Entertainment Latest news

രജനികാന്തിന് തമിഴ്‌നാട്ടിൽ ക്ഷേത്രം: 250 കിലോ ഭാരമുള്ള പ്രതിഷ്ഠ; ഇതാണോ തലൈവരെന്ന് ആരാധകർ

തെന്നിന്ത്യയിലെ ഏറെ ആരാധകരുള്ള താരമാണ് രജനികാന്ത്. എല്ലാ കാലഘട്ടത്തിലെ ജനങ്ങളും ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ്. രജനികാന്തിന് തമിഴ്‌നാട്ടില്‍ ആരാധകര്‍ പണിത ക്ഷേത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.(Fan Builds Temple for Rajinikanth in Madurai) മധുരയിലെ അദ്ദേഹത്തിന്‍റെ വസതിക്ക് സമീപമാണ് ക്ഷേത്രം പണി പുരോഗമിക്കുന്നത്. രജനികാന്തിന്റെ ഒരു പ്രതിമയും ക്ഷേത്രത്തിന് വേണ്ടി പണിതിട്ടുണ്ട്. എന്നാല്‍ ഈ പ്രതിമയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലും മറ്റും ചർച്ചയായിരിക്കുന്നത്. 250 കിലോഗ്രാം ഭാരമുള്ള ഈ പ്രതിമയ്ക്ക് രജനിയുടെ രൂപമുണ്ടോ എന്ന സംശയമാണ് […]

Latest news National

“എന്റെ മകള്‍ ദയയുള്ളവളും ധൈര്യശാലിയുമായിരുന്നു, ആവള്‍ക്കൊപ്പം ഞാനും മരിച്ചു”; വിജയ് ആന്‍റണി

മകള്‍ മീരയുടെ അപ്രതീക്ഷിത വിയോഗത്തിന് ശേഷം ആദ്യമായി പ്രതികരിച്ച് നടനും സംഗീത സംവിധായകനുമായ വിജയ് ആന്‍റണി. തന്റെ ഫേസ്ബുക്കിലൂടെയായിരുന്നു വികാരാധീനനായി വിജയ് പ്രതികരിച്ചത്.മകള്‍ക്കൊപ്പം താനും മരിച്ചു ക‍ഴിഞ്ഞു. ഇപ്പോഴും മീര തന്നോട് സംസാരിക്കാറുണ്ടെന്ന് തോന്നുന്നുവെന്നും ഇനി ചെയ്യുന്ന ഏതൊരു നല്ല പ്രവൃത്തിയും അവളുടെ പേരിൽ ആയിരിക്കുെമന്നും വിജയ് കുറിച്ചു. മീര ധൈര്യശാലിയും ദയയുള്ളവളുമായിരുന്നുവെന്നും മതമോ ജാതിയോ മതമോ പണമോ അസൂയയോ വേദനയോ ദാരിദ്ര്യമോ തിന്മയോ ഇല്ലാത്ത ശാന്തമായ ഒരു സ്ഥലത്തേക്ക് മകള്‍ യാത്രയായെന്നുമാണ് സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പില്‍ […]

Kerala

ജനവാസ മേഖലയിൽ നിന്ന് മാറാതെ അരിക്കൊമ്പൻ; നിരീക്ഷിച്ച് വനംവകുപ്പ്

തമിഴ്നാട് മാഞ്ചോലയിലെ എസ്റ്റേറ്റിൽ നിന്ന് പിന്മാറാതെ അരികൊമ്പൻ. 80ലധികം വനവകുപ്പ് ഉദ്യോഗസ്ഥരാണ് അരികൊമ്പന്റെ നീക്കങ്ങൾ നിരീക്ഷിക്കുന്നത്. വെറ്റിനറി ഡോക്ടർമാരുടെ സംഘവും വനംവകുപ്പും അരികൊമ്പനെ നിരീക്ഷിച്ചു വരികയാണ്. അപ്പർ കോതയാർ മേഖലയിൽ എത്തിയതോടെ, സാധാരണ കാട്ടാനയുടെ ഭക്ഷണ രീതിയിലേക്ക് അരിക്കൊമ്പൻ മാറിയെന്ന് തമിഴ്നാട് വനം വകുപ്പ് പറഞ്ഞു. നിലയുറപ്പിച്ച അരിക്കൊമ്പനെ മയക്കുവേടിവച്ച് പിടികൂടില്ലെന്നും കേരളത്തിലുള്ളവർ ആശങ്കപ്പെടേണ്ട ഒരു കാര്യവുമില്ലെന്നും തമിഴ്നാട് വനം വകുപ്പ് വ്യക്തമാക്കി. ആന കേരള അതിർത്തിയുടെ അടുത്തെത്തിയെന്ന പ്രചാരണം ശരിയല്ലെന്നും വനം വകുപ്പ് അറിയിച്ചു.

National

ഐഎസ് ബന്ധമെന്ന് സംശയം: തമിഴ്‌നാട്ടിലെ 30 ഇടങ്ങളിൽ എന്‍ഐഎ റെയ്ഡ്

തമിഴ്‌നാട്ടില്‍ എന്‍ഐഎ റെയ്ഡ്. കോയമ്പത്തൂരില്‍ 23 ഇടങ്ങളിലും ചെന്നൈയില്‍ മൂന്നിടത്തുമാണ് റെയ്ഡ് നടക്കുന്നത്. നിരോധിത സംഘടനയായ ഐഎസുമായി ബന്ധപ്പെട്ടാണ് പരിശോധന. സംഘം വിദ്യാർത്ഥികള്‍ അടക്കമുള്ളവര്‍ക്ക് പരിശീലനം നല്‍കാന്‍ പദ്ധതിയിട്ടിരുന്നെന്നും എന്‍ഐഎ വൃത്തങ്ങള്‍ അറിയിച്ചു. കേരളത്തില്‍ ഐഎസ് ഗ്രൂപ്പ് രൂപീകരിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ കഴിഞ്ഞ ആഴ്ച ഒരാളെ പിടികൂടിയിരുന്നു. തൃശൂര്‍ സ്വദേശിയായ നബീല്‍ അഹമ്മദിനെയാണ് പിടികൂടിയത്. നബീലാണ് ഐഎസ് ഗ്രൂപ്പ് രൂപീകരിക്കാനുള്ള നീക്കങ്ങള്‍ക്ക് കേരളത്തില്‍ നേതൃത്വം നല്‍കിയതെന്നാണ് എന്‍ഐഎ പറയുന്നത്. ഇയാളുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. കഴിഞ്ഞദിവസങ്ങളില്‍ […]

Kerala

നിപ വ്യാപനം; വയനാടൻ അതിർത്തി പോസ്റ്റുകളിൽ കർണാടകയും തമിഴ്നാടും പരിശോധന നടത്തുന്നു

കേരളത്തിലെ നിപ വ്യാപനത്തെ തുടർന്ന് വയനാടൻ അതിർത്തി പോസ്റ്റുകളിൽ കർണാടകയും തമിഴ്നാടും പരിശോധന നടത്തുന്നു. ഇരു സംസ്ഥാനങ്ങളുടെയും ആരോഗ്യ വിഭാഗമാണ് പരിശോധന നടത്തുന്നത്. തെർമോ സ്കാനർ ഉപയോഗിച്ച് പനി പരിശോധിച്ചാണ് ആളുകളെ കടത്തിവിടുന്നത്. (nipah karnataka tamilnadu wayanad) നിപ പ്രതിരോധ ക്രമീകരണങ്ങൾക്കായി മന്ത്രി എകെ ശശിധരൻ്റെ അധ്യക്ഷതയിൽ ഇന്ന് ഉച്ചയ്ക്ക് മൂന്നിന് കളക്ടറേറ്റിൽ യോഗം നടക്കും. വ്യാജ വാർത്തകൾക്കെതിരെ ജാഗ്രത വേണമെന്ന് വയനാട് ഡിഎംഒ അറിയിച്ചു. നിലവിൽ ജില്ലയിൽ ആരും സമ്പർക്ക പട്ടികയിൽ ഇല്ല. മുൻകരുതൽ […]

National

സെന്തിൽ ബാലാജിയുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിൽ റെയ്ഡ്

ജയിലിൽ കഴിയുന്ന തമിഴ്‌നാട് മന്ത്രി വി സെന്തിൽ ബാലാജിയുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിൽ ആദായ നികുതി വകുപ്പ് റെയ്ഡ്. കരൂരിൽ 10 ഇടങ്ങളിലാണ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. റെയ്ഡിൽ സുപ്രധാന രേഖകൾ പിടിച്ചെടുത്തതായാണ് റിപ്പോർട്ട്. കരൂരിലെ ആദായനികുതി റെയ്ഡുകളെ തുടർന്നുണ്ടായ കോലാഹലങ്ങൾക്കിടെയാണ് മൂന്നാംഘട്ട പരിശോധന. സെന്തിൽബാലാജിയുടെയും സഹോദരന്റെയും വീടുകളിലും ഓഫീസുകളിലും ആദായനികുതി വകുപ്പ് വീണ്ടും റെയ്ഡ് നടത്തി. ബാലാജിയുടെ സുഹൃത്ത് കൊങ്കു മെസ് മണിയുടെ കരൂർ രായന്നൂരിലെ വസതിയിലും ഉദ്യോഗസ്ഥരെത്തി പരിശോധിച്ചു. മുൻ എഐഎഡിഎംകെ ഭരണത്തിൽ ഗതാഗത […]

National

തമിഴ്നാട് എക്സൈസ് മന്ത്രി വി സെന്തിൽ ബാലാജിയുടെ ഔദ്യോഗിക വസതിയിൽ ഇ ഡി റെയ്ഡ്

തമിഴ്നാട് വൈദ്യുതി എക്സൈസ് മന്ത്രി വി സെന്തിൽ ബാലാജിയുടെ ഔദ്യോഗിക വസതിയിൽ ഇ ഡി റെയ്ഡ്. കരൂറിലെ ബാലാജിയുടെ സഹോദരന്റെ വീട്ടിലും റെയ്ഡ് നടന്നു. ചെന്നൈ, കോയമ്പത്തൂർ, കരൂർ എന്നിവിടങ്ങളിലായി നാൽപ്പതിലധികം സ്ഥലങ്ങളിൽ പുലർച്ചെ 6.30 മുതലായിരുന്നു പരിശോധന. തമിഴ്നാട്ടിലെ സർക്കാർ മദ്യവിതരണ ശാലകളായ ടാസ്മാക് ഔട്ട്ലെറ്റുകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ബാർ അനുവദിച്ചതിൽ അഴിമതി നടന്നിട്ടുണ്ടെന്ന് ആരോപിച്ച് അണ്ണാ ഡിഎംകെയും ബിജെപിയും ഗവർണർ ആർ.എൻ.രവിക്ക് പരാതി നൽകിയിരുന്നു. കഴിഞ്ഞ മാസം വൈദ്യുതി എക്സൈസ് മന്ത്രി വി. സെന്തിൽ […]

Kerala

അരിക്കൊമ്പൻ ജനവാസ മേഖലയ്ക്കടുത്ത്; അവസാനം സി​ഗ്നൽ ചുരുളിക്ക് സമീപം, നിരീക്ഷിച്ച് തമിഴ്നാട്

തമിഴ്‌നാട്ടിലെ കമ്പം പട്ടണത്തെ മുള്‍മുനയില്‍ നിര്‍ത്തിയ അരിക്കൊമ്പൻ വനത്തിനുള്ളിൽ തന്നെ തുടരുന്നുവെന്ന് വിവരം. അവസാനം സി​ഗ്നൽ ലഭിക്കുമ്പോൾ അരിക്കൊമ്പനുള്ളത് ചുരുളിക്ക് സമീപമാണ്. ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നുണ്ടോ എന്ന് നിരീക്ഷിച്ച് വരികയാണ് തമിഴ്നാട് വനം വകുപ്പ്. ജനവാസ മേഖലയിൽ നിന്ന് മാറി ഇന്നലെ രാത്രി മേഘമല ഭാഗത്തേക്ക്‌ നീങ്ങിയിരുന്നു. കമ്പത്തെ ജനവാസ മേഖലയിൽ നിന്ന് വിരണ്ടോടിയ ശേഷവും ഇന്നലെ ഉച്ചവരെയും കാര്യമായി ഭക്ഷണം കഴിക്കാത്തതിനാൽ ക്ഷീണിതനാണെന്നാണ് വനംവകുപ്പ് കരുതുന്നത്. താഴ്വരയിൽ കമ്പം മേഖലയിലെ ജനവാസ മേഖലയിലേക്ക് വീണ്ടുമെത്തിയാൽ മാത്രം […]

Kerala

ആനയുടെ ആക്രമണത്തിൽ പരുക്കേറ്റ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

കാട്ടാനയുടെ ആക്രമണത്തിൽ പരുക്കേറ്റ വിദ്യാർത്ഥി മരിച്ചു. ആനക്കട്ടി സാലിം അലി ഇൻസ്റ്റിറ്റ്യൂട്ടിൽ പഠനത്തിന് എത്തിയ രാജസ്ഥാൻ സ്വദേശി വിശാൽ ശ്രീമാല ആണ് മരിച്ചത്. രാജസ്ഥാനിലെ കോട്ട യൂണിവേഴ്സിറ്റിയിൽ എം.എസി വൈയ്ഡ് ലൈഫ് സയൻസിലെ വിദ്യാർഥിയാണ്. ഇന്നലെ രാത്രി ഒൻപത് മണിയോടെ ആണ് വിദ്യാർത്ഥി കാട്ടാനയുടെ മുന്നിൽപ്പെട്ടത്. ആന എടുത്തെറിഞ്ഞാണ് വിശാലിന് ഗുരുതരമായി പരുക്കേറ്റത്. കേരള – തമിഴ്നാട് അതിർത്തിയിൽ തമിഴ്നാട്ടിൽ വച്ചായിരുന്നു അപകടമുണ്ടായത്. ഉടനെ ആശുപത്രിയിൽ എത്തിച്ചു. പരുക്ക് ഗുരുതരമായതിനാൽ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ […]

National

കാഞ്ചീപുരത്ത് പടക്കനിര്‍മാണ ശാലയില്‍ സ്‌ഫോടനം; എട്ട് മരണം

തമിഴ്‌നാട്ടിലെ പടക്കനിര്‍മാണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ മൂന്ന് സ്ത്രീകളടക്കം എട്ട് പേര്‍ കൊല്ലപ്പെട്ടു. അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരുക്കേറ്റു. കാഞ്ചീപുരം കുരുവിമലയിലാണ് സ്‌ഫോടനമുണ്ടായത്. ഗുരുതര പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മരണസംഖ്യ ഉയരുമെന്നാണ് സൂചന. കാഞ്ചീപുരത്തിനടുത്ത് സ്വകാര്യ വ്യക്തി നടത്തിവന്നിരുന്ന പടക്കനിര്‍മാണ ശാലയിലാണ് സ്‌ഫോടനം നടന്നത്. സ്‌ഫോടനം നടക്കുമ്പോള്‍ മുപ്പതോളം പേര്‍ ഫാക്ടറിയിലുണ്ടായിരുന്നെന്നാണ് വിവരം. ആറുപേരും സംഭവ സ്ഥലത്ത് വച്ചുതന്നെ മരിച്ചെന്നാണ് റിപ്പോര്‍ട്ട്. സ്‌ഫോടനം നടന്ന സ്ഥലത്ത് തീ അണയ്ക്കാനുള്ള ശ്രമത്തിലാണ് ഫയര്‍ ഫോഴ്‌സ്. ദിവസങ്ങള്‍ക്ക് മുന്‍പ് തമിഴ്‌നാട്ടില്‍ വിരുദുനഗര്‍ ജില്ലയിലെ […]