Kerala Latest news

ബി.എസ്.എന്‍.എല്‍ എഞ്ചിനിയേഴ്‌സ് സഹകരണ സംഘം തട്ടിപ്പ്: പ്രധാന ബിനാമി പിടിയില്‍

ബി.എസ്.എന്‍.എല്‍ എഞ്ചിനിയേഴ്‌സ് സഹകരണ സംഘം തട്ടിപ്പ് കേസില്‍ പ്രധാന ബിനാമി അറസ്റ്റില്‍. മുഖ്യപ്രതി ഗോപിനാഥിന്റെ ബിനാമിയായ ഷീജാ കുമാരിയാണ് പിടിയിലായത്. ക്രൈംബ്രാഞ്ച് സംഘമാണ് ഷീജയെ അറസ്റ്റ് ചെയ്തത്. ഷീജയുടെ വീട്ടില്‍ നിന്നും നിരവധി രേഖകള്‍ ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരുന്നു. തട്ടിപ്പ് നടത്തിയ പണം ഗോപിനാഥിന്റെ നേതൃത്വത്തില്‍ പലയിടത്തായി നിക്ഷേപിച്ചതായി ക്രൈംബ്രാഞ്ചിന് സൂചന ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഗോപിനാഥിന്റെ പ്രധാന ബിനാമിയെ ക്രൈം ബ്രാഞ്ച് കണ്ടെത്തിയത്. കൊട്ടാരക്കര സ്വദേശിയാണ് ഷീജാ കുമാരി. കൊട്ടാരക്കരയിലും മാമ്പുഴയിലും ഫിനാന്‍സ് […]

India

ബി.എസ്.എന്‍.എല്ലും 4ജിയിലേക്ക്; ടവര്‍ സ്ഥാപിക്കാന്‍ ടി.സി.എസിന് 26,000 കോടിയുടെ കരാര്‍

ന്യൂഡല്‍ഹി: 4ജി നെറ്റ്‍വര്‍ക്ക് രാജ്യവ്യാപകമാക്കാനൊരുങ്ങി ബി.എസ്.എന്‍.എല്‍. ഇതിനായി ടി.സി.എസുമായി കമ്ബനി കരാര്‍ ഒപ്പിട്ടു. ബി.എസ്.എന്‍.എല്ലിനും എം.ടി.എന്‍.എല്ലിനുമായി ടവര്‍ സ്ഥാപിക്കാന്‍ 26,281 കോടിയുടെ കരാറിലാണ് ഒപ്പിട്ടിരിക്കുന്നത്. ഇതിന് പുറമേ സര്‍ക്കാറിനായി ടവറുകള്‍ സ്ഥാപിക്കുന്നതിനുള്ള കരാറും ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള കമ്ബനികള്‍ നേടിയിട്ടുണ്ട്. ടി.സി.എസിന് പുറമേ എച്ച്‌.എഫ്.സി.എല്‍, എല്‍&ടി, ടെക് മഹീന്ദ്ര തുടങ്ങിയ കമ്ബനികളും കരാറിനായി രംഗത്തുണ്ടായിരുന്നു. എന്നാല്‍, ഒടുവില്‍ നറുക്ക് ടി.സി.എസിന് വീഴുകയായിരുന്നു. ഇതാദ്യമായാണ് ഇന്ത്യയില്‍ നിന്നുള്ള കമ്ബനിക്ക് 4ജി ടവര്‍ സ്ഥാപിക്കാനുള്ള കരാര്‍ ലഭിക്കുന്നത്. സാംസങ്, നോക്കിയ, […]

Technology

ലാൻഡ്‌ലൈൻ യുഗം അവസാനിക്കുന്നു; അഞ്ച് വർഷത്തിനിടെ ബിഎസ്എൻഎൽ ലാൻഡ് ലൈൻ കണക്ഷൻ ഉപേക്ഷിച്ചത് 8 ലക്ഷത്തിലധികം പേർ

ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖല വാർത്താ വിനിമയ കമ്പനിയായ ബി.എസ്.എൻ.എല്ലിന്റെ ലാൻഡ് ലൈൻ കണക്ഷൻ ഉപേക്ഷിക്കുന്നവരുടെ എണ്ണത്തിൽ വൻ വർധന. 2017 മുതൽ നാളിതുവരെ എട്ടുലക്ഷത്തിലധികം പേരാണ് കണക്ഷൻ വിച്ഛേദിച്ചത്. ഒരു കാലത്ത് വീടുകളിലെ സ്റ്റാറ്റസ് സിമ്പലായിരുന്നു ബി.എസ്.എൻ.എൽ ലാൻഡ് ലൈൻ കണക്ഷൻ. മൊബൈലുകളുടെ വരവും വേഗമേറിയ ഇന്റർനെറ്റ് കണക്ഷനുകളും ജനപ്രിയ ബ്രാൻഡായിരുന്ന ബി.എസ്.എൻ.എല്ലിനെ ജനങ്ങളിൽ നിന്നകറ്റി. ഔദ്യോഗിക കണക്ക് പ്രകാരം 2017 മുതൽ നാളിതുവരെ 8,12.971 പേരാണ് കേരളത്തിൽ ബി.എസ്.എൻ.എൽ ലാൻഡ് ലൈൻ കണക്ഷൻ വേണ്ടെന്നുവച്ചത്. […]

India

പ്രീപെയ്ഡ് ബ്രോഡ്ബാൻഡ് സേവനങ്ങൾ നിർത്തലാക്കാനൊരുങ്ങി ബിഎസ്എൻഎൽ

പ്രീപെയ്ഡ് ബ്രോഡ്ബാൻഡ് സേവനങ്ങൾ നിർത്തലാക്കാനൊരുങ്ങി ബിഎസ്എൻഎൽ. സബ്സ്ക്രൈബർ ബേസ് തീരെ കുറവായതിനാലാണ് തീരുമാനം. നിലവിലുള്ള സബ്സ്ക്രൈബേഴ്സിനെ പോസ്റ്റ്പെയ്ഡിലേക്ക് മാറ്റും. ഇതിനുള്ള നടപടികൾ എടുക്കാൻ ടെലികോം സർക്കിളുകൾക്ക് ബിഎസ്എൻഎൽ അധികൃതർ നിർദ്ദേശം നൽകിയിരിക്കുകയാണ്. (BSNL Prepaid Broadband Plans) പ്രീപെയ്ഡിൽ നിന്ന് പോസ്റ്റ്‌പെയ്ഡിലേക്ക് മാറുമ്പോൾ ബാക്കിയുള്ള അക്കൗണ്ട് ബാലൻസ് പോസ്റ്റ്പെയ്ഡ് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ആകും. താത്പര്യമുള്ള ഉപഭോക്താക്കൾക്ക് ബിഎസ്എൻഎൽ ഭാരത് ഫൈബറോ ഭാരത് എയർ ഫൈബറോ തെരഞ്ഞെടുക്കാം. ഡിഎസ്എൽ ബ്രോഡ്ബാൻഡ് കണക്ഷനുകൾക്ക് ഡൗൺലോഡ്, അപ്ലോഡ് വേഗതയിൽ പരിമിതികളുണ്ട്. അതുകൊണ്ടാണ് […]

National

ബിഎസ്എൻഎൽ ചൈനീസ് കമ്പനികളുമായുള്ള കരാറിൽ നിന്ന് പിന്മാറി

4ജി മാറ്റത്തിനായുള്ള ഹുവേയ്, ഇസഡ് ടി ഇ എന്നീ കമ്പനികളുമായുള്ള കരാർ ആണ് വേണ്ടെന്ന് വെച്ചത്. പൊതുമേഖലാ സ്ഥാപനങ്ങളായ ബിഎസ്എൻഎൽ, എംടിഎൻഎൽ എന്നിവർ ചൈനീസ് കമ്പനികളുമായുള്ള കരാറിൽ നിന്ന് പിന്മാറി. 4ജി മാറ്റത്തിനു വേണ്ടി ഹുവേയ്, ഇസഡ് ടി ഇ എന്നീ കമ്പനികളുമായുള്ള കരാർ ആണ് വേണ്ടെന്ന് വെച്ചത്. ഇന്ത്യ – ചൈന അതിർത്തി സംഘർഷത്തെ തുടർന്ന് ഇന്ത്യയിലെ ചൈനീസ് നിക്ഷേപം വേണ്ടെന്ന് വെക്കാൻ കൂടുതൽ പൊതുമേഖലാ സ്ഥാപനങ്ങൾ രംഗത്ത് വരികയാണ്. ബിഎസ്എൻഎൽ, എംടിഎൻഎൽ എന്നിവ 3ജിയിൽ […]