World

താ​ലി​ബാ​ന്‍ ആ​ക്ര​മ​ണം; അ​ഫ്ഗാ​നി​ല്‍ 14 സൈ​നി​ക​ര്‍​ക്ക് ജീ​വ​ഹാ​നി

കാ​ബൂ​ള്‍‌: അ​ഫ്ഗാ​നി​സ്ഥാ​നി​ലെ ഗാ​സ്നി​യി​ല്‍ താ​ലി​ബാ​ന്‍ ഭീ​ക​ര​ര്‍ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ല്‍ ഇ​തി​ന​കം കു​റ​ഞ്ഞ​ത് 14 സൈ​നി​ക​ര്‍​ക്കു ജീ​വ​ഹാ​നി നേ​രി​ട്ടു. 20 പേ​ര്‍​ക്കു പ​രി​ക്കേ​റ്റു. സു​ര​ക്ഷാ സേ​ന ന​ട​ത്തി​യ തി​രി​ച്ച​ടി​യി​ല്‍ നി​ര​വ​ധി ഭീ​ക​ര​രും കൊ​ല്ല​പ്പെ​ട്ടു.

ഗാ​സ്നി ന​ഗ​ര​ത്തി​ല്‍ പു​ല​ര്‍​ച്ചെ ര​ണ്ടോ​ടെ​യാ​ണ് താ​ലി​ബാ​ന്‍ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. പ്ര​ദേ​ശ​ത്തെ വീ​ടു​ക​ളി​ല്‍ ഒ​ളി​ച്ചി​രു​ന്ന ഭീ​ക​ര​രാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. നി​ര​വ​ധി ക​ട​ക​ള്‍ ഭീ​ക​ര​ര്‍ തീ​യി​ട്ടു ന​ശി​പ്പി​ച്ചതാ​യും പ്രോ​വി​ഷ​ണ​ല്‍ പോ​ലീ​സ് ചീ​ഫ് ഫ​രി​ദ് അ​ഹ​മ്മ​ദ് മാ​ഷ​ല്‍ പ​റ​ഞ്ഞു.

അ​ഫ്ഗാ​ന്‍ ത​ല​സ്ഥാ​ന​മാ​യ കാ​ബൂ​ളി​ല്‍ നി​ന്ന് 120 കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​യാ​ണ് ഗാ​സ്നി സി​റ്റി.