനി ഈശ്വര്‍ ക്യാമറയും ശ്രീകര്‍ പ്രസാദ് എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നു.