Entertainment

സൽമാൻ ഖാന് വീണ്ടും വധഭീഷണി; താരത്തിന്റെ സുരക്ഷ വർധിപ്പിച്ച് മും​ബൈ പൊലീസ്

ബോളിവുഡ് താരം സൽമാൻ ഖാനെതിരെ വധ ഭീഷണി. ഗുണ്ടതലവനായ ലോറൻസ് ബിഷ്ണോയ് സംഘത്തിൽ നിന്നാണ് സൽമാന് വധഭീഷണി ലഭിച്ചതെന്നാണ് സൂചന. സൽമാൻ ഖാന്റെ പി.എ ജോർഡി പട്ടേലിനാണ് ഇ മെയിൽ ഭീഷണി ലഭിച്ചത്. ബാന്ദ്ര പൊലീസ് സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു.ഗുണ്ടതലവൻമാരായ ലോറൻസ് ബിഷ്ണോയ്, ഗോൾഡി ബ്രാർ എന്നിവർക്കെതിരെയാണ് എഫ്ഐആർ. സംവിധായകൻ പ്രശാന്ത് ഗുഞ്ചാൽകറിന്റെ പരാതിയിൽ ആണ്‌ കേസെടുത്തിരിക്കുന്നത്. സൽമാനെ വധിക്കുമെന്ന് ലോറൻസ് ബിഷ്ണോയ് ജയിലിൽ നിന്നും ഭീഷണിപ്പെടുത്തിയിരുന്നു. പുതിയ ഭീഷണിയുടെ പശ്ചാത്തലത്തിൽ സൽമാന്റെ സുരക്ഷ വർധിപ്പിച്ചു. […]

India

മാനനഷ്ടക്കേസ്: സല്‍മാന്‍ ഖാന് ഇടക്കാലാശ്വാസം അനുവദിക്കില്ലെന്ന് കോടതി

യൂട്യൂബ് ചാനലിലൂടെ അയല്‍വാസി അപകീർത്തിപ്പെടുത്തിയെന്നാരോപിച്ച് നടൻ സൽമാൻ ഖാൻ സമർപ്പിച്ച മാനനഷ്ടക്കേസ് ബോംബെ ഹൈക്കോടതി വിധിപറയാൻ മാറ്റി. കേസിൽ ഇടക്കാല ഇളവ് നൽകാൻ കോടി വിസമ്മതിച്ചു. സൽമാൻ ഖാന്റെ ഫാം ഹൗസിന് സമീപം താമസിക്കുന്ന കേതൻ കക്കറിനെതിരെ നൽകിയ കേസിൽ സിവിൽ കോടതിയുടെ ഉത്തരവിനെതിരെ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. മുംബൈയിലെ മലാഡ് നിവാസിയായ കേതൻ കക്കറിനെതിരെ ബോളിവുഡ് നടൻ സൽമാൻ ഖാൻ ഏതാനും മാസങ്ങൾക്ക് മുമ്പ് മാനനഷ്ടക്കേസ് ഫയൽ ചെയ്തിരുന്നു. പൻവേലിൽ സൽമാന്റെ ഫാംഹൗസിന് സമീപം കേതന് […]

India National

റിപ്പബ്ലിക് ടിവിക്കും ടൈംസ് നൗവിനുമെതിരെ ബോളിവുഡ്‍

റിപ്പബ്ലിക് ടിവി, അര്‍ണബ് ഗോസ്വാമി, പ്രദീപ് ഭണ്ഡാരി, ടൈംസ് നൗ, രാഹുല്‍ ശിവശങ്കര്‍, നവിക കുമാര്‍ എന്നീ പേരുകള്‍ എടുത്തു പറഞ്ഞാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത് ബോളിവുഡ് വ്യവസായത്തെ അപകീര്‍ത്തിപ്പെടുത്തിയതിന് റിപ്പബ്ലിക് ടി.വിക്കും ടൈംസ് നൗവിനുമെതിരേ കേസ് ഫയല്‍ ചെയ്ത് സൂപ്പര്‍ താരങ്ങളായ ഷാറൂഖ് ഖാനും അമീര്‍ഖാനും ഉള്‍പ്പടെ 34 ബോളിവുഡ് നിര്‍മ്മാതാക്കളും ചലച്ചിത്ര സംഘടനകളും. ഡല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ റിപ്പബ്ലിക് ടിവി, അര്‍ണബ് ഗോസ്വാമി, പ്രദീപ് ഭണ്ഡാരി, ടൈംസ് നൗ, രാഹുല്‍ ശിവശങ്കര്‍, നവിക […]

Entertainment

എ. ആര്‍ റഹ്‍മാന്‍ ആവറേജ് കലാകാരനെന്ന് സല്‍മാന്‍ ഖാന്‍; പരിഹാസം വേദനിപ്പിച്ചതിനാല്‍ കൈ കൊടുക്കാതെ റഹ്‍മാന്‍: വൈറലായി വീഡിയോ

മാധ്യമപ്രവർത്തകർ ഈ ചോദ്യം ആവർത്തിച്ചപ്പോൾ, ”ആദ്യം സൽമാൻ എനിക്ക് ഇഷ്ടപ്പെടുന്ന തരത്തിലുള്ള സിനിമകൾ ചെയ്യട്ടെ…” എന്നായിരുന്നു റഹ്‍മാന്‍റെ മറുപടി. പഴയ സിനിമകളുടെ പുതിയ കാലത്തെ വായനകളും, പഴയ കാലത്ത് നാം തമാശയാക്കി മറന്ന പല സംഭവങ്ങളുടെയും പുനര്‍വിചിന്തനങ്ങളും ഇന്നത്തെ കാലത്ത് ഉയര്‍ന്നുവരികയും അവ വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്യുന്നുണ്ട്. അവഗണിക്കപ്പെട്ടവരെല്ലാം തങ്ങളുടെ ശക്തി തിരിച്ചറിഞ്ഞ് പ്രതികരിക്കാന്‍ തുടങ്ങിയിരിക്കുന്നു. വ്യാപകമായി കറുത്ത വംശജര്‍ക്കെതിരെയുള്ള അക്രമങ്ങള്‍ക്കെതിരെ പ്രതികരണങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു. സിനിമയിലാണെങ്കില്‍ സുശാന്ത് സിങ് രാജ്പുതിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട വാദങ്ങളും […]

Entertainment India National

ലോക്ഡൌണ്‍ മൂലം ദുരിതത്തിലായ ആയിരം കുടുംബങ്ങള്‍ക്ക് അരിയും പച്ചക്കറികളും നല്‍കി സല്‍മാന്‍ ഖാന്‍

ഫാം ഹൌസിന് സമീപം താമസിക്കുന്നവര്‍ക്കാണ് താരം അവശ്യസാധനങ്ങള്‍ നല്‍കിയത് ലോക്ഡൌണ്‍ മൂലം ബുദ്ധിമുട്ടുന്ന ആയിരം പാവപ്പെട്ട കുടുംബങ്ങള്‍ക്ക് പച്ചക്കറികളും ഭക്ഷ്യധാന്യങ്ങളുമെത്തിച്ച് ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍. നിലവില്‍ പന്‍വേലിലെ ഫാം ഹൗസിലാണ് കുടുംബത്തോടൊപ്പം സല്‍മാന്‍ താമസിക്കുന്നത്. ഫാം ഹൌസിന് സമീപം താമസിക്കുന്നവര്‍ക്കാണ് താരം അവശ്യസാധനങ്ങള്‍ നല്‍കിയത്. സല്‍മാന്റെ കുടുംബത്തോടൊപ്പമാണ് കാമുകി യൂലിയ വന്തൂരും നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസും താമസിക്കുന്നത്. കാളവണ്ടികളിലും ട്രക്കുകളിലും മറ്റു വാഹനങ്ങളിലുമായി ലോക്ഡൗണില്‍ കഷ്ടപ്പെടുന്ന ആളുകള്‍ക്ക് പലചരക്ക് സാധനങ്ങള്‍ അയക്കുന്ന താരത്തിന്റെയും കുടുംബാംഗങ്ങളുടെയും വീഡിയോ […]