India Kerala Social Media

കെഎസ്ആർടിസിയും ‘ത്രെഡ്സില്‍’ ; കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളിൽ ട്രെന്‍ഡിനൊപ്പം

യാത്രക്കാർക്കും പൊതുജനങ്ങൾക്കും അഭ്യുദയകാംക്ഷികൾക്കും ജീവനക്കാർക്കും വേണ്ടി ട്രെന്‍ഡ് അനുസരിച്ച് കെഎസ്ആർടിസിയും ഇനിമുതൽ ‘ത്രെഡ്സില്‍’. കേരളത്തിലെ സർക്കാർ സ്ഥാപനങ്ങളിൽ രണ്ടാമതായും പൊതുമേഖലാ സ്ഥാപനങ്ങളിൽ ഒന്നാമതായും കെഎസ്ആർടിസി സോഷ്യൽ മീഡിയ സെൽ ‘ത്രെഡ്സില്‍ അക്കൗണ്ട് തുറന്നു. കെ എസ് ആർ ടി സി തന്നെയാണ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ വിവരം അറിയിച്ചത്. കെഎസ്ആർടിസിയുടെ മാന്യ യാത്രക്കാരും ജീവനക്കാരും പൊതുജനങ്ങളും അഭ്യുദയകാംക്ഷികളും മലയാളികളുടെ സ്വകാര്യ അഹങ്കാരമായ ആനവണ്ടിയെ സംബന്ധിക്കുന്ന വാർത്തകളെക്കുറിച്ചും മറ്റു വിവരങ്ങളെക്കുറിച്ചും പുരോഗമന പ്രവർത്തനങ്ങളെക്കുറിച്ചും അറിയുവാൻ പുതിയ അക്കൗണ്ടും ഫോളോ […]

Kerala

കൂടുതൽ സമയം റീലുണ്ടാക്കാൻ ചിലവഴിച്ചു, തമിഴ്‌നാട്ടിൽ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ അധിക സമയം ചിലവഴിച്ചുവെന്ന കാരണത്താൽ യുവാവ് ഭാര്യയെ കൊലപ്പെടുത്തി. ഞായറാഴ്‌ച രാത്രിയാണ് 38 കാരൻ ഭാര്യയെ ഷാൾ കൊണ്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട്ടിലെ തിരുപ്പൂർ ജില്ലയിലാണ് സംഭവം.  ദിണ്ടുഗലിൽ നിന്നുള്ള അമിർതലിംഗം ചിത്രയെ വിവാഹം കഴിച്ച് തിരുപ്പൂരിലെ സെല്ലം നഗറിലാണ് താമസിച്ചിരുന്നത്. തെന്നം പാളയം പച്ചക്കറി മാർക്കറ്റിൽ ദിവസ വേതന തൊഴിലാളിയായി ജോലി ചെയ്തു വരികയായിരുന്നു അമിർതലിംഗം. ഒരു ഗാർമെന്റ് ഫാക്ടറിയിൽ ജോലി ചെയ്തിരുന്ന ചിത്ര, […]

Entertainment

മോശം കമന്റുകള്‍ ശേഖരിച്ചു കഴിഞ്ഞു; പൊലീസ് നടപടി ഉടനുണ്ടാകുമെന്ന് അമൃത സുരേഷ്

തനിക്കും കുടുംബത്തിനുമെതിരെ സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപകരമായ കമന്റുകള്‍ പോസ്റ്റ് ചെയ്യുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഗായിക അമൃത സുരേഷ്. കമന്റുകളെല്ലാം നിരീക്ഷിച്ച് വരികയാണെന്നും അവ ശേഖരിച്ച് പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും അമൃത സുരേഷ് ഫേസ്ബുക്കിലൂടെ അറിയിച്ചു. (amritha suresh filed case against derogatory comments on social media) കമന്റുകള്‍ പരിശോധിച്ച ശേഷം പൊലീസ് അന്വേഷണവും നടപടികളും ആരംഭിക്കുമെന്നാണ് അമൃത സുരേഷ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരിക്കുന്നത്. തനിക്കും കുടുംബത്തിനുമെതിരെ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന അപവാദ പ്രചാരണങ്ങള്‍ക്കെതിരെ അമൃതയും സഹോദരി […]

National

രാജ്യത്ത് ഡിജിറ്റല്‍ മിഡിയയ്ക്കും നിയന്ത്രണം?; പാര്‍ലമെന്റില്‍ ബില്‍ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്

മാധ്യമ സ്വാതന്ത്ര്യത്തിന് കൂടുതല്‍ നിയന്ത്രണങ്ങള്‍ രാജ്യത്ത് വരുന്നതിനിടെ ഡിജിറ്റല്‍ മിഡിയയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള ബില്‍ കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാനൊരുങ്ങുകയാണെന്ന് റിപ്പോര്‍ട്ട്. രജിസ്‌ട്രേഷന്‍ ഓഫ് പ്രസ് ആന്റ് പിരിയോഡിക്കല്‍സ് ബില്ലിലെ ലംഘനങ്ങള്‍ക്ക് ഇതോടെ ഡിജിറ്റല്‍ മിഡിയയും നടപടി നേരിടേണ്ടിവരും. പുതിയ ബില്‍ പാസായാല്‍ ഇന്ത്യയിലെ പത്രങ്ങളെയും പ്രിന്റിംഗ് പ്രസ്സുകളെയും നിയന്ത്രിക്കുന്ന 1867 ലെ പ്രസ് ആന്‍ഡ് രജിസ്‌ട്രേഷന്‍ ഓഫ് ബുക്ക്‌സ് ആക്ടിന് ബദലാകുമെന്നാണ് കരുതുന്നത്. അടുത്തയാഴ്ച ആരംഭിക്കുന്ന പാര്‍മെന്റ് സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കുമെന്നാണ് വിവരം. പത്രമാധ്യമങ്ങള്‍ക്കുള്ള നിയന്ത്രണത്തിന് തുല്യമാകുന്ന […]

International Social Media

ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്‌സ്ആപ്പ് വീണ്ടും പണിമുടക്കി

സോഷ്യൽ മീഡിയ ഭീമന്മാരായ ഫേസ്ബുക്ക്, വാട്‌സ്ആപ്പ്, ഇൻസ്റ്റഗ്രാം വീണ്ടും പണിമുടക്കി. അർദ്ധരാത്രി പന്ത്രണ്ട് മണിയോടെയാണ് പ്രവർത്തനം തടസപ്പെട്ടത്. രണ്ട് മണിക്കൂറോളം തടസപ്പെട്ട ശേഷമാണ് പ്രശ്‌നം പരിഹരിക്കാനായത്. സംഭവത്തിന് പിന്നാലെ ക്ഷമാപണവുമായി ഫേസ്ബുക്ക് രംഗത്തെത്തി. കോൺഫിഗറേഷൻ മാറ്റിയതാണ് പ്രവർത്തനം തടസപ്പെടാൻ കാരണമായതെന്നാണ് കമ്പനി വ്യക്തമാക്കിയത്. ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് ഫേസ്ബുക്ക്, വാട്‌സ്ആപ്പ്, ഇൻസ്റ്റഗ്രാം എന്നിവ തടസപ്പെട്ടത്. ആദ്യഘട്ടത്തിൽ ആറ് മണിക്കൂറോളം പ്രവർത്തനം തടസപ്പെട്ടു. അന്ന് വ്യക്തമായ ഒരു വിശദീകരണം നൽകാൻ അധികൃതർ തയ്യാറായില്ല. പ്രവർത്തനം തടസപ്പെട്ടതുമായി ബന്ധപ്പെട്ട് […]

Social Media

മണിക്കൂറുകള്‍ക്കുശേഷം തിരിച്ചെത്തി ഫേസ്ബുക്കും വാട്‌സാപ്പും ഇന്‍സ്റ്റഗ്രാമും

മണിക്കൂറുകള്‍ നീണ്ട സേവന തടസത്തിനുശേഷം സമൂഹമാധ്യമങ്ങളായ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്‌സാപ്പ് എന്നിവ തിരിച്ചെത്തി. ചില സാങ്കേതിക കാരണങ്ങളാല്‍ പ്രവര്‍ത്തന തടസം നേരിട്ടതായി ഫേസ്ബുക്ക് ട്വീറ്റ് ചെയ്തു.ഫേസ്ബുക്ക് സിഇഒ മാര്‍ക് സുക്കര്‍ബെര്‍ഗും സേവനങ്ങള്‍ തടസപ്പെട്ടതില്‍ ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തി. ഫേസ്ബുക്ക് മാനേജ്‌മെന്റ് ഉപഭോക്താക്കള്‍ക്കുണ്ടായ അസൗകര്യത്തില്‍ ക്ഷമ ചോദിച്ചു. ഫേസ്ബുക്ക് മെസഞ്ചറിന്റെ സാങ്കേതിക തകരാര്‍ പരിഹരിക്കാന്‍ കൂടുതല്‍ സമയം വേണ്ടിവരുമെന്നും ഫേസ്ബുക്ക് അറിയിച്ചു. സാങ്കേതിക തകരാറിന് പിന്നാലെ ആഗോളതലത്തില്‍ ഫേസ്ബുക്കിന്റെ ഓഹരിമൂല്യം 5.5 ശതമാനം ഇടിഞ്ഞു. തിങ്കളാഴ്ച രാത്രി ഒമ്പതുമണിയോടെയാണ് […]

Kerala

കോൺഗ്രസ്‌ പാർട്ടി നേതാക്കളെ തെരഞ്ഞെടുക്കുന്നത് സോഷ്യൽ മീഡിയയിലൂടെയല്ല; അടൂര്‍ പ്രകാശ്

കെ.പി.സി.സി അധ്യക്ഷ പദവിയിലേക്ക് തന്‍റെ പേരും ഉള്‍പ്പെടുത്തി സോഷ്യല്‍മീഡിയയില്‍ നടക്കുന്ന ചര്‍ച്ചകള്‍ക്കെതിരെ പ്രതികരിച്ച് അടൂര്‍ പ്രകാശ് എം.പി. തനിക്ക് ഏതെങ്കിലും സ്ഥാനത്തിനുവേണ്ടി സോഷ്യൽ മീഡിയയിൽ ‘പൊരുതുവാനും’ താൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. അടൂര്‍ പ്രകാശിന്‍റെ കുറിപ്പ് കെ.പി.സി.സി അധ്യക്ഷ പദവിയിലേക്ക് എന്‍റെ പേരും ഉൾപ്പെടുത്തി ഈ അടുത്ത ദിവസങ്ങളിൽ നവമാധ്യമങ്ങളിൽ ചർച്ചകൾ നടക്കുന്നതായി ശ്രദ്ധയിൽ വന്നതുകൊണ്ടാണ് ഇത് ഇവിടെ കുറിക്കുന്നത്… കെ.എസ്.യു യൂണിറ്റ് സെക്രട്ടറിയായാണ് ഞാൻ രാഷ്ട്രീയത്തിൽ എത്തിയത്. യൂത്ത് കോൺഗ്രസിലും കെപിസിസിയിലും വിവിധ […]

Technology

പുതിയ സ്വകാര്യതാനയം അംഗീകരിക്കാത്തവരുടെ കോളിങ് സൗകര്യം വാട്‌സ്ആപ്പ് നിര്‍ത്തലാക്കുന്നു

പുതിയ സ്വകാര്യതാനയം അംഗീകരിക്കാത്തവരുടെ ഓഡിയോ വീഡിയോ കോള്‍ സൗകര്യങ്ങള്‍ നിര്‍ത്താന്‍ വാട്‌സ്ആപ്പ് നടപടിയാരംഭിച്ചതായി റിപ്പോര്‍ട്ട്. മെയ് 15നകം പുതിയ സ്വകാര്യതാനയം അംഗീകരിച്ചില്ലെങ്കില്‍ ഫീച്ചറുകള്‍ ഘട്ടം ഘട്ടമായി നിര്‍ത്തലാക്കുമെന്ന് വാട്‌സ്ആപ്പ് നേരത്തെ അറിയിച്ചിരുന്നു. ഇതിന്റെ ആദ്യഘട്ടമായി കോളിങ് സൗകര്യം നിര്‍ത്തലാക്കാന്‍ നടപടി ആരംഭിച്ചതായാണ് വിവരം. പുതിയ സ്വകാര്യതാനയത്തില്‍ നിന്ന് പിന്‍മാറണമെന്ന് കേന്ദ്രസര്‍ക്കാര്‍ വാട്‌സ്ആപ്പ് അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. പുതിയ നയം ഐ.ടി നിയമത്തിന് എതിരാണെന്നും പിന്‍മാറിയില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു. പുതിയ നയം പെട്ടന്ന് നടപ്പാക്കില്ലെന്നായിരുന്നു വാട്‌സ്ആപ്പ് മറുപടി […]

India Social Media

അഞ്ച് ലക്ഷം സൈബര്‍ പോരാളികളെ രംഗത്തിറക്കാന്‍ കോണ്‍ഗ്രസ്; ക്യാമ്പയിനുമായി രാഹുല്‍ ഗാന്ധി

സജീവമായി സ്വാധീനം ചെലുത്തുന്ന ബി.ജെ.പിയുടെ സൈബര്‍ ആര്‍മികളെ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെയാണ് അഞ്ച്​ ലക്ഷം സൈബർ പോരാളികളെ സൃഷ്​ടിക്കാന്‍ ക്യാമ്പയിനുമായി കോൺഗ്രസ് രംഗത്തെത്തിയത്​. സമൂഹ മാധ്യമങ്ങളിലെ കരുത്ത് കൂട്ടാന്‍ ക്യാമ്പയിനുമായി കോണ്‍ഗ്രസ്. സൈബര്‍ സ്പേസുകളില്‍ നടക്കുന്ന പ്രചരണങ്ങളിലും വാദപ്രതിവാദങ്ങളിലും കൂടുതല്‍ ആധിപത്യം കൊണ്ടുവരാന്‍ കഴിയുന്ന നിലക്ക് സൈബര്‍ പോരാളികളെ രംഗത്തിറക്കാന്‍ ആണ് പാര്‍ട്ടിയുടെ തീരുമാനം. ഇതിനായി അഞ്ച് ലക്ഷം സൈബര്‍ പോരാളികളെയാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. ഇപ്പോള്‍ ഏറ്റവുമധികം രാഷ്ട്രീയ ചര്‍ച്ചകള്‍ നടക്കുന്ന വേദികളിലൊന്നാണ് സമൂഹമാധ്യമങ്ങള്‍. അവിടെ സജീവമായി […]

India

ബിഹാറിൽ സർക്കാരിനെ സമൂഹ മാധ്യമങ്ങളിൽ വിമർശിച്ചാൽ ജയിൽ

ബിഹാറിൽ സർക്കാരിനെ സമൂഹ മാധ്യമങ്ങളിൽ വിമർശിക്കുന്നത് സൈബർ കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുത്തി. സർക്കാരിനെതിരെയും മന്ത്രിമാർക്കെതിരെയും ഉദ്യോഗസ്ഥർക്കെതിരെയും സമൂഹ മാധ്യമങ്ങളിലൂടെ ഇനിമുതൽ വിമർശിച്ചാൽ ജയിൽ ശിക്ഷ ലഭിക്കും. സൈബറിടങ്ങളിൽ തങ്ങൾക്കെതിരെ വരുന്ന വിമർശനങ്ങൾക്കെതിരെ അപൂർവമായി മാത്രം നടപടിയെടുത്തിരുന്ന സംസ്ഥാനങ്ങളിലൊന്നാണ് ബിഹാർ. അത്തരം വിമർശനങ്ങൾ കണ്ടെത്തുവാൻ സാമ്പത്തിക കുറ്റകൃത്യ വിങ്ങിന്റെ അധ്യക്ഷൻ ഐ.ജി. നയ്യാർ ഹസനൈൻ ഖാൻ സെക്രട്ടറിമാർക്കയച്ച കത്തിൽ പറഞ്ഞു. “സമൂഹ മാധ്യമങ്ങളിൽ ചില വ്യക്തികളും സംഘടനകളും സർക്കാരിനെതിരെയും മന്ത്രിമാർക്കെതിരെയും എം.പി മാർക്കെതിരെയും സർക്കാർ ഉദ്യോഗസ്ഥർക്കെതിരെയും അപകീർത്തിപരമായ കുറിപ്പുകൾ പോസ്റ്റ് […]