Kerala

മധു വധക്കേസ്; പ്രതികൾക്കുള്ള ശിക്ഷാ വിധി ഇന്ന് പ്രഖ്യാപിക്കും

അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധുവിനെ മർദിച്ച് കൊലപ്പെടുത്തിയ കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികൾക്കുള്ള ശിക്ഷാ വിധി ഇന്ന് പ്രഖ്യാപിക്കും. മണ്ണാർക്കാട് എസ്‌സി, എസ്‌ടി പ്രത്യേക കോടതിയാണ് ശിക്ഷ വിധിക്കുക. കേസിലെ 16 പ്രതികളിൽ 14 പേർ കുറ്റക്കാരാണെന്ന് കോടതി ഇന്നലെ കണ്ടെത്തിയിരുന്നു. ഒന്നാം പ്രതി ഹുസൈൻ, രണ്ടാം പ്രതി മരയ്ക്കാർ, മൂന്നാം പ്രതി ഷംസുദ്ദീൻ, അഞ്ചാം പ്രതി രാധാകൃഷ്ണൻ, ആറാം പ്രതി അബൂബക്കർ, ഏഴാം പ്രതി സിദ്ദീഖ്, എട്ടാം പ്രതി ഉബൈദ്, ഒമ്പതാം പ്രതി നജീബ്, പത്താം […]

Kerala

ഇത് നീതിയുടെ ആശ്വാസം; കോടതിയില്‍ ചെറുപുഞ്ചിരിയോടെ മധുവിന്റെ കുടുംബം

അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിന്റെ കൊലപാതക കേസില്‍ വിധി വരുമ്പോള്‍ അമ്മ ചന്ദ്രികയുടെയും സഹോദരി മല്ലിയുടെയും മുഖത്ത് നിറപുഞ്ചിരി. വിധി കേട്ട് തുടങ്ങിയപ്പോള്‍ തന്നെ ആശ്വാസത്തിന്റെയും ആത്മവിശ്വാസത്തിന്റെയും നിഴലുകള്‍ ആ മുഖങ്ങളില്‍ മിന്നിമറഞ്ഞു. ഫോണെടുത്ത മല്ലി അടുത്ത ആളുകളെയെല്ലാം ഫോണില്‍ വിളിച്ച് വിവരങ്ങള്‍ അറിയിച്ചു തുടങ്ങി. പ്രതികള്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ കിട്ടുമെന്ന പ്രതീക്ഷയില്‍ തന്നെയായിരുന്നു മധുവിന്റെ കുടുംബം കോടതിയിലേക്ക് പോകുമ്പോഴും. ‘മധുവിനെ കാട്ടില്‍ നിന്ന് മര്‍ദിച്ച് അവശനാക്കിയാണ് കൊണ്ടുവന്നത്. നായയെ പോലെ തല്ലിച്ചതച്ചാണ് മധുവിനെ അവര്‍ മുക്കാലിയിലേക്ക് […]

Kerala

വെല്ലുവിളികള്‍ പലതുണ്ടായിട്ടും പിന്നോട്ടുപോകാത്ത നിയമപോരാട്ടം; കൂറുമാറ്റമെന്ന അനീതിയിലും തോല്‍ക്കാന്‍ മനസില്ലാതെ മധുവിന്റെ കുടുംബം; വിധി ചൊവ്വാഴ്ച

അട്ടപ്പാടി മധു വധക്കേസില്‍ ചൊവ്വാഴ്ച വിധി വരാനിരിക്കെ മധുവിന്റെ കുടുംബവും സമരസമിതിയും നടത്തിയ വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടം എടുത്തുപറയേണ്ടതാണ്. സര്‍ക്കാരിന് വലിയ താത്പര്യമില്ലെന്ന് തോന്നിച്ച കേസ് പ്രോസിക്യൂട്ടര്‍മാര്‍ തുടര്‍ച്ചയായി കയ്യൊഴിഞ്ഞു. ഒടുവില്‍ കേസ് ഏറ്റെടുത്ത ആള്‍ക്ക് വേതനം കൃത്യമായി നല്‍കുന്നതിലും വീഴ്ച സംഭവിച്ചു. വിചാരണ തുടങ്ങിയപ്പോഴാകട്ടെ, കൂറുമാറ്റമെന്ന അനീതി കുടുംബത്തെ നിസ്സഹായരാക്കി. മധു കൊല്ലപ്പെട്ട് നാല് വര്‍ഷത്തിലേറെയെടുത്തു കേസില്‍ വിചാരണ ആരംഭിക്കാന്‍. പൊലീസ് കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ വിചാരണാകോടതിയില്‍ സ്ഥിരം ജഡ്ജി പോലും ഉണ്ടായിരുന്നില്ല. എസ്പിപിയെ നിയമിക്കുന്നതില്‍ സംസ്ഥാന […]

Kerala

അട്ടപ്പാടി മധുവധകേസ്: അന്തിമ വിധി ഏപ്രിൽ നാലിന്

കേരള മനസാക്ഷിയെ ഞെട്ടിച്ച മധുവധ കേസിൽ അന്തിമ വിധി ഏപ്രിൽ നാലിന്. കേസ് പരിഗണിച്ച ഉടൻ തന്നെ ഈ കേസിലെ വിധി ഏപ്രിൽ നാലിന് ഉണ്ടാകും എന്ന് മണ്ണാർക്കാട് എസ് – എസ്‌സി കോടതി വ്യക്തമാക്കി. സമൂഹ മനസാക്ഷിയെ ഞെട്ടിച്ച കേസായതിനാൽ തന്നെ ആകാംക്ഷയോടെയാണ് ഈ കേസിന്റെ വികാസങ്ങളെ മലയാളികൾ നോക്കികാണുന്നത്. അതിനാൽ, വളരെ ഗൗരവ സ്വഭാവുള്ള വിധിയായിരിക്കും മധു വധ കേസിൽ കോടതിയിൽ നിന്നുണ്ടാകുക എന്ന് ഈ നീക്കത്തിലൂടെ വ്യക്തമാകുന്നു. ആദ്യ ഘട്ടത്തിൽ പ്രതികൾക്ക് കേസിൽ […]

Kerala

മധു വധക്കേസ്: വിധി പ്രസ്താവം എന്നുണ്ടാകുമെന്ന് കോടതി ഇന്ന് അറിയിച്ചേക്കും

സമൂഹമനസാക്ഷിയെ ഞെട്ടിച്ച അട്ടപ്പാടി മധു വധക്കേസ് ഇന്ന് മണ്ണാർക്കാട് എസ് സി – എസ്ടി കോടതിയിൽ. കേസിലെ വിധി പ്രസ്താവം എന്നുണ്ടാകുമെന്ന് കോടതി ഇന്ന് അറിയിച്ചേക്കും. മധു ആൾക്കൂട്ട മർദ്ദനത്തിനിരയായി കൊല്ലപ്പെട്ട് അഞ്ചുവർഷത്തിന് ശേഷമാണ് മണ്ണാർക്കാട് എസ് എസി – എസ് ടി കോടതിയിൽ കേസിന്റെ വാദം പൂർത്തിയായത്. 127 സാക്ഷികളിൽ 24 പേർ തുടർച്ചയായി കൂറുമാറിയ കേസിൽ നിരവധി നാടകീയ നീക്കങ്ങളും കോടതിയിൽ ഉണ്ടായിരുന്നു. 2018 ഫെബ്രുവരി 22ന് മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച മരണമായിരുന്നു അട്ടപ്പാടിയിലെ […]

Kerala

അട്ടപ്പാടിയിലെ മധു വധക്കേസിൽ അന്തിമവാദം തുടങ്ങി

ആൾക്കൂട്ട ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ട അട്ടപ്പാടിയിലെ മധു വധക്കേസിൽ അന്തിമവാദം തുടങ്ങി. പ്രോസിക്യുഷൻ സാക്ഷികളുടെ വിസ്താരവും പ്രതിഭാഗം സാക്ഷിവിസ്താരവും പൂർത്തിയായിരുന്നു.സമൂഹമനസാക്ഷിയെ ഞെട്ടിച്ച മധുവിന്റെ കൊലപാതകം നടന്നിട്ട് നാളേക്ക് അഞ്ച് വർഷം തികയുകയാണ്.  മധുകൊല്ലപ്പെട്ട് നാല് വർഷം കഴിഞ്ഞാണ് വിചാരണ ആരംഭിച്ചതെങ്കിലും പിന്നീട് റെക്കോർഡ് വേഗത്തിലാണ് നടപടികൾ പൂർത്തിയായത്.ഏറെ കോളിളക്കം ഉണ്ടാക്കിയ കേസിന്റെ വിചാരണാവേളയിലും നിരവധി അപൂർവ്വതകൾക്ക് കോടതി സാക്ഷിയായി.127 പ്രോസിക്യൂഷൻ സാക്ഷികളിൽ 24 പേർ തുടർച്ചയായി കൂറുമാറി.77പേർ പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകി. സാക്ഷികൾ നിരന്തരം കൂറുമാറിയതിനെതുടർന്ന് […]

Kerala

അട്ടപ്പാടിയിലെ മധുവിന്റെ മാതാവിനെ ഭീഷണിപ്പെടുത്തിയ സംഭവം; പ്രതി കീഴടങ്ങി

അട്ടപ്പാടിയിലെ മധുവിന്റെ മാതാവ് മല്ലിയെ ഭീഷണിപ്പെടുത്തിയ പ്രതി അബ്ബാസ് കീഴടങ്ങി. മണ്ണാര്‍ക്കാട് കോടതിയിലാണ് പ്രതി കീഴടങ്ങിയത്. അബ്ബാസിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പ്രതിയുടെ മുന്‍കൂര്‍ ജാമ്യം സുപ്രിംകോടതി കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. പാലക്കാട് കുമരംപുത്തൂര്‍ സ്വദേശിയാണ് ആര്‍.വി അബ്ബാസ്. കേസ് പ്രഥമദൃഷ്ട്യാ വ്യക്തമല്ലെന്നുംം അനാവശ്യമായാണ് തന്നെ കേസിലുള്‍പ്പെടുത്തിയതെന്നുമായിരുന്നു പ്രതി ജാമ്യഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയത്. മണ്ണാര്‍ക്കാട് പ്രത്യേക കോടതി മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളിയതിനെ തുടര്‍ന്നാണ് പ്രതി ഹൈക്കോടതി യെ സമീപിച്ചത്. ഒന്നാം പ്രതിയും രണ്ടാം പ്രതിയും മധുവിന്റെ […]

Kerala

മധു വധക്കേസ്; മജിസ്റ്റീരിയല്‍ അന്വേഷണ റിപ്പോര്‍ട്ട് വിളിച്ചുവരുത്താന്‍ ഉത്തരവ്

അട്ടപ്പാടി മധു കേസില്‍ മജിസ്റ്റീരിയല്‍ അന്വേഷണ റിപ്പോര്‍ട്ട് വിളിച്ചുവരുത്താന്‍ ഉത്തരവ്. രണ്ട് മജിസ്റ്റീരിയല്‍ അന്വേഷണ റിപ്പോര്‍ട്ടുകളും ഹാജരാക്കാനാണ് ഉത്തരവ്. റിപ്പോര്‍ട്ട് തയ്യാറാക്കിയവരെ വിസ്തരിക്കും. മണ്ണാര്‍ക്കാട് എസ് എസ്ടി കോടതിയുടേതാണ് വിധി. കേസ് ഫയലിന്റെ ഭാഗമാകേണ്ട രണ്ട് മജിസ്റ്റീരിയില്‍ അന്വേഷണ റിപ്പോര്‍ട്ടുകള്‍ വിളിച്ചു വരുത്തണമെന്നാണ് പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച ഹര്‍ജി. മണ്ണാര്‍ക്കാട് മജിസ്‌ട്രേറ്റ് ആയിരുന്ന രമേശ്, ഒറ്റപ്പാലം സബ് കളക്ടര്‍ ജെറോമിക് ജോര്‍ജ് എന്നിവരുടെ അന്വേഷ റിപ്പോര്‍ട്ടുകളാണ് കോടതിയിലേക്ക് വിളിച്ചുവരുത്തണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്. ഏഴാം തീയതിക്ക് മുമ്പ് മജിസ്റ്റീരിയല്‍ അന്വേഷണ […]

Kerala

മധുവധക്കേസ് : എ രമേശനെ വിസ്തരിക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ നൽകിയ ഹർജി ഇന്ന് പരിഗണിക്കും

അട്ടപ്പാടി മധുവധക്കേസിൽ മജിസ്റ്റീരിയൽ അന്വേഷണം നടത്തിയ എ രമേശനെ വിസ്തരിക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ നൽകിയ ഹർജി കോടതി ഇന്ന് പരിഗണിക്കും. സംസ്ഥാനത്ത് മജിസ്റ്റീരിയൽ അന്വേഷണം നടത്തിയയാളെ വിസ്തരിക്കണമെന്ന് ആവശ്യം ഉയരുന്നത് അപൂർവ്വമാണ്. മജിസ്റ്റീരിയൽ അന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കാത്ത സാഹചര്യത്തിലാണ് പ്രോസിക്യൂഷൻ ആവശ്യം. റിപ്പോർട്ട് കോടതിയിലെത്താത്തത് അംഗീകരിക്കാനാകാത്ത കാര്യമാണെന്ന് സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ രാജേഷ് എം മേനോൻ ട്വന്റിഫോറിനോട് പറഞ്ഞു.

Kerala

അട്ടപ്പാടി മധു വധക്കേസ്; വിചാരണ അന്തിമഘട്ടത്തിലേക്ക്

അട്ടപ്പാടി മധുവധക്കേസിന്റെ വിചാരണ അന്തിമഘട്ടത്തിലേക്ക്. 122 സാക്ഷികളുളള കേസില്‍ ഭൂരിഭാഗം പേരെയും ഇതിനോടകം കോടതി വിസ്തരിച്ചു. 26 പേര്‍ കൂറുമാറിയ കേസില്‍ രണ്ട് പേര്‍ ഇന്നലെ മൊഴി തിരുത്തി പറഞ്ഞത് പ്രോസിക്യൂഷന് അനുകൂലമാകും. ഇനി 25നാണ് കേസില്‍ വിചാരണ നടക്കുക. ഇന്നലെ കേസിലെ 18ാം സാക്ഷി കാളിമൂപ്പനും 19ാം സാക്ഷി കക്കിയുമാണ് കോടതിയില്‍ പൊലീസിന് നല്‍കിയ അതേ മൊഴി ആവര്‍ത്തിച്ചത്. ജൂണില്‍ വിസ്തരിച്ചപ്പോള്‍ ഇരുവരും കൂറുമാറിയിരുന്നു. പ്രതികളെ ഭയന്നാണ് മൊഴിമാറ്റിയതെന്നാണ് കക്കി കോടതിയില്‍ പറഞ്ഞത്. പ്രതികള്‍ മധുവിനെ […]