Health

വെറും കോലനല്ല, വമ്പനാണ് ഈ മുരിങ്ങാക്കോല്‍

കേരളം മുഴുവനുമുള്ള യാത്രയ്ക്കിടയില്‍ ആരുമൊന്ന് നോക്കിനിന്നുപോകുന്ന ഒരു മരമുണ്ട്… എത്ര നട്ടുവളര്‍ത്താന്‍ നോക്കിയാലും ചിലരുടെയെങ്കിലും വീട്ടുമുറ്റത്ത് കൂട്ടുകൂടാന്‍ നില്‍ക്കാതെ ഇവന്‍ പിണങ്ങിമാറിനിന്ന കഥയും പലരും പങ്കുവെച്ചിട്ടുണ്ട്. വളമില്ലെങ്കിലും ഒന്ന് വേര് കിളിര്‍ത്ത് കിട്ടിയാല്‍, ഇവനങ്ങ് പടര്‍ന്ന് പന്തലിക്കും. ഒരേ സമയം ശുദ്ധമായ പച്ചക്കറിയും, ഇലക്കറിയും ദാനം ചെയ്യുന്ന മഹാത്മാവാണ് ഈ മുരിങ്ങമരം. മുരിങ്ങയുടെ ഇല, പൂവ്, കായ എല്ലാം ഒരുപോലെ ആരോഗ്യകരം.

മലയാളികളുടെ പ്രിയപ്പെട്ട വിഭവമാണ് മുരിങ്ങാക്കോല്‍‍. സാമ്പാറിലും അവിയലിലും പ്രധാനി ഇവന്‍ തന്നെ. മീന്‍കറിയും ബീഫ്കറിയും വരെ മുരിങ്ങാക്കോലിട്ട് വെക്കുന്ന വീട്ടമ്മമാര്‍ ഉണ്ട്. തോരനും ഉണ്ടാക്കും. വൈകീട്ട് സ്കൂള്‍വിട്ടുവരുന്ന മക്കള്‍ക്കായി ഉണ്ടാക്കിവെക്കുന്ന ദോശയിലും ഇഡ്ഢലിയും അല്‍പം മുരിങ്ങയില കൂടി ചേര്‍ക്കുന്നത് അവരുടെ ആരോഗ്യത്തിന് നല്ലതാണ്. ചുമ്മാ ഒരല്‍പം തേങ്ങയരച്ച് മുരിങ്ങയില ഇട്ട് കറിവെച്ചു നോക്കൂ, ബ്രേക്ക് ഫാസ്റ്റ് വിഭവങ്ങള്‍ക്കൊപ്പം കഴിക്കാന്‍ പറ്റിയ ഇത്ര ആരോഗ്യപ്രദമായ കറി വേറെയില്ല.

എന്നാല്‍ മുരിങ്ങാക്കോലിന്റെ ആരോഗ്യ ഗുണങ്ങള്‍ നമ്മില്‍ എത്രപേര്‍ക്ക് അറിയാം.