Kerala

‘കെണി’യാകുന്ന ഫീച്ചറുമായി വാട്ട്‌സ് ആപ്പ്; ഇനി ടെക്സ്റ്റ് മെസേജും വ്യൂ വൺസ് ആക്കാം

ഓരോ തവണയും വ്യത്യസ്ത ഫീച്ചറുകൾ അവതരിപ്പിച്ച് ഉപയോക്താക്കളെ വിസ്മയിപ്പിക്കുന്ന ജനപ്രിയ ആപ്ലിക്കേഷനാണ് വാട്ട്‌സ് ആപ്പ്. വാട്ട്‌സ് ആപ്പ് അടുത്തിടെയായി തുടരെ തുടരെ പുത്തൻ ഫീച്ചറുകൾ അവതരിപ്പിച്ച ജനങ്ങളെ തങ്ങളിലേക്ക് ആകർഷിക്കുകയാണ്. ഇപ്പോഴിതാ വീണ്ടുമൊരു ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് ആപ്പ്. നമ്മൾ അയക്കുന്ന ചിത്രങ്ങൾ മാത്രമാണ് ‘വ്യൂ വൺസ്’ ഓപ്ഷൻ സെറ്റ് ചെയ്ത് അയക്കാൻ സാധിക്കുമായിരുന്നത്. ഇപ്പോഴിതാ ടെക്‌സ്റ്റ് മെസേജും അത്തരത്തിൽ ‘വ്യൂ വൺസ്’ ആക്കി മാറ്റാൻ സാധിക്കുന്ന ഫീച്ചർ അണിയറയിൽ ഒരുങ്ങുകയാണ്. ഒറ്റത്തവണ മാത്രമേ കാണാനാകൂ എന്നതാണ് വ്യൂ […]

Kerala

‘വാട്ട്‌സ് ആപ്പ് മെസേജ് വരുന്നതനുസരിച്ച് വീട്ടിൽ കാര്യങ്ങൾ സംഭവിക്കുന്നു’; വിചിത്ര പരാതിയുമായി ഒരു കുടുംബം

കൊല്ലം ജില്ലയിലെ കൊട്ടാരക്കര നെല്ലിക്കുന്നത്ത് നിന്ന് അതി വിചിത്രമായ ഒരു പരാതിയാണ് ഉയരുന്നത്. വാട്‌സാപ്പിൽ മെസ്സേജ് വരുന്നതനുസരിച്ച് വീട്ടിൽ കാര്യങ്ങൾ സംഭവിക്കുന്നു എന്നാണ് പരാതി. സൈബർ സെല്ലിലും പൊലീസിലും പരാതി നൽകിയിട്ടും ഗുണമുണ്ടായിട്ടില്ല. പറഞ്ഞാൽ വിശ്വസിക്കാൻ കഴിയാത്ത ചില സംഭവങ്ങളാണ് കഴിഞ്ഞ ഏഴ് മാസമായി ഈ വീട്ടിൽ നടക്കുന്നത്. ആദ്യം സ്വിച്ച് ബോർഡുകളും പിന്നാലെ വൈദ്യുതി ഉപകരണങ്ങളും കത്തി നശിച്ചുതുടങ്ങി. കൊട്ടാരക്കര നെല്ലിക്കുന്നം കാക്കത്താനത്തെ രാജൻ ഇലക്ട്രീഷ്യൻ ആണ്. എന്നിട്ടും സ്വന്തം വീട്ടിൽ നിരന്തരമായി സ്വിച്ച് ബോർഡുകളും […]

Technology

ഈ മൊബൈൽ ഫോണുകളിൽ അടുത്ത മാസം മുതൽ വാട്ട്‌സ് ആപ്പ് ലഭ്യമാകില്ല

പഴയ ഓപറ്റേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന വാട്ട്‌സ് ആപ്പ് സേവനം അവസാനിപ്പിക്കുന്നു. ഒക്ടോബർ 24 മുതൽ ആപ്പിൾ ഐഒഎസ് 10, ഐഒഎസ് 11 എന്നീ വേർഷനുകളിലാണ് വാട്ട്‌സ് ആപ്പ് പ്രവർത്തനം നിർത്തുന്നത്. പഴയ ഓപറ്റേറ്റിംഗ് സിസ്റ്റമുള്ള ഉപയോക്താക്കൾ ഐഒഎസ് 12 ലേക്കെ മറ്റ് അപ്‌ഡേറ്റഡ് വേർഷനുകളിലേക്കോ മാറണം. ഐഫോൺ 5, ഐഫോൺ 5സി ഉപയോക്താക്കളെയാണ് ഇത് കൂടുതലായി ബാധിക്കുക. ഇവർക്ക് വാട്ട്‌സ് ആപ്പ് സപ്പോർട്ട് ചെയ്യുന്ന ഒഎസിലേക്ക് മാറുക അസാധ്യമായിരിക്കും. അതുകൊണ്ട് തന്നെ പുതിയ സെറ്റ് വാങ്ങേണ്ടി വരും. […]

Kerala

വാട്ട്‌സ് ആപ്പിൽ അജ്ഞാതന്റെ സന്ദേശം; റിട്ട.അധ്യാപികയ്ക്ക് 21 ലക്ഷം രൂപ നഷ്ടമായി

അജ്ഞാതന്റെ വാട്ട്‌സ് ആപ്പ് സന്ദേശത്തിൽ കുരുങ്ങി റിട്ടയേർഡ് സ്‌കൂൾ അധ്യാപിക. വാട്ട്‌സ് ആപ്പ് സന്ദേശം ലഭിച്ചതിന് പിന്നാലെ 21 ലക്ഷം രൂപയാണ് അധ്യാപികയ്ക്ക് നഷ്ടമായത്.  ആന്ധ്രാ പ്രദേശ് അന്നമയ്യ ജില്ല സ്വദേശിനി വരലക്ഷ്മിയാണ് തട്ടിപ്പിന് ഇരയായിരിക്കുന്നത്. അജ്ഞാതനിൽ നിന്ന് വാട്ട്‌സ് ആപ്പ് സന്ദേശം ലഭിച്ചതാണ് തട്ടിപ്പിന്റെ തുടക്കം. സന്ദേശത്തിനൊപ്പം ലഭിച്ച ലിങ്കിൽ വരലക്ഷ്മി ക്ലിക്ക് ചെയ്തു. പിന്നാലെ സൈബർ ക്രിമിനലുകൾക്ക് വരലക്ഷ്മിയുടെ ഫോൺ ഹാക്ക് ചെയ്യാൻ സാധിച്ചു. ആദ്യം 20,000 രൂപ, പിന്നീട് 40,000, 80, 000 […]

Technology

വീണ്ടും 3 ഫീച്ചറുകൾ കൂടി വാട്ട്‌സ് ആപ്പിൽ വരുന്നു; പ്രഖ്യാപിച്ച് മാർക്ക് സക്കർബർഗ്

വാട്‌സ് ആപ്പ് കൂടുതൽ ഉപഭോക്തൃ സൗഹൃദമാകുന്നു. ഉപയോക്താക്കൾ കാത്തിരുന്ന പുതിയ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങുകയാണ് വാട്ട്‌സ് ആപ്പ് എന്ന് മാർക്ക് സക്കർബർഗ് അറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം. ‘ഗ്രൂപ്പ് അംഗങ്ങൾക്ക് മുഴുവൻ നോട്ടിഫിക്കേഷൻ നൽകാതെ വാട്ട്‌സ് ആപ്പ് ഗ്രൂപ്പിൽ നിന്ന് എക്‌സിറ്റ് ആകാം. നമ്മൾ വാട്ട്‌സ് ആപ്പിൽ ഓൺലൈനാണെന്ന് ആർക്കെല്ലാം കാണാൻ സാധിക്കും. ഒറ്റത്തവണ മാത്രം കാണാനാവുന്ന സന്ദേശങ്ങൾക്ക് സ്‌ക്രീൻഷോട്ട് എടുക്കുന്നത് തടയുക, എന്നിങ്ങനെയുള്ള ഫീച്ചറുകളാണ് വാട്ട്‌സ് ആപ്പിൽ ഇനി വരാനിരിക്കുന്നത് ‘- മാർക്കിന്റെ പോസ്റ്റ് ഇങ്ങനെ. ഇതിന് […]

Technology

പുതിയ 7 ഫീച്ചറുകൾ അവതരിപ്പിച്ച് വാട്ട്‌സ് ആപ്പ്

വാട്ട്‌സ് ആപ്പ് പുതിയ 7 ഫീച്ചറുകൾ അവതരിപ്പിച്ചു. ബീറ്റാ വേർഷനിലാണ് പുതിയ ഫീച്ചറുകൾ അവതരിപ്പിച്ചിരിക്കുന്നത്. ( whatsapp introduces 7 new feature ) വാട്ട്‌സാപ്പ് ഗ്രൂപ്പ് കേന്ദ്രീകരിച്ചാണ് ഒരു ഫീച്ചർ. ഗ്രൂപ്പ് പാർട്ടിസിപന്റ്‌സിന് ഗ്രൂപ്പിൽ നിന്ന് ആരെല്ലാം പോയി ആരെയെല്ലാം പുറത്താക്കി എന്ന് കൃത്യമായി അറിയാൻ സാധിക്കുന്ന ഫീച്ചറാണ് ഇത്. കഴിഞ്ഞ 60 ദിവസത്തിനുള്ളിലെ ഡേറ്റയാണ് ഇത്തരത്തിൽ ലഭ്യമാവുക. ഒരാൾ ഗ്രൂപ്പ് ലീവ് ചെയ്താൽ അതാരാണെന്ന് ഗ്രൂപ്പ് അഡ്മിന് മാത്രമേ മനസിലാകൂ. വാട്ട്‌സ് ആപ്പ് സ്റ്റാറ്റസുകൾക്കും […]

Technology

ഇനി വിളിച്ചുപറയാതെ സ്ഥലം വിടാം; ഗ്രൂപ്പിൽ നിന്ന് പുറത്തുപോകാൻ പുതിയ സംവിധാനവുമായി വാട്സപ്പ്

ഗ്രൂപ്പിൽ നിന്ന് പുറത്തുപോകാൻ പുതിയ സംവിധാനവുമായി വാട്സപ്പ്. ഗ്രൂപ്പുകളിൽ നിന്ന് ലെഫ്റ്റ് ആവുമ്പോൾ അവിടെ മറ്റുള്ള എല്ലാ അംഗങ്ങൾക്കും നിലവിൽ അത് അറിയാൻ കഴിയും. പുതിയ സംവിധാനത്തിൽ ആരും അറിയാതെ ഗ്രൂപ്പ് വിടാൻ സാധിക്കും. ഈ ഫീച്ചർ നിലവിൽ നിർമാണത്തിലാണെന്നും ഏറെ വൈകാതെ ഉപയോക്താക്കൾക്ക് ലഭ്യമാവുമെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പുതിയ സംവിധാനം അനുസരിച്ച് ഒരു അംഗം ഗ്രൂപ്പ് വിടുമ്പോൾ അഡ്മിന്മാർക്ക് മാത്രമേ അത് അറിയാൻ കഴിയൂ. വാട്സപ്പ് ഡെസ്ക്ടോപ്പ് ബീറ്റ വേർഷനുകളിലും ഇത് ലഭ്യമായേക്കും. […]

Technology

പണമയച്ചാൽ ക്യാഷ് ബാക്ക്; ഗൂഗിൾ പേയുടെ വഴിയിൽ വാട്ട്‌സ് ആപ്പും

വാട്ട്‌സ് ആപ്പിൽ പേയ്‌മെന്റ് ഫീച്ചർ അവതരിപ്പിച്ചിട്ടും മറ്റ് പേയ്‌മെന്റ് ആപ്പുകൾക്ക് ലഭിച്ച സ്വീകാര്യത വാട്ട്‌സ് ആപ്പിന് ലഭിച്ചില്ല. ഗൂഗിൾ പേ, പേയ്ടിഎം, ഫോൺ പേ എന്നിവർ അരങ്ങ് വാഴുമ്പോൾ പേയ്‌മെന്റ് രംഗത്ത് വാട്ട്‌സ് ആപ്പ് ഇപ്പോഴും പുറത്ത് തന്നെ. ഈ പ്രതിസന്ധി മറികടക്കാൻ ക്യാഷ് ബാക്ക് ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് വാട്ട്‌സ് ആപ്പ്. വാട്ട്‌സ് ആപ്പിലൂടെ പണം അയക്കുന്ന ഉപഭോക്താവിന് ഓരോ ട്രാൻസാക്ഷനും 11 രൂപ വീതമാണ് ലഭിക്കുക. ഇതിന് മിനിമം ട്രാൻസാക്ഷൻ പരിധിയില്ല എന്നതും പ്രത്യേകതയാണ്. കുറഞ്ഞത് […]

Kerala

കൊച്ചി മെട്രൊ ഇനി വാട്സാപ്പിലും

കൊച്ചി മെട്രോയെ സംബന്ധിച്ച എല്ലാ വിവരങ്ങളും അറിയിക്കാന്‍ വാട്സാപ് സേവനം ആരംഭിച്ചു. പൊതുവായ അന്വേഷണങ്ങള്‍, പുതിയ വിവരങ്ങള്‍ എന്നിവ അറിയാന്‍ മാത്രമല്ല നിങ്ങള്‍ക്ക് മെട്രോ സേവനങ്ങളെ സംബന്ധിച്ച നിര്‍ദേശങ്ങളോ പരാതിയോ ഉണ്ടെങ്കില്‍ അതും വളരെ വേഗത്തില്‍ അറിയാന്‍ വാട്സാപ് സേവനം ഉപയോഗിക്കാം. 9188957488 എന്ന നമ്പരിലേക്ക് ഒരു വാട്സാപ് മെസേജ് അയച്ചാല്‍ കൊച്ചി മെട്രോയെ കുറിച്ചുള്ള വിവരങ്ങളുടെ മെനു വരും, അതില്‍ നിന്ന് നിങ്ങള്‍ക്കാവശ്യമുള്ള വിവരങ്ങള്‍ തെരഞ്ഞെടുത്ത് അറിയാം. കെ.എം.ആര്‍.എല്‍ നല്‍കുന്ന മികച്ച ബിസിനസ് അവസരങ്ങളെക്കുറിച്ചുള്ള വിവരങ്ങളും […]

India Social Media

ആറുമാസത്തിനിടെ വാട്‌സ്ആപ്പ് ഇന്ത്യയിൽ നിരോധിച്ചത് 1.32 കോടി അക്കൗണ്ടുകൾ

ആറുമാസത്തിനിടെ 1.32 കോടി അക്കൗണ്ടുകൾ നിരോധിച്ചതായി വാട്സ്ആപ്പ്. പുതിയ ഐ.ടി നിയമത്തിന്റെ അടിസ്ഥാനത്തിൽ കേന്ദ്രസർക്കാരിന് മാസംതോറും നൽകുന്ന റിപ്പോർട്ടിലെ കണക്കാണിത്. കഴിഞ്ഞവർഷം ജൂലൈയിലാണ് ആദ്യമായി ഇത്തരത്തിൽ കണക്കുകൾ നൽകി തുടങ്ങിയത്. വ്യാജ പ്രചാരണം തടയുന്നതിനും മറ്റും സ്വീകരിച്ച നടപടികളെ കുറിച്ച് സമൂഹമാധ്യമങ്ങൾ മാസംതോറും അറിയിക്കണമെന്നാണ് പുതിയ ഐടി നിയമത്തിൽ പറയുന്നത്. മാസംതോറും ശരാശരി 20ലക്ഷം അക്കൗണ്ടുകൾ ഇത്തരത്തിൽ നിരോധിക്കുന്നതായാണ് വാട്സ്ആപ്പ് കേന്ദ്രസർക്കാരിന് നൽകിയ റിപ്പോർട്ടുകളിൽ പറയുന്നത്. സന്ദേശങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ എൻഡ് ടു എൻഡ് എൻക്രിപ്ഷൻ രീതിയാണ് […]