Technology

ഐഫോണിന് 498 രൂപ; ഓഫര്‍ വില്‍പനയുടെ മറവില്‍ തട്ടിപ്പുകാരും വ്യാപകം

ഇ കൊമേഴ്‌സ് വെബ്‌സൈറ്റുകളായ ആമസോണിന്റെയും ഫ്‌ളിപ്കാര്‍ട്ടിന്റെയും ഓഫര്‍ മേള ആരംഭിക്കാനിരിക്കെ തട്ടിപ്പുകാരും ഈ അവസരം വ്യാപകമാക്കുകയാണ്. ഫ്‌ളിപ്കാര്‍ട്ടില്‍ ബിഗ് ബില്യണ്‍ ഡേ എന്ന പേരിലും ആമസോണില്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ എന്ന പേരിലുമാണ് ഓഫര്‍ മേള ഒക്ടോബര്‍ എട്ടു മുതല്‍ ആരംഭിക്കാനിരിക്കുന്നത്. എന്നാല്‍ ഈ ഓഫര്‍ വില്‍പന സമയത്ത് ഉപഭോക്താക്കള്‍ പറ്റിക്കപ്പെടാനും സാധ്യതയുണ്ട്. തട്ടിപ്പുകളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് കേരള പൊലീസ്. ഇ കൊമേഴ്‌സ് വെബ്‌സൈറ്റുകളുടെ പേരില്‍ ചിലര്‍ തട്ടിപ്പുകള്‍ നടത്തുന്നുവെന്ന് കേരള പൊലീസ് ഫേസ്ബുക്ക് പോസ്റ്റില്‍ മുന്നറിയിപ്പ് […]

Business

ഓണ്‍ലൈനില്‍ ഓഫര്‍ മേള; ഫ്ളിപ്കാര്‍ട്ടിന്റെ ബിഗ് ബില്യണ്‍ ഡേ സെയില്‍; ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ ഇവന്റ്

വമ്പന്‍ ഓഫറുകളുമായി പ്രമുഖ ഇ കൊമേഴ്‌സ് വെബ്‌സൈറ്റുകളായ ഫ്‌ളിപ്പ്കാര്‍ട്ടും ആമസോണും. ഇന്റല്‍ ഇവോയുമായി സഹകരിച്ചാണ് ഇത്തവണത്തെ ഫ്‌ളിപ്കാര്‍ട്ടിന്റെ വാര്‍ഷിക വില്‍പനമേളയായ ബിഗ് ബില്യണ്‍ ഡേ സെയില്‍ നടക്കുന്നത്. ഇതിന് പിന്നാലെയാണ് ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ ഇവന്റ് ആമസോണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. മൊബൈലുകള്‍, ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍, ഗൃഹോപകരണങ്ങള്‍, സ്മാര്‍ട്ട് ടിവികള്‍, വസ്ത്രങ്ങള്‍ എന്നിവയ്ക്ക് വന്‍ ഓഫറാണ് ആമസോണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. മികച്ച ഡീലുകളായിരിക്കും ഫ്‌ളിപ്കാര്‍ട്ടിലും ആമസോണിലും ഒരുങ്ങുന്നത്. ഫ്‌ളിപ്കാര്‍ട്ട്ഒക്ടോബര്‍ ഒന്ന് മുതല്‍ വില്‍പനമേളയിലെ പ്രധാന ഡീലുകള്‍ ഫ്ളിപ്കാര്‍ട്ട് പുറത്തുവിടും. ഐഫോണുകളുമായി ബന്ധപ്പെട്ട […]

Technology

ഗൃഹോപകരണങ്ങള്‍ വീട്ടിലെത്തി സര്‍വീസ് ചെയ്യുന്ന പുതിയ സംരംഭവുമായി ഫ്ലിപ്കാര്‍ട്ട്

ഇലക്ട്രോണിക് ഗൃഹോപകരണങ്ങള്‍ വീട്ടിലെത്തി റിപ്പയറും സര്‍വീസും ചെയ്ത് നല്‍കുന്ന പുതിയ സംരംഭത്തിന് തുടക്കമിട്ട് ഇന്ത്യയിലെ പ്രമുഖ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഫ്‌ലിപ്കാര്‍ട്ട്. ആദ്യഘട്ടത്തില്‍ എയര്‍ കണ്ടീഷണര്‍ സര്‍വീസിംഗിനും റിപ്പയറിംഗിനുമാണ് ഫ്‌ലിപ്കാര്‍ട്ട് തുടക്കമിട്ടിരിക്കുന്നത്. ഈ ഘട്ടത്തില്‍ ബാംഗ്ലൂര്‍, കൊല്‍ക്കത്ത നഗരങ്ങളില്‍ മാത്രമാണ് ഈ സേവനങ്ങള്‍ ലഭ്യമാകുന്നത്. വരുംദിവസങ്ങളില്‍ രാജ്യത്തെ കൂടുതല്‍ നഗരങ്ങളിലേക്ക് സേവനമെത്തിക്കുമെന്ന് ഫ്‌ലിപ്കാര്‍ട്ട് വ്യക്തമാക്കി. ഗൃഹോപകരണങ്ങള്‍ റിപ്പയര്‍ ചെയ്യാന്‍ ആവശ്യമറിയിക്കുന്നതിനനുസരിച്ചാണ് വീടുകളില്‍ ആളെത്തുക. ഉപയോക്താക്കള്‍ക്ക് ആവശ്യമുള്ള ടൈം സ്ലോട്ട് ഓണ്‍ലൈനായി തെരഞ്ഞെടുക്കാനുള്ള സൗകര്യവുമുണ്ടാകും. ഫ്‌ലിപ്കാര്‍ട്ടില്‍ നിന്ന് വാങ്ങുന്ന ഗൃഹോപകരണങ്ങളുടെ […]

Business

വനിതാ ദിനത്തില്‍ കിച്ചന്‍ അപ്ലയന്‍സസിന് ഓഫറെന്ന് പരസ്യം; വിമര്‍ശനത്തിനൊടുവില്‍ മാപ്പുപറഞ്ഞ് ഫ്‌ലിപ്പ് കാര്‍ട്ട്

അന്താരാഷ്ട്ര വനിതാ ദിനവുമായി ബന്ധപ്പെട്ട മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍ പാളിയതോടെ തെറ്റായ ധാരണ പ്രചരിപ്പിക്കുന്ന പരസ്യം പിന്‍വലിച്ച് മാപ്പുപറഞ്ഞ് ഫ്‌ലിപ്പ് കാര്‍ട്ട്. വനിതാ ദിനത്തില്‍ കിച്ചന്‍ അപ്ലയന്‍സസിന് ഓഫര്‍ നല്‍കിക്കൊണ്ടുള്ള മാര്‍ക്കറ്റിംഗ് തന്ത്രമാണ് പാളിയത്. സ്ത്രീകള്‍ അടുക്കളയിലെ ജോലികള്‍ ചെയ്യേണ്ടവരാണെന്ന തെറ്റായ പൊതുബോധത്തെ ഊട്ടിയുറപ്പിക്കുന്ന തരത്തിലായിരുന്നു ഫ്‌ലിപ്പ് കാര്‍ട്ട് പരസ്യം നല്‍കിയിരുന്നത്. ഈ വനിതാ ദിനത്തില്‍ സ്ത്രീത്വത്തെ ആഘോഷിക്കുന്നുവെന്ന അടിക്കുറിപ്പോടെയാണ് ഫ്‌ലിപ്പ് കാര്‍ട്ട് അടുക്കള ഉപകരണങ്ങള്‍ക്കുള്ള ഓഫര്‍ പ്രഖ്യാപിച്ചിരുന്നത്. ഇതിനെതിരെ സമൂഹമാധ്യമങ്ങളിലൂടെ നിരവധി പേര്‍ വലിയ രീതിയിലുള്ള വിമര്‍ശനങ്ങള്‍ […]

India

ഫ്‌ളിപ്കാർട്ടിൽ ഓർഡർ ചെയ്തത് ഐഫോൺ 12; ലഭിച്ചത് നിർമ സോപ്പ്

ഫ്‌ളിപ്കാർട്ട് ബിഗ് ബില്യൺ സെയിലിനിടെ ആപ്പിൾ ഐ ഫോൺ ഓർഡർ ചെയ്ത ഉപഭോക്താവിന് ലഭിച്ചത് സോപ്പ്. സിമ്രൻ പാൽ സിംഗ് എന്ന വ്യക്തിയാണ് ഇത്തരത്തിൽ കബളിപ്പിക്കപ്പെട്ടത്. ഐഫോൺ 12ന് പകരം സിമ്രന് ലഭിച്ചത് നിർമ സോപ്പാണ്. സെയിലിന്റെ ഭാഗമായി ലഭിച്ച ഡിസ്‌കൗണ്ടുകൾെക്കെല്ലാം ശേഷം 51,999 രൂപയ്ക്കാണ് സിമ്രൻപാൽ ഫോൺ വാങ്ങിയത്. ഫ്‌ളിപ്കാർട്ട് പാഴ്‌സലിന്റെ അൺബോക്‌സിംഗ് വിഡിയോയും സിമ്രൻ യൂട്യൂബിലൂടെ അപ്ലോഡ് ചെയ്തിട്ടുണ്ട്. സംഭവം ഫ്‌ളിപ്കാർട്ടിന്റെ ശ്രദ്ധയിൽപ്പെടുത്തുകയും, അവർ സിമ്രൻപാലിന് റീഫണ്ട് നൽകുകയും ചെയ്തു. ഇതിന് മുൻപും ഫ്‌ളിപ്കാർട്ടിന്റെ […]