Entertainment Europe Music

തൈക്കുടം ബ്രിഡ്‌ജിന്റെ മ്യൂസിക് ആൽബം നമയിലെ രണ്ടാമത്തെ ഗാനം ശാലയ്കൾക്കും മികച്ച പ്രതികരണം

 

റോക്ക് ബാൻഡ് എന്ന സങ്കൽപ്പത്തെ പൂർണ്ണമായും മാറ്റി മറിച്ച മലയാളികളുടെ സ്വന്തം മ്യൂസിക് ബാൻഡ് ആയ തൈക്കുടം ബ്രിഡ്‌ജിന്റെ പുതിയ മ്യൂസിക്ക് ആൽബമായ നമയിലെ രണ്ടാമത്തെ ഗാനം ഫെബ്രുവരി പതിനൊന്നിന് റിലീസ് ചെയ്‌തു. ഇന്നലെ യുട്യൂബിൽ റിലീസ് ചെയ്തതിനു ശേഷം സംഗീതാസ്വാദകരിൽനിന്നും മികച്ചപ്രതികരണമാണ് ഗാനത്തിന് ലഭിക്കുന്നത് …തൈക്കുടം ബ്രിഡ്‌ജ്‌ എന്ന കുടുംബത്തിന്റെ സംഗീതവഴികളിലൂടെയുള്ള ഒരു യാത്രയാണ് തമിഴ് ഗാനമായ ശാലയ്കകൾ എന്ന ഗാനത്തിലൂടെ ദൃശ്യവൽക്കരിച്ചിരിക്കുന്നു .തൈക്കുടം കുടുംബത്തിലെ എല്ലാ അംഗങ്ങളെയും ഈ ഗാനത്തിലൂടെ ദൃശ്യവൽക്കരിച്ചിരിക്കുന്നു .
The road makes us who we are. The road itself is not the teacher or a friend, but it leads you to your teacher and to your friend. Presenting SAALAIKAL featuring the maverick master Jordan Rudess!
WATCH VIDEO-

തൈക്കുടം ബ്രിഡ്ജ് മ്യൂസിക് ബാന്‍ഡിന്റെ ആദ്യ ആൽബം  നവരസത്തിന് സാക്ഷാല്‍ ഏആര്‍ റഹ്മാന്റെ അംഗീകാരംവരെ നേടുകയുണ്ടായി . കപ്പാ ടിവിയിലെ മ്യൂസിക് മോജോ എന്ന പ്രോഗ്രാമിലൂടെ യുവ മനസ്സുകളില്‍ ഇടം നേടിയ തൈക്കുടം ബ്രിഡ്ജിന്റെ ആദ്യ ആല്‍ബമാണ് നവരസം. ശക്തമായ ആശയം ഉള്‍ക്കൊള്ളുന്ന ഈ മ്യൂസിക് ആല്‍ബം കലയോടും കലാകാരനോടുമുള്ള സമൂഹത്തിന്റെ നീരസത്തെയാണ് സൂചിപ്പിക്കുന്നത്.തൈക്കുടം ബ്രിഡ്ജിനെ തേടി ഓസ്കാര്‍ ജേതാവായ റഹ്മാന്റെ വാക്കുകള്‍ പ്രത്യക്ഷപ്പെട്ടപ്പേള്‍ അതും വലിയ വാര്‍ത്തയാകുകയാണ്. എആര്‍ റഹ്മാന്‍ തന്റെ ട്വിറ്ററിലൂടെയാണ് സംഗീതത്തെ കുറിച്ചുിള്ള അഭിപ്രായം പങ്കുവെച്ചത്. . ഒന്‍പത് രസങ്ങള്‍ കോര്‍ത്തണക്കിയാണ് ആല്‍ബം നിര്‍മ്മിച്ചിരുന്നത് . ഇത്   സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു .

WATCH FIRST SONG IN NAMHA

 

തൈക്കുടം ബ്രിഡ്ജിന്റെ രണ്ടാമത്തെ ആൽബമാണ് നമ ..ലോകപ്രശസ്തരായ സാങ്കേതികവിദക്തരെ ഉൾപ്പെടുത്തിയാണ് നമയിലെ ആദ്യഗാനം പുറത്തിറങ്ങിയത് .തൈക്കുടം ബ്രിഡ്‌ജിന്റെ എല്ലാ ഗാനങ്ങളിലും ,ആൽബങ്ങളിലും എന്നും വിത്യസ്തതപുലർത്തുന്നു .ആഗോളീകരണ ജീവിതശൈലികളിൽ പ്രദർശനപരതയുടെ ഘടകങ്ങൾ അനിവാര്യമായിവരുന്നത് എന്തുകൊണ്ടാണ്? ഈ ചോദ്യത്തിനുള്ള പല ഉത്തരങ്ങളിലൊന്ന് വിഷ്വൽ മീഡിയയുടെ വളർച്ചയിൽതന്നെ തിരയാവുന്നതാണ്. മാതൃഭൂമി കപ്പ ടി വി യുടെ  മ്യൂസിക് മോജോവിലൂടെ  ‘നൊസ്റ്റാള്‍ജിയ’ എന്ന പേരിൽ സംപ്രേഷണം ചെയ്ത തൈക്കുടം ബ്രിഡ്ജിന്റെ ഗാനശകലങ്ങൾ ശ്രദ്ധിച്ചു നോക്കിയാൽ ചില ഘടനാപരമായ സാദൃശ്യതകൾ കാണാവുന്നതാണ്. ഇവിടെ ‘നൊസ്റ്റാള്‍ജിയ’യിലൂടെ കോർത്തിണക്കപ്പെടുന്നത് പച്ചക്കറികളുടെയും താരാട്ട് പാട്ടുകളുടെയും മുത്തശ്ശിക്കഥകളുടെയും ബാല്യകാലകൗമാര യൌവ്വന പ്രണയഭാവനകളുടെയും ഗൃഹാതുര സ്മരണകളാൽ സമ്പന്നമായ ഈണങ്ങളും  പാട്ടുകളും നഷ്ട  മൂല്യങ്ങളുമാണ്. അതിലൂടെ പ്രക്ഷേപണം ചെയ്യപ്പെടുന്ന മലയാളി ദേശീയ ബോധവും പാരമ്പര്യവൈകാരികഭാവങ്ങളും മുന്നോട്ടു വയ്ക്കുന്ന രാഷ്ട്രീയം എന്താണെന്ന്  പ്രത്യേകിച്ച് എടുത്തു പറയേണ്ടതില്ലല്ലോ. കപ്പ ടിവിയുടെ സ്റ്റുഡിയോ പശ്ചാത്തലം കൂടി ഒത്തുചേരുമ്പോൾ മൊത്തത്തിൽ കാല്പനിക ഭാവുകത്വത്തിന്റെ വശ്യചാരുതകൂടി  കൈവരിക്കുന്നുമുണ്ട്‌.

തൈക്കുടം ബ്രിഡ്ജിന്‍റെ ‘നൊസ്റ്റാൾജിയ’യിലൂടെ  കൂട്ടിയിണക്കപ്പെടുന്നത് രണ്ടു തലമുറകളുടെ അന്തരങ്ങളാണ്. ഒരുഭാഗത്ത്‌ നാട്ടിൻപുറത്തിന്റെ  നന്‍മകളാല്‍  സമൃദ്ധമായ ഫലഭൂയിഷ്ടമായ ഫ്യൂഡൽ പഴമ. മറുഭാഗത്ത്‌ ആഗോളവത്കരണങ്ങളിൽ മുങ്ങിപ്പോകുന്ന യാന്ത്രിക നാഗരിക ജീവിതരീതികളിൽ ശിഥലീകരിക്കപ്പെടുന്ന മലയാളിയുടെ പാരമ്പര്യസ്വത്വബോധം. ഈ രണ്ടു ധ്രുവങ്ങളെയും അതിൽ നിന്നുമുളവാകുന്ന സാംസ്കാരിക സ്ഥാനഭ്രംശങ്ങളെയും ആന്തരിക സംഘർഷങ്ങളെയും ക്രോഡീകരിക്കുകയും ക്രമീകരിക്കുകയും ഏകീകരിക്കുകയും ചെയ്യുക എന്നതാണ്  ‘നൊസ്റ്റാൾജിയ’ കവർ മ്യൂസിക് നിർവഹിക്കുന്ന പ്രത്യയശാസ്ത്ര ധർമ്മം.  ‘നൊസ്റ്റാൾജിയ’യുടെ അവസാന ഭാഗത്തു കടന്നു വരുന്ന ഉപകരണ സംഗീതവും അതിലൂടെ സൃഷ്ടിക്കപ്പെടുന്ന തീക്ഷ്ണവൈകാരികതയുടെ ബാഹുല്യം ചില വ്യാഖ്യാനങ്ങൾക്ക് ഇടം  നല്കുന്നുണ്ട്. ഉപകരണ സംഗീതത്തിന്റെ സവിശേഷമായ വിന്യാസത്തിലൂടെ അനാവരണം ചെയ്യപ്പെടുന്നത് ചരിത്ര പരിണാമങ്ങളിലും ആധുനിക സാങ്കേതികവിദ്യയിലും ശിഥിലീകരിക്കപ്പെട്ട ആഗോളികരണ മലയാളീ നാഗരിക ജീവിതത്തിന്റെയും പാരമ്പര്യത്തെ ധിക്കരിക്കാൻ മുതിരുന്ന കുപിതയൌവ്വനത്തിന്റെയും  വന്യതയും തീക്ഷ്ണതയും നൈരാശ്യങ്ങളുമാണ്.

ആഗോളീകരണം യുവാക്കൾക്കായി ഒരുക്കുന്നത് ആത്മപ്രശംസയുടെയും ആത്മരതിയുടെയും  ഫാഷൻ ഭ്രമങ്ങളും  പ്രകടനപരതയുടെ മായികലോകമാണ്. പുതുതലമുറയുടെ നില്പിലും ഭാവത്തിലും വസ്ത്രധാരണരീതിയിലും വലിയ തോതിൽ വ്യതിയാനം സംഭവിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ നാടൻ പാട്ടുകളുടെ  റോക്ക് വ്യാഖ്യാനങ്ങളിൽ ഈ  മാറ്റം പ്രതിഫലിക്കുന്നതായി കാണാം. ഇവിടെ  പാട്ടുകാരന്റെ ശബ്ദത്തേക്കാൾ ശരീര ചലനങ്ങളും സംഗീതോപകരണശബ്ദങ്ങളും മുഴച്ചു നില്ക്കുന്നതായി കാണാം. അങ്ങനെയാണ് ഫിഷ്‌ റോക്കും  മറ്റും  ഒരു “കൊല” മാസായി മാറുന്നത്.