World

ശ്രീലങ്കയ്ക്ക് പിന്നാലെ നേപ്പാള്‍ സമ്പദ് വ്യവസ്ഥയും സമ്മര്‍ദത്തിലെന്ന് റിപ്പോര്‍ട്ട്; പെട്രോളിയം, വൈദ്യുതി ഇറക്കുമതി പ്രതിസന്ധിയില്‍

ശ്രീലങ്കയ്ക്ക് പിന്നാലെ നേപ്പാള്‍ സമ്പദ് വ്യവസ്ഥയും സമ്മര്‍ദത്തിലെന്ന് റിപ്പോര്‍ട്ട്. സമ്പദ് വ്യവസ്ഥ ഞെരുക്കത്തിലായതോടെ പെട്രോളിയം, വൈദ്യുതി എന്നിവയുടെ ഇറക്കുമതിയിലുള്‍പ്പെടെ നേപ്പാള്‍ ഭരണകൂടം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ആലോചിക്കുകയാണ്. കൊവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയും യുക്രൈനിലേക്കുള്ള റഷ്യന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ ക്രൂഡ് ഓയിലിന്റെ വില ഉയര്‍ന്നതുമാണ് സമ്മര്‍ദത്തിന് കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. വൈദ്യുതിയുടേയും പെട്രോളിന്റേയും വില ഉയര്‍ന്നതിനാല്‍ ഇവയുടെ ഇറക്കുമതി പ്രതിസന്ധിയിലാകുകയായിരുന്നു. പെട്രോളിയത്തിന്റെ ഇറക്കുമതി അന്‍പത് ശതമാനത്തോളം കുറയ്ക്കാനാണ് നേപ്പാള്‍ കേന്ദ്രബാങ്ക് ആലോചിച്ച് വരുന്നതെന്ന് നേപ്പാളിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. […]

World

ഇന്ത്യയിൽ നിന്ന് നേപ്പാളിലേക്ക് ട്രെയിൻ; യാത്രയെ കുറിച്ച് അറിയേണ്ടതെല്ലാം

നേപ്പാൾ സന്ദർശിക്കാൻ ഇനി വിമാന ടിക്കറ്റ് എന്ന കടമ്പ വേണ്ട. കുറഞ്ഞ ചെലവിൽ ട്രെയിൻ ടിക്കറ്റെടുത്ത് നേപ്പാളിലേക്ക് പോകാം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും നേപ്പാൾ പ്രധാന മന്ത്രി ഷേർ ബഹദൂറും ചേർന്ന് ഈ ക്രോസ്-ബോർഡർ പാസഞ്ചർ ട്രെയിന്റെ ഫഌഗ് ഓഫ് ഇന്ന് നിർവഹിക്കും. ട്രെയിനിനെ കുറിച്ച് 1937 ൽ ബ്രിട്ടീഷുകാരാണ് ആദ്യമായി ഇന്ത്യയിൽ നിന്ന് നേപ്പാളിലേക്ക് സർവീസ് ആംഭിച്ചത്. പിന്നീട് 2001 ലെ പ്രളയത്തിന് പിന്നാലെ ട്രയിൻ സർവീസ് നിർത്തലാക്കുകയായിരുന്നു. ബിഹാറിലെ ജയ്‌നഗറിൽ നിന്ന് ആരംഭിക്കുന്ന ട്രെയിൻ […]

Football Sports

രാജ്യാന്തര ഗോൾ നേട്ടത്തിൽ പെലെയെ മറികടന്ന് ഇന്ത്യയുടെ സുനിൽ ഛേത്രി; സാഫ് കപ്പിൽ ഇന്ത്യ ഫൈനലിലേക്ക്

രാജ്യാന്തര ഗോൾ നേട്ടത്തിൽ പെലെയെ മറികടന്ന് ഇന്ത്യയുടെ സുനിൽ ഛേത്രി. രാജ്യാന്തര ഫുട്ബോളിൽ സുനിൽ ഛേത്രി ഇതുവരെ 79 ഗോൾ നേടി. സാഫ് കപ്പിൽ മാലിദ്വീപിന് എതിരായ മത്സരത്തിലാണ് സുനിൽ ഛേത്രിയുടെ നേട്ടം. സാഫ് കപ്പിലെ ഇന്ന് നടന്ന നിർണായക മത്സരത്തിൽ ആതിഥേയരായ മാലിദ്വീപിനെ തകർത്ത് ഇന്ത്യ ഫൈനലിലേക്ക്. ക്യാപ്റ്റൻ സുനിൽ ഛേത്രിയുടെ ഇരട്ട ഗോളുകളുടെ ബലത്തിൽ 3-1നായിരുന്നു ഇന്ത്യയുടെ വിജയം. ഈ വിജയത്തോടെ ഒന്നാം സ്ഥാനം സ്വന്തമാക്കി ഇന്ത്യ ഫൈനലിലേക്ക് മുന്നേറി.ശനിയാഴ്ച്ച നടക്കുന്ന ഫൈനലിൽ ഇന്ത്യ […]

India National

കൊവിഷീല്‍ഡ് വാക്‌സിന് അംഗീകാരം നല്‍കി നേപ്പാളും; ഇന്ത്യയില്‍ നിന്ന് കയറ്റുമതി

കൊവിഷീല്‍ഡ് വാക്‌സിന് നേപ്പാളും അംഗീകാരം നല്‍കി. ഇന്ത്യയില്‍ നിര്‍മിക്കുന്ന വാക്‌സിന്‍ നേപ്പാളിലും ലഭ്യമാക്കും. കൊവിഷീല്‍ഡ് ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്നത് സെറം ഇന്‍സ്റ്റിസ്റ്റ്യൂട്ടാണ്. ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയാണ് ആസ്ട്രസെനക കൊവിഷീല്‍ഡ് വാക്‌സിന്‍ വികസിപ്പിച്ചത്. ഇന്ത്യയില്‍ നിന്ന് 20 ലക്ഷം കൊവിഡ് വാക്‌സിന്‍ നേപ്പാളിന് കൈമാറുമെന്നും വിവരം. വാക്‌സിന്‍ കൈമാറ്റം സംബന്ധിച്ച കരാറുകള്‍ അന്തിമ ഘട്ടത്തിലാണ്. ബംഗ്ലാദേശ്, ശ്രീലങ്ക, മൗറീഷ്യസ് എന്നീ രാജ്യങ്ങളിലേക്കും ഇന്ത്യയില്‍ നിന്ന് വാക്‌സിന്‍ കയറ്റുമതി ഉണ്ടാകുമെന്ന് വിവരം. അതേസമയം ഇന്ത്യ- നേപ്പാള്‍ വിദേശകാര്യ മന്ത്രി തല ചര്‍ച്ച ഡല്‍ഹിയില്‍ […]

International

ശരിക്കുള്ള അയോധ്യ നേപ്പാളില്‍, ശ്രീരാമന്‍ നേപ്പാളി: വിവാദ പ്രസ്താവനയുമായി നേപ്പാള്‍ പ്രധാനമന്ത്രി

സാംസ്കാരികമായ കടന്നുകയറ്റവും അടിച്ചമര്‍ത്തലും ഇന്ത്യ നടത്തുന്നുവെന്ന് നേപ്പാള്‍ പ്രധാനമന്ത്രി യഥാര്‍ഥ അയോധ്യ ഇന്ത്യയിലല്ലെന്നും നേപ്പാളിലാണെന്നുമുള്ള വിവാദ പ്രസ്​താവനയുമായി നേപ്പാൾ പ്രധാനമന്ത്രി കെ.പി ശർമ ഓലി. ശ്രീരാമന്‍ ഇന്ത്യക്കാരനല്ല, നേപ്പാളിയാണെന്നും അദ്ദേഹം പറഞ്ഞെന്ന് വാർത്താ​ ഏജൻസിയായ എഎൻഐ റി​പ്പോർട്ട്​ ചെയ്​തു. പ്രധാനമന്ത്രിയുടെ വസതിയില്‍ സാംസ്കാരിക പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ശര്‍മ ഓലി. സാംസ്കാരികമായ കടന്നുകയറ്റവും അടിച്ചമര്‍ത്തലും ഇന്ത്യ നടത്തുന്നുവെന്ന് നേപ്പാള്‍ പ്രധാനമന്ത്രി ആരോപിച്ചു. ശാസ്ത്ര രംഗത്ത് നേപ്പാള്‍ നല്‍കിയ സംഭാവനകളെ വിലകുറച്ചാണ് കാണുന്നത്. ബിര്‍ഗുഞ്ച് ജില്ലയുടെ പശ്ചിമ ഭാഗത്താണ് അയോധ്യ. […]

International

വിവാദ ഭൂപടത്തിന് അംഗീകാരം നല്‍കാനുള്ള ബില്‍ നേപ്പാള്‍ പാര്‍ലമെന്റില്‍

ഇന്ത്യന്‍ ഭൂപടത്തില്‍ പെട്ട ലിംപിയാദുരെ, കാലാപനി, ലിപുലേഖ് എന്നീ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിയുള്ളതാണ് നേപ്പാളിന്റെ പുതിയ ഭൂപടം. ഇന്ത്യന്‍ പ്രദേശങ്ങളെ ഉള്‍പ്പെടുത്തിയുള്ള വിവാദ ഭൂപടത്തിന് അംഗീകാരം നല്‍കുന്ന ഭരണഘടനാ ഭേദഗതി ബില്‍ നേപ്പാള്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. നേപ്പാള്‍ നിയമ മന്ത്രി ശിവ മായ തുംബഹന്‍ഗെയാണ് ബില്‍ പാര്‍ലമെന്റിന് മുമ്പാകെ വെച്ചത്. നേപ്പാളിലെ ഗോത്ര വിഭാഗമായ മദേശികളുടെ കക്ഷികള്‍ ബില്ലിനെ എതിര്‍ക്കുന്നുണ്ട്. നേപ്പാള്‍ ഭരണഘടനയുടെ മൂന്നാം ഷെഡ്യൂളില്‍ പെടുന്ന ഭൂപടം മാറ്റുകയാണ് ഭേദഗതിയുടെ ലക്ഷ്യം. ഇന്ത്യന്‍ ഭൂപടത്തില്‍ പെട്ട ലിംപിയാദുരെ, […]