Entertainment

‘ഇത് നിങ്ങൾ ചെയ്തത് നിങ്ങളുടെ 67-ാം വയസിൽ, അമ്മയെ കുറിച്ചോർത്ത് അഭിമാനിക്കുന്നു’ : മഞ്ജു വാര്യർ

സിനിമാ താരം മഞ്ജു വാര്യറുടെ അമ്മ ഗിരിജാ മാധവൻ മോഹിനിയാട്ടത്തിൽ അരങ്ങേറ്റം കുറിച്ചു. മഞ്ജു വാര്യറാണ് ഇക്കാര്യം തന്റെ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. ( manju warrier instagram post about mother ) ‘അമ്മ, വയസ് എന്നത് വെറും നമ്പറാണെന്ന് വീണ്ടും വീണ്ടും തെളിയിച്ച് തരുന്നതിന് നന്ദി. ഇത് നിങ്ങളുടെ 67-ാം വയസിലാണ് ചെയ്തിരിക്കുന്നത്. എനിക്കും എന്നെ പോലുള്ള ആയിരക്കണക്കിന് സ്ത്രീകൾക്കും നിങ്ങൾ പ്രചോദനമാണ്. ഞാൻ നിങ്ങളെ സ്‌നേഹിക്കുന്നു, നിങ്ങളെ കുറിച്ചോർത്ത് അഭിമാനം കൊള്ളുന്നു’- മഞ്ജു ഇൻസ്റ്റഗ്രാമിൽ […]

Kerala

കൃത്യമായി നികുതി അടച്ചു; മഞ്ജു വാര്യർക്ക് കേന്ദ്ര സർക്കാർ അംഗീകാരം

കൃത്യമായി നികുതി അടച്ചതിന് നടി മഞ്ജു വാര്യർക്ക് കേന്ദ്ര സർക്കാർ അം​ഗീകാരം.ജിഎസ്ടി നികുതികൾ കൃത്യമായി ഫയൽ ചെയ്യുകയും അടയ്‌ക്കുകയും ചെയ്തതിനാണ് നടിയും നിർമാതാവുമായ മഞ്ജു വാര്യരെ തേടി കേന്ദ്ര സർക്കാർ അംഗീകാരം എത്തിയത്. കേന്ദ്ര ധനകാര്യ മന്ത്രാലയമാണ് പ്രശംസാപത്രം നടിയ്‌ക്ക് നൽകിയിരിക്കുന്നത്. കൃത്യമായി ടാക്സ് നൽകുന്നവർക്ക് കേന്ദ്ര സർക്കാർ ഇത്തരത്തിൽ പ്രശംസാപത്രം നൽകി വരുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ നടൻ മോഹൻലാലിനെ തേടിയും ആന്റണി പെരുമ്പാവൂരിന്റെ ആശിർവാദ് സിനിമാസിനെ തേടിയും കേന്ദ്രത്തിന്റെ അം​ഗീകാരം എത്തിയിരുന്നു. ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ […]

Kerala

സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചു; മഞ്ജു വാര്യരുടെ പരാതിയില്‍ സനല്‍കുമാര്‍ ശശിധരൻ അറസ്റ്റിൽ

സംവിധായകൻ സനൽ കുമാർ ശശിധരൻ അറസ്റ്റിൽ. സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന മഞ്ജുവാര്യരുടെ പരാതിയിലാണ് നടപടി. എളമക്കര പൊലീസ് പാറശ്ശാലയിലെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. മഞ്ജു വാര്യർ നായികയായ കയറ്റം എന്ന സിനിമയുടെ സംവിധായകനാണ് സനല്‍കുമാര്‍ ശശിധരൻ. സമൂഹമാധ്യമങ്ങളിലൂടെ തന്നെ അപമാനിക്കുകയും പിന്തുടരുകയും ചെയ്തെന്നാണ് മഞ്ജു വാര്യരുടെ പരാതിനൽകിയത് . പരാതിയിൽ എളമക്കര പൊലീസ് ആണ് കേസ് എടുത്തത്.ഭീഷണിപ്പെടുത്തൽ, ഐ ടി ആക്ട് അടക്കം ഉള്ള വകുപ്പുകൾ ചുമത്തിയാണ് എളമക്കര പൊലീസ് കേസ് എടുത്തിരിക്കുന്നത്. മഞ്ജു വാര്യരുടെ ജീവന്‍ അപകടത്തിലാണെന്നും അവര്‍ ആരുടെയോ […]

Entertainment Kerala

മഞ്ജു വാര്യരും, സണ്ണി വെയിനും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചതുമുർഖം തീയറ്റർ പ്രദർശനം നിർത്തി. ചിത്രത്തിന്റെ നിർമ്മാതാക്കളിൽ ഒരാൾ കൂടിയായ നടി മഞ്ജു വാര്യരാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഈ കാര്യം അറിയിച്ചത്.

കൊവിഡ് പ്രതിസന്ധി കണക്കിലെടുത്താണ് പുതിയ തീരുമാനം. താത്കാലികമായാണ് ചിത്രത്തിന്റെ പ്രദർശനം അവസാനിപ്പിക്കുന്നതെന്നും കൊവിഡ് വ്യാപനം നിയന്ത്രണവിധേയമായി നിലവിലെ പ്രതിസന്ധി അകന്ന ശേഷം ചിത്രം റി-റിലീസ് ചെയ്യുമെന്നും മഞ്ജു വാര്യർ പറഞ്ഞു. മഞ്ജു വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ് പ്രിയപ്പെട്ടവരേ, ചതുർമുഖം റിലീസ് ആയ അന്ന് മുതൽ നിങ്ങൾ തന്ന സ്‌നേഹത്തിന് നന്ദി. ഞങ്ങളുടെ പ്രതീക്ഷകൾക്കും മുകളിലായിരുന്നു കുടുംബപ്രേക്ഷകരിൽ നിന്നും ലഭിച്ച സ്വീകരണം. റിലീസ് ചെയ്ത് ഭൂരിഭാഗം തിയറ്ററുകളിലും ചതുർമുഖം നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിച്ചു കൊണ്ടിരിക്കെയാണ് നമ്മുടെ നാട്ടിൽ കോവിഡിനെതിരെയുള്ള […]

Entertainment Movies

തിയറ്ററുകളില്‍ സെക്കന്‍റ് ഷോ ഇല്ല, മമ്മൂട്ടി നായകനായ ദി പ്രീസ്റ്റ് റിലീസ് മാറ്റിവെച്ചു

സംസ്ഥാനത്തെ തിയറ്ററുകളില്‍ സെക്കന്‍റ് ഷോ ഇല്ലാത്ത സാഹചര്യത്തില്‍ ദി പ്രീസ്റ്റ് റിലീസ് മാറ്റിവെച്ചു. മറ്റു രാജ്യങ്ങളിലെ തിയറ്ററുകള്‍ അടഞ്ഞുകിടക്കുകയും, കേരളത്തില്‍ ഇപ്പോഴും നാല് ഷോ നടത്താനുള്ള അനുമതി ഇല്ലാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് റിലീസ് മാറ്റിവെക്കുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. മാര്‍ച്ച് നാലിനായിരുന്നു ദി പ്രീസ്റ്റ് റിലീസ് തിയതിയായി പ്രഖ്യാപിച്ചിരുന്നത്. കോവിഡ് പ്രതിസന്ധികള്‍ക്ക് ശേഷം പുറത്തിറങ്ങുമെന്ന് പ്രഖ്യാപിച്ച മമ്മൂട്ടിയുടെ ആദ്യ ചിത്രമായിരുന്നു ദി പ്രീസ്റ്റ്. ഫെബ്രുവരി നാലിനായിരുന്നു ദി പ്രീസ്റ്റ് ആദ്യം റിലീസ് പ്രഖ്യാപിച്ചത്. ജോഫിൻ ടി ചാക്കോയാണ് […]

Kerala

കൊല്ലുമെന്ന് പറഞ്ഞത് കേട്ടറിവല്ലേയെന്ന് ചോദ്യം’; വിചാരണകോടതിക്കെതിരെ സർക്കാർ

നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതിക്കെതിരെ ഗുരുതര ആരോപണവുമായി സർക്കാർ. കേസിലെ മുഖ്യ സാക്ഷികളിൽ ഒരാളായ മഞ്ജു വാര്യരുടെ മൊഴി കോടതി രേഖപ്പെടുത്തിയില്ല. ആക്രമണത്തിനിരയായ നടിയുടെ മൊഴി രേഖപ്പെടുത്തുന്നതിലും കോടതിക്ക് വീഴ്ച സംഭവിച്ചുവെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. കേസിലെ എട്ടാം പ്രതി ദിലീപ് മകളെ ഉപയോഗിച്ച് സ്വാധീനിക്കാൻ ശ്രമിച്ചുവെന്നായിരുന്നു മഞ്ജുവിന്റെ മൊഴി. വിചാരണ കോടതി ഇത് രേഖപ്പെടുത്തിയിട്ടില്ലെന്നാണ് സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്. ഇരയായ നടി പറഞ്ഞ പല കാര്യങ്ങളും കോടതി […]