National

ഷൂട്ടിങ്ങിനിടെ അമിതാഭ് ബച്ചന് അപകടം; വാരിയെല്ലിന് പരുക്ക്

സിനിമാ ചിത്രീകരണത്തിനിടെ അമിതാഭ് ബച്ചന് പരുക്ക്. വാരിയെല്ലിന് ക്ഷതമേറ്റ ബച്ചനെ ഹൈദരാബാദിലെ എഐജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടാഴ്ചത്തെ വിശ്രമമെടുക്കാനാണ് ഡോക്ടര്‍മാര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം.സിടി സ്‌കാന്‍ എടുത്ത ശേഷം ബച്ചന്‍ മുംബൈയിലേക്ക് മടങ്ങിയെന്നാണ് റിപ്പോര്‍ട്ട്. സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെയാണ് പരുക്കേറ്റതെന്നാണ് വിവരം.(amitabh bachchan injured during cinema shooting) പ്രൊജക്ട് കെ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നതിനിടയിലായിരുന്നു സംഭവം. ബച്ചന്റെ വലതുവശത്തെ വാരിയെല്ലിന് പരുക്കുണ്ടെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. തന്റെ ബ്ലോഗിലൂടെ ബച്ചന്‍ തന്നെയാണ് പരുക്കിന്റെ കാര്യം ആരാധകരെ […]

Entertainment

‘ഹോളിവുഡ് പൂര്‍ണമായും പ്രവര്‍ത്തനരഹിതമായി’; സിസ്റ്റത്തില്‍ നിന്ന് പുറത്തുകടക്കണം; എം.നൈറ്റ് ശ്യാമളന്‍

ഹോളിവുഡ് സിനിമയെ കുറിച്ചുള്ള തന്റെ ഇപ്പോഴത്തെ കാഴ്ചപ്പാട് തുറന്നുപറഞ്ഞ് സംവിധായകനും നടനുമായ മനോജ് നൈറ്റ് ശ്യാമളന്‍. ഹോളിവുഡ് പൂര്‍ണമായും പ്രവര്‍ത്തന രഹിതമായെന്നാണ് എം നൈറ്റ് ശ്യാമളന്റെ വിമര്‍ശനം. തന്റെ ഏറ്റവും പുതിയ ത്രില്ലര്‍ ചിത്രം ‘നോക്ക് അറ്റ് ദ ക്യാബിന്‍’ രണ്ടുദിവസം മുന്‍പാണ് തീയറ്ററുകളില്‍ എത്തിയത്. ചിത്രത്തിന് പ്രതികരണങ്ങള്‍ ലഭിച്ചുതുടങ്ങുന്നതിനിടയിലാണ് സംവിധായകന്റെ ഹോളിവുഡിന് നേരെയുള്ള ആക്രമണം.Hollywood has become completely dysfunctional says M.night Shyamalan 1999ല്‍ പുറത്തിറങ്ങിയ ഇതിഹാസ ചിത്രം’ദി സിക്സ്ത് സെന്‍സ്’, ‘അണ്‍ബ്രേക്കബിള്‍’, ‘സൈന്‍സ്’, […]

Entertainment

ആറ് ദിവസത്തെ തിരച്ചില്‍; നടി നയാ റിവേരയുടെ മൃതദേഹം കണ്ടെത്തി

ആറ് ദിവസം നീണ്ട തിരച്ചിലിനൊടുവിൽ നടിയും ​ഗായികയും മോഡലുമായ നയാ റിവേരയുടെ മൃതദേഹം കണ്ടെത്തി. സൌത്തേണ്‍ കാലിഫോര്‍ണിയയിലെ പിരു തടാകത്തില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. 33 കാരിയായ റിവേരയെ നാല് വയസ്സുള്ള മകനൊപ്പം ബോട്ടിൽ യാത്ര ചെയ്യുമ്പോഴാണ് കാണാതായത്. സംഭവത്തില്‍ ദുരൂഹതയില്ലെന്നും ആത്മഹത്യയല്ലെന്നും തടാകത്തില്‍ മുങ്ങിപ്പോയതാണെന്നുമാണ് പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കൊണ്ടുപോയി. ഈ മാസം 8ന് ഉച്ചയ്ക്ക് ഒരു മണിയോടെ റിവേര മകനൊപ്പം പിരു തടാകത്തിന് സമീപമെത്തി ബോട്ട് വാടകയ്ക്കെടുക്കുകയായിരുന്നു. മൂന്ന് മണിക്കൂര്‍ കഴിഞ്ഞും തിരിച്ചെത്തിയില്ല. […]

Entertainment Movies

മിതാലി രാജായി തപ്സി പന്നു; ശബാഷ് മിതു അണിയറയിലൊരുങ്ങുന്നു

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം മിതാലി രാജിന്റെ ജീവിത കഥ പറയുന്ന ശബാഷ് മിതു അണിയറയില്‍ ഒരുങ്ങുന്നു. റയീസ് ഫെയിം രാഹുല്‍ ധൊലാക്കി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തപ്സി പന്നുവാണ് നായികയാകുന്നത്. മിതാലിയുടെ ജീവിതം വെള്ളിത്തിരയില്‍ അവതരിപ്പിക്കാന്‍ സാധിക്കുന്നത് ഒരു അംഗീകാരമാണെന്നാണ് തപ്സി പറയുന്നത്. മിതാലിയുടെ 37ാം പിറന്നാളിനോടനുബന്ധിച്ച് തപ്സി തന്നെയാണ് പുതിയ ചിത്രത്തെക്കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവച്ചത്. മിതാലിയും തപ്സിയും ചേര്‍ന്ന് കേക്ക് മുറിച്ച് ജന്‍മദിനം ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളും തപ്സി പങ്കുവച്ചിട്ടുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 20 വര്‍ഷം […]

Entertainment Movies

ജോക്കറിന് വെനീസ് ചലച്ചിത്ര മേളയില്‍ മികച്ച സിനിമാ പുരസ്കാരം

വെനീസ് ചലച്ചിത്രമേളയില്‍ മികച്ച സിനിമയായി ജോക്കര്‍ സിനിമയെ തെരഞ്ഞെടുത്തു. വെനീസിലെ പുരസ്കാരം ഓസ്കാര്‍ അവാര്‍ഡിലും പ്രതിഫലിക്കാന്‍ സാധ്യതയുള്ളതിനാല്‍ തന്നെ പുരസ്കാരനേട്ടം വലിയ പ്രതീക്ഷയോടെയാണ് സിനിമാ പ്രേമികള്‍ കാണുന്നത്. കഴിഞ്ഞ വര്‍ഷം വെനീസില്‍ പുരസ്കാരങ്ങള്‍ സ്വന്തമാക്കിയ റോമ, ഷെയ്പ്പ് ഓഫ് വാട്ടര്‍ എന്നീ സിനിമകള്‍ ഓസ്കാറിലും കഴിഞ്ഞ തവണ മിന്നുന്ന പുരസ്കാര നേട്ടങ്ങള്‍ സ്വന്തമാക്കിയിരുന്നു. ഒരു സ്റ്റാന്‍ഡ്അപ് കൊമേഡിയനില്‍ നിന്ന് ‘ജോക്കറി’ലേക്കുള്ള ആര്‍തര്‍ ഫ്‌ളെക്ക് എന്ന കഥാപാത്രത്തിന്റെ കഥ പറയുന്ന ജോക്കര്‍ സിനിമ ഹോളിവുഡ് ഈ വര്‍ഷം കാത്തിരിക്കുന്ന […]

Entertainment Movies

ആരാധകരില്‍ ആവേശം നിറച്ച് ഗെയിം ഓഫ് ത്രോണ്‍സ് ട്രെയിലറെത്തി

ഗെയിം ഓഫ് ത്രോണ്‍സ് എട്ടാം സീസണിന്റെ ട്രെയിലര്‍ പുറത്തിറക്കി. ട്രെയിലര്‍ യൂ ട്യൂബില്‍ തരംഗമാവുകയാണ്. ഗെയിം ഓഫ് ത്രോണ്‍സ് ആരാധകരുടെ ആകാംക്ഷ പതിന്മടങ്ങാക്കിയാണ് ഒരു മിനിറ്റ് 53 സെക്കന്റ് ദൈര്‍ഘ്യമുള്ള ട്രെയിലറെത്തിയത്. ആര്യാ സ്റ്റാര്‍ക്കിലാണ് ട്രെയിലര്‍ തുടങ്ങുന്നത്. ആറ് എപ്പിസോഡുകള്‍ ആണ് എട്ടാമത്തെ സീസണിലുള്ളത്. ഏഴാം സീസണ്‍ അവസാനിച്ചപ്പോള്‍ സങ്കടത്തിലായ ആരാധകരെല്ലാം ട്രെയിലര്‍ കണ്ട് ആവേശത്തിലാണ്. അടുത്ത മാസം 14നാണ് പരമ്പര എച്ച്.ബി.ഒ സംപ്രേഷണം ചെയ്യുക.