Football

ബെംഗളൂരുവിനെ വീഴ്ത്തി ഒഡീഷ സൂപ്പർ കപ്പ് ജേതാക്കൾ

സൂപ്പർ കപ്പ് കിരീടം ഒഡീഷ എഫ്സിക്ക്. കോഴിക്കോട് നടന്ന കലാശക്കളിയിൽ ബെംഗളൂരു എഫ്സിയെ വീഴ്ത്തിയാണ് ഒഡീഷയുടെ കിരീടധാരണം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് വിജയിച്ച ഒഡീഷ തങ്ങളുടെ ആദ്യ ട്രോഫിയാണ് സ്വന്തമാക്കിയത്. ഡിയെഗോ മൗറീഷ്യോ ഒഡീഷയ്ക്കായി ഇരട്ട ഗോളുകൾ നേടിയപ്പോൾ സുനിൽ ഛേത്രി ബെംഗളൂരുവിൻ്റെ ആശ്വാസ ഗോൾ നേടി. മഴയിൽ കുതിർന്ന മൈതാനത്ത് തണുപ്പൻ കളിയാണ് ആദ്യ സമയങ്ങളിൽ ഇരു ടീമുകളും കാഴ്ചവച്ചത്. സാവധാനം മുറുകിയ കളിയിലെ 23ആം മിനിട്ടിൽ ഒഡീഷ ആദ്യ ഗോളടിച്ചു. ഫ്രീ കിക്കിൽ നിന്നായിരുന്നു […]

Football

സൂപ്പർ കപ്പ്; ജംഷെഡ്പൂർ എഫ്‌സിയെ പരാജയപ്പെടുത്തി ബെംഗളൂരു എഫ്‌സി ഫൈനലിൽ

ഹീറോ സൂപ്പർ കപ്പിൽ സെമി ഫൈനലിൽ ജംഷെഡ്പൂർ എഫ്‌സിയെ പരാജയപ്പെടുത്തി ഫൈനലിലേക്ക് യോഗ്യത നേടി ബെംഗളൂരു എഫ്‌സി. ഇന്ന് കോഴിക്കോട് ഇ.എം.എസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്കാണ് ബെംഗളുരുവിന്റെ വിജയം. ബെംഗളുരുവിനായി ജയേഷ് റാണെ, സുനിൽ ഛേത്രി എന്നിവർ ഗോൾ നേടി. ഈ സീസണിൽ ബെംഗളൂരു എഫ്‌സിയുടെ മൂന്നാം ഫൈനൽ പ്രവേശമാണ് ഇത്. നേരത്തെ, ഡ്യൂറൻഡ് കപ്പിന്റെ ഫൈനലിൽ മുംബൈ സിറ്റി എഫ്‌സിയെ തോൽപ്പിച്ച ടീം കിരീടം ഉയർത്തിയിരുന്നു. കൂടാതെ, ഇന്ത്യൻ സൂപ്പർ ലീഗിൽ […]

Football

സൂപ്പർ കപ്പിൽ രണ്ടാം ജയം ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുന്നു; എതിരാളികൾ ശ്രീനിധി ഡെക്കാൻ

കേരളം ആതിഥേയത്വം വഹിക്കുന്ന സൂപ്പർ കപ്പിൽ രണ്ടാം മത്സരത്തിനായി കൊമ്പന്മാർ ഇന്നിറങ്ങുന്നു. ഈയിടെ അവസാനിച്ച ഐ ലീഗിൽ റണ്ണേഴ്‌സ് അപ്പായ ശ്രീനിധി ഡെക്കാൻ എഫ്‌സിയാണ് എതിരാളികൾ. ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് കോഴിക്കോട് ഇ.എം.എസ് സ്റ്റേഡിയത്തിലാണ് മത്സരം. കഴിഞ്ഞ മത്സരത്തിൽ ഐ ലീഗ് ജേതാക്കളായ റൗണ്ട് ഗ്ലാസ് പഞ്ചാബ് എഫ്‌സിക്ക് എതിരായ മത്സരത്തിൽ വിജയിച്ച കേരള ബ്ലാസ്റ്റേഴ്‌സ് ഗ്രൂപ്പ് എയിൽ ഒന്നാമതാണ്. എന്നാൽ, ശ്രീനിധി ഡെക്കാന് കഴിഞ്ഞ മത്സരത്തിൽ ബെംഗളൂരു എഫ്‌സിയുമായി സമനിലയിൽ പിരിയേണ്ടി വന്നു.  കഴിഞ്ഞ […]

Football

സൂപ്പർ കപ്പ്: ആദ്യ മത്സരത്തിനിറങ്ങാൻ ഗോകുലം കേരളം എഫ്‌സി; എതിരാളികൾ എടികെ മോഹൻ ബഗാൻ

ഹീറോ സൂപ്പർ കപ്പിൽ ഇന്ന് ഗോകുലം കേരള എഫ്‌സിക്ക് ആദ്യ മത്സരം. ഇന്ത്യൻ സൂപ്പർ ലീഗ് ജേതാക്കളായ എടികെ മോഹൻ ബഗാനാണ് എതിരാളികൾ. ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് കോഴിക്കോട് ഇ.എം.എസ് സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം. എഫ്‌സി ഗോവ, ജാംഷെഡ്പൂർ എഫ്‌സി, എടികെ മോഹൻ ബഗാൻ എന്നീ ടീമുകളാണ് ഗോകുലം കേരള അടങ്ങുന്ന ഗ്രൂപ്പ് സിയിൽ ഉള്ളത്. Gokulam Kerala FC vs ATK Mohun Bagan Super Cup രണ്ടു തവണ ഐ ലീഗ് കിരീടം […]

Football

സൂപ്പർ കപ്പിൽ പ്രതികാരം വീട്ടാം; ബ്ലാസ്റ്റേഴ്സിന് എതിരാളികളായി ബെംഗളൂരു

സൂപ്പർ കപ്പ് മൂന്നാം സീസണിന് കോഴിക്കോട്, മഞ്ചേരി എന്നിവിടങ്ങളായി ഏപ്രിൽ മൂന്നിന് ആരംഭിക്കും. ഐ ലീഗിലെ 10 ടീമുകളും ഐഎസ്എല്ലിലെ 11 ടീമുകളും ഉൾപ്പെടെ 21 ടീമുകളാണ് സൂപ്പർ കപ്പിൽ പങ്കെടുക്കുന്നത്. ടൂർണമെൻ്റിൽ കേരള ബ്ലാസ്റ്റേഴ്സും ബെംഗളൂരു എഫ്സിയും ഒരു ഗ്രൂപ്പിലാണ് ഉൾപ്പെട്ടിരിക്കുന്നത്. ഏപ്രിൽ 16ന് കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തിൽ ഇരു ടീമുകളും തമ്മിൽ ഏറ്റുമുട്ടും. (blasters bengaluru super cup) ഏപ്രിൽ 3ന് ഐ ലീഗിലെ 10 ടീമുകളുടെ നോക്കൗട്ട് മത്സരങ്ങളോടെയാണ് സൂപ്പർ കപ്പ് ആരംഭിക്കുക. […]

Football

ഹീറോ സൂപ്പർ കപ്പ് കേരളത്തിൽ; മത്സരങ്ങൾ കൊച്ചിയിലും കോഴിക്കോടും മഞ്ചേരിയിലും

രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം ഹീറോ സൂപ്പർ കപ്പ് ഇന്ത്യൻ ഫുട്ബോളിലേക്ക് തിരികെ വരുന്നു. കേരളം ആതിഥേയത്വം വഹിക്കുന്ന സൂപ്പർ കപ്പിലെ മത്സരങ്ങൾ കൊച്ചിയിലും കോഴിക്കോടും മഞ്ചേരിയിലുമായാണ് നടക്കുക. കൊച്ചിയിലെ ജവാഹർലാൽ നെഹ്‌റു ഇന്റർനാഷണൽ സ്റ്റേഡിയം, കോഴിക്കോട് ഇ.എം.എസ് സ്റ്റേഡിയം, മഞ്ചേരി പയ്യനാട് സ്റ്റേഡിയം എന്നിവയാണ് മത്സരങ്ങൾക്ക് വേദിയാകും എന്ന് ദി ബ്രിഡ്ജ് റിപ്പോർട്ട് ചെയ്തു. ഏപ്രിൽ 8 മുതൽ 25 വരെയാണ് ടൂർണമെന്റ് അരങ്ങേറുക. ഏപ്രിൽ 3 മുതൽ യോഗ്യത മത്സരങ്ങൾ ആരംഭിക്കും. Kerala to […]