World

യെമന്‍-സൗദി വെടിനിര്‍ത്തല്‍ കരാര്‍ ദീര്‍ഘിപ്പിച്ചു; നടപടി സ്വാഗതം ചെയ്‌ത്‌ ജോ ബൈഡന്‍

യെമന്‍ സൗദി വെടിനിര്‍ത്തല്‍ കരാര്‍ ദീര്‍ഘിപ്പിച്ച നടപടിയെ അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ സ്വാഗതം ചെയ്തു. യു.എന്‍ മധ്യസ്ഥതയില്‍ പ്രഖ്യാപിച്ച കരാറിലെ വ്യവസ്ഥകള്‍ അംഗീകരിക്കുന്നതിലും പാലിക്കുന്നതിലും സൗദി അറേബ്യ ധീരമായ നേതൃത്വമാണ് പ്രകടിപ്പിച്ചത്. അതിര്‍ത്തി കടന്നുള്ള ഹൂത്തി ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിന് സൗദി അറേബ്യക്കുള്ള പിന്തുണ തുടരുമെന്നും വൈറ്റ്ഹൗസ് വ്യക്തമാക്കി.(us welcomes yemen saudi ceasefire) അതിര്‍ത്തി കടന്നുള്ള ഹൂത്തി ആക്രമണങ്ങളെ സ്വയം പ്രതിരോധിക്കുന്നതിന് സൗദിക്കുള്ള പിന്തുണ തുടരുമെന്നും വൈറ്റ്ഹൗസ് വ്യക്തമാക്കി. യെമന്‍ വെടിനിര്‍ത്തല്‍ കരാര്‍ ദീര്‍ഘിപ്പിക്കുന്നതില്‍ സൗദി […]

International

സൗദിയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ഏഴ് ലക്ഷം കവിഞ്ഞു

സൗദിയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ഏഴ് ലക്ഷം കവിഞ്ഞു. രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ച ശേഷം ഇത് വരെ 7,02,624 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. അതേസമയം 6,57,995 പേർക്ക് രോഗം ഭേദമായിട്ടുണ്ട്. ഇതുകൂടാതെ 35,679 പേരാണ് ഇപ്പോൾ രാജ്യത്ത് ചികിത്സയിലുള്ളത്. രാജ്യത്ത് 8,950 പേർ ഇത് വരെ കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തിട്ടുണ്ട്. സൗദിയിൽ മൂന്ന് തവണയാണ് കോവിഡിന്റെ അതിവ്യാപനം ഉണ്ടായത്. മൂന്നാം വ്യാപനത്തിൽ ഇക്കഴിഞ്ഞ ജനുവരി 18ന് 5928 പേർക്ക് രോഗം സ്ഥിരീകരിച്ചതായിരുന്നു ഇത് […]

Kerala

Saudi Arabia : സൗദിയില്‍ കടകളില്‍ പ്രവേശിക്കാന്‍ ബൂസ്റ്റര്‍ ഡോസ് നിര്‍ബന്ധം

റിയാദ്: സൗദി അറേബ്യയില്‍ (Saudi Arabia) വിവിധ കച്ചവട സ്ഥാപനങ്ങളില്‍ പ്രവേശിക്കാന്‍ കൊവിഡ് വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസ് (Covid vaccine booster dose) എടുക്കല്‍ നിര്‍ബന്ധമായി. വിവിധ കച്ചവട സ്ഥാപനങ്ങള്‍, ഭക്ഷണശാലകള്‍, കോഫി ഷോപ്പുകള്‍ എന്നിവിടങ്ങിലെ പ്രവേശനത്തിന് ചൊവ്വാഴ്ച മുതല്‍ ബൂസ്റ്റര്‍ ഡോസ് നിര്‍ബന്ധമാക്കിയതായി വാണിജ്യ മന്ത്രാലയം വ്യക്തമാക്കി. രണ്ടാം ഡോസ് വാക്സിന്‍ സ്വീകരിച്ച് എട്ടു മാസവും അതില്‍ കൂടുതലും പിന്നിട്ട, പതിനെട്ട് വയസ്സില്‍ കൂടുതലും പ്രായമുള്ള എല്ലാവരും ബൂസ്റ്റര്‍ ഡോസ് എടുത്തിരിക്കണം. ബൂസ്റ്റര്‍ ഡോസ് എടുത്ത് തവക്കല്‍നാ […]

International

സൗദിയില്‍ നാളെ മുതല്‍ ബലിപെരുന്നാള്‍ അവധി

സൗദിയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നാളെ മുതല്‍ ബലിപെരുന്നാള്‍ അവധിക്ക് തുടക്കമാകും. പതിനാറ് ദിവസമാണ് ഇത്തവണ സര്‍ക്കാര്‍ മേഖലയില്‍ പെരുന്നാളിനോടനുബന്ധിച്ചുള്ള പൊതു അവധി. പാസ്‌പോര്‍ട്ട് വിഭാഗം ഉള്‍പ്പെടെയുളള കേന്ദ്രങ്ങളള്‍ അവധി ദിവസങ്ങളിലും പ്രവര്‍ത്തിക്കും. അടിയന്തിര സ്വഭാവമുള്ള കേസുകള്‍ മാത്രമാണ് ഇവിടങ്ങളില്‍ പരിഗണിക്കുക. ജൂലൈ ഒന്‍പത് വരെ പതിനാറ് ദിവസമാണ് പൊതു അവധി. ജവാസാത്ത് ഉള്‍പ്പെടയുള്ള അടിയന്തിര സേവനങ്ങള്‍ ആവശ്യമായ ഓഫീസുകള്‍ അവധി ദിനങ്ങളിലും പ്രവര്‍ത്തിക്കും. അടിയന്തിര പ്രാധാന്യമുള്ള കേസുകള്‍ക്ക് മാത്രമായിരിക്കും ഇത്തരം എമര്‍ജന്‍സി ഓഫീസുകള്‍ വഴി സേവനം ലഭിക്കുക. […]

Gulf

സൗദി അറേബ്യ ഹജ്ജിനുള്ള മുന്‍ഗണനാക്രമം പ്രഖ്യാപിച്ചു; ആരോഗ്യ-സുരക്ഷാ ജീവനക്കാര്‍ക്ക് മുന്‍ഗണന

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തവര്‍ക്കും രോഗം ബാധിച്ച് ഭേദമായവര്‍ക്കുമായിരിക്കും സ്വദേശികളില്‍ നിന്ന് മുന്‍ഗണന ലഭിക്കുക സൗദി അറേബ്യ ഇത്തവണത്തെ ഹജ്ജ് കര്‍മ്മത്തിന് പരിഗണിക്കുന്നവര്‍ക്കുള്ള മുന്‍ഗണനാ ക്രമം പ്രഖ്യാപിച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തവര്‍ക്കും രോഗം ബാധിച്ച് ഭേദമായവര്‍ക്കുമായിരിക്കും സ്വദേശികളില്‍ നിന്ന് മുന്‍ഗണന ലഭിക്കുക. വിദേശികളെ അതാത് രാജ്യത്തിന്റെ എംബസികള്‍ വഴി തെരഞ്ഞെടുക്കും. സൗദി ഹജ്ജ് ഉംറ മന്ത്രി ഡോ. മുഹമ്മദ് സ്വാലിഹ് ബന്തന്‍ ആണ് ഹജ്ജിനുള്ള മുന്‍ഗണനാക്രമം പ്രഖ്യാപിച്ചത്. സ്വദേശികളില്‍ നിന്ന് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായി […]

Gulf

സൌദിയിലെ ജിദ്ദ അന്താരാഷ്ട്ര വിമാനത്താവളത്തിലെ മുഴുവൻ സേവനങ്ങളും പുതിയ ടെർമിനലിലേക്ക് മാറ്റി

സൌദിയിലെ ജിദ്ദ അന്താരാഷ്ട്ര വിമാനതാവളത്തിലെ മുഴുവൻ സേവനങ്ങളും പുതിയ ടെർമിനലിലേക്ക് മാറ്റി. ഇനി മുതൽ എല്ലാ വിമാനങ്ങളും പുതിയ ടെർമിനലിൽ നിന്നായിരിക്കും സർവ്വീസ് നടത്തുക. കഴിഞ്ഞ വർഷം സെപ്തംബറിലാണ് ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ സൌദി ഭരണാധികാരി സൽമാൻ രാജാവ് ഉദ്ഘാടനം ചെയ്തത്. കഴിഞ്ഞ വര്‍ഷം മെയ് മാസം മുതല്‍ തന്നെ വിവിധ ഘട്ടങ്ങളിലായി ആഭ്യന്തര സര്‍വ്വീസുകളും, ചില അന്തർദേശീയ സർവ്വീസുകളും പുതിയ ടെർമിനലിൽ നിന്ന് ആരംഭിച്ചിരുന്നു. ഇനി മുതൽ എല്ലാ […]

International

സൗദി അറേബ്യയില്‍ കോവിഡ് ബാധിച്ച് ഇന്ന് 22 മരണം; ഏഴു പേര്‍ മലയാളികള്‍

സൌദിയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 525 ആയി ഉയര്‍ന്നു. സൗദി അറേബ്യയില്‍ കോവിഡ് ബാധിച്ച് ഇന്ന് 22 മരണം.1881 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് ആകെ രോഗികളുടെ എണ്ണം 87,142 ആയി. രോഗം ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തിലും വര്‍ധനവ് തുടരുകയാണ്. ആകെ മരിച്ചവരുടെ എണ്ണം 525 ആയി ഉയര്‍ന്നു. ഏഴ് മലയാളികളാണ് ഇന്ന് മാത്രം രാജ്യത്ത് മരിച്ചത്. ഇതാദ്യമായാണ് ഒറ്റ ദിവസം ഇത്രയധികം മലയാളികളുടെ മരണം റിപ്പോര്‍ട്ട് ചെയ്യുന്നത്. രോഗ മുക്തി നേടുന്നവരുടെ […]

Gulf

സൗദി പൊതുവിപണി സജീവമായി തുടങ്ങി; വ്യാപാരികള്‍ പ്രതീക്ഷയില്‍

കോവിഡ് ജാഗ്രതയുടെ ഭാഗമായി മാസങ്ങളായി അടഞ്ഞ് കിടന്നിരുന്ന മിക്ക സ്ഥാപനങ്ങളും പ്രവർത്തനം പുനരാരംഭിച്ചു. വിപണി തുറന്ന് തുടങ്ങിയതോടെ പ്രതീക്ഷയിലാണ് സൌദിയിലെ വ്യാപാരികൾ. കോവിഡ് ജാഗ്രതയുടെ ഭാഗമായി മാസങ്ങളായി അടഞ്ഞ് കിടന്നിരുന്ന മിക്ക സ്ഥാപനങ്ങളും പ്രവർത്തനം പുനരാരംഭിച്ചു. വീട്ടിൽ നിന്നുള്ള ജോലി അവസാനിപ്പിച്ച് സ്വകാര്യ മേഖലയിലെ ജീവനക്കാർ ഓഫീസുകളിലെത്തി. ബാർബർ ഷോപ്പുകളുൾപ്പെടെ ഏതാനും മേഖലകൾക്ക് മാത്രമാണ് നിലവിൽ പ്രവർത്തന അനുമതി ഇല്ലാത്തത്. ഒരിടവേളക്ക് ശേഷം വീണ്ടും പഴയകാല പ്രതാപത്തിലേക്ക് തിരിച്ച് നടക്കുകയാണ് സൗദി. കർഫ്യൂവിൽ കൂടുതൽ മേഖലകളിൽ ഇളവുകൾ […]