Entertainment

സസ്‌പെന്‍സ് നിറയ്ക്കുന്ന ഫസ്റ്റ് ലുക്ക് പോസ്റ്റര്‍; മലയാളി മോഡലിനെ നായികയാക്കി ചിത്രം നിര്‍മിച്ച് രാം ഗോപാല്‍ വര്‍മ

മലയാളി മോഡലായ ശ്രീലക്ഷ്മി സതീഷിനെ നായികയാക്കി ചിത്രം നിര്‍മിക്കാനൊരുങ്ങി രാം ഗോപാല്‍ വര്‍മ. സാരി എന്ന് പേര് നല്‍കിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. ഫോട്ടോഗ്രാഫറായ അഘോഷ് വൈഷ്ണവം ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് സാരി. ഒരുപാട് സ്‌നേഹം ഒരുപാട് അപകടകരവുമായേക്കാമെന്ന് സൂചിപ്പിക്കുന്ന ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് പുറത്തെത്തിയിരിക്കുന്നത്. ചിത്രം ആര്‍വി ഗ്രൂപ്പും രാം ഗോപാല്‍ വര്‍മയും ഒരുമിച്ചാണ് നിര്‍മിക്കുന്നത്. സസ്‌പെന്‍സ് ഒളിപ്പിക്കുന്ന, ത്രില്ലര്‍ സ്വഭാവത്തിലുള്ള ചിത്രമാകും ഇതെന്ന് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ചില സൂചനകള്‍ […]

Entertainment

ബോളിവുഡില്‍ ട്രാന്‍സ്‌വുമണായി സുസ്മിത സെന്‍; ട്രാന്‍സ് നടിമാരെ ഒഴിവാക്കിയതില്‍ വിമര്‍ശനം

ബോളിവുഡില്‍ ട്രാന്‍സ്‌വുമണായി സുസ്മിത സെന്‍ വേഷമിടാനൊരുങ്ങുന്നതിനിടെ വിമര്‍ശനം. നിരവധി ട്രാന്‍സ് വ്യക്തികള്‍ അഭിയന രംഗത്തുണ്ടെന്നും ആ വേഷത്തിലേക്ക് ഒരു ട്രാന്‍സ്‌വുമണ്‍ തന്നെ പരിഗണിക്കപ്പെടേണ്ടതുണ്ടെന്നും ചൂണ്ടിക്കാണിച്ചാണ് കമ്മ്യൂണിറ്റിയുടെ ഭാഗത്ത് നിന്നുതന്നെ വലിയ വിമര്‍ശനമുയരുന്നത്. സുസ്മിത സെന്‍ നായികയാകുന്ന ബോളിവുഡ് ചിത്രത്തിലേക്ക് ട്രാന്‍സ് വുമണായി അഭിനയിക്കാന്‍ ഒഡീഷന്‍ നടന്നിരുന്നു. ചിത്രത്തിലെ നായികയുടെ കൂട്ടുകാരിയായി അഭിനയിക്കാന്‍ ട്രാന്‍സ്‌ജെന്‍ഡറും നടിയുമായ നവ്യ സിങുമുണ്ടായിരുന്നു. ഓഡീഷന് ശേഷം നിങ്ങളൊരു സ്ത്രീയാണോ പുരുഷനാണോ, ആരാണ് നിങ്ങളെന്ന് നവ്യ സിങിനോട് കാസ്റ്റിങ് സംവിധായകരില്‍ ഒരാള്‍ ചോദിച്ചു. നവ്യ […]

Movies

‘ഇവിടെ താരങ്ങളെ വിൽക്കുന്നു; ദക്ഷിണേന്ത്യ കഥകൾ പറയുന്നു’; ബോളിവുഡിനെ വിമർശിച്ച് അനുപം ഖേർ

ബോളിവുഡിനെ രൂക്ഷമായി വിമർശിച്ച് മുതിർന്ന അഭിനേതാവ് അനുപം ഖേർ. ബോളിവുഡിൽ താരങ്ങളെ വിൽക്കുമ്പോൾ ദക്ഷിണേന്ത്യൻ സിനിമകൾ നല്ല കഥകൾ പറയാനാണ് ശ്രമിക്കുമെന്നതെന്ന് അനുപം ഖേർ പറഞ്ഞു. തമിഴിലും തെലുങ്കിലും സിനിമകൾ ചെയ്തു. ഒരു മലയാള സിനിമ ഉടൻ ചെയ്യുമെന്നും ഇടൈംസിനു നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. “നിങ്ങൾ ഉപഭോക്താക്കൾക്ക് വേണ്ടിയാണ് കാര്യങ്ങൾ ഉണ്ടാക്കേണ്ടത്. ഉപഭോക്താക്കളെ വിലകുറച്ച് കാണുമ്പോൾ പ്രശ്നങ്ങൾ ആരംഭിക്കും. എങ്ങനെയെന്നാൽ, ‘ഞങ്ങൾ ഒരു മഹത്തായ സിനിമ നിർമിച്ച് നിങ്ങൾക്ക് ഒരു ഉപകാരം ചെയ്തിരിക്കുകയാണ്. ഇനി നിങ്ങൾ […]

Kerala

അഭിനയം നിര്‍ത്തി, ഇനി ഹിമാലയത്തില്‍ സന്യാസം; പ്രഖ്യാപനവുമായി നടി നുപുര്‍

താന്‍ അഭിനയം നിര്‍ത്തുകയാണെന്നും ബോളിവുഡ് ഇന്‍ഡസ്ട്രി വിടുകയാണെന്നുമുള്ള പ്രഖ്യാപനവുമായി നടി നുപുര്‍ അലങ്കാര്‍. ഭൗതികമായ എല്ലാ സുഖങ്ങളും വെടിഞ്ഞ് ഹിമാലയത്തില്‍ സന്യസിക്കാന്‍ പോകുകയാണെന്നും നടി പറഞ്ഞു. ഭര്‍ത്താവ് അലങ്കാര്‍ ശ്രീവാസ്തവ തനിക്ക് വിവാഹത്തിന്റെ കെട്ടുപാടുകളില്‍ നിന്നും മോചനം അനുവദിച്ചെന്നും ഇവര്‍ മാധ്യമങ്ങളോട് പറഞ്ഞു.  തന്റെ 27 വര്‍ഷത്തെ കരിയറില്‍ 157 പ്രശസ്തമായ ടെലിവിഷന്‍ പരമ്പരകളിലാണ് നുപുര്‍ വേഷമിട്ടത്. ഇതില്‍ തന്നെ ശക്തിമാന്‍ സീരിയലിലെ ശ്രദ്ധേയമായ കഥാപാത്രത്തിലൂടെ നുപുര്‍ മലയാളികള്‍ക്കും സുപരിചിതയാണ്. തന്ത്ര, ഘര്‍ കി ലക്ഷ്മി ബേട്ടിയാന്‍ […]

India

‘ബോളിവുഡിൽ തനിക്കെതിരെ സംഘടിത നീക്കം; തൊഴിലവസരങ്ങൾ നിഷേധിക്കുന്നു’; തുറന്നു പറഞ്ഞ് എ ആർ റഹ്മാൻ

ബോളിവുഡിൽ തനിക്കെതിരെ സംഘടിത നീക്കമെന്ന് തുറന്നു പറഞ്ഞ് എ ആർ റഹ്മാൻ. തനിക്ക് വരുന്ന പാട്ടുകളെ ചിലർ ഇടപെട്ട് വിലക്കുകയാണ്. തനിക്കെതിരെ അപവാദ പ്രചാരണങ്ങൾ പരത്തി തൊഴിൽ അവസരങ്ങൾ നിഷേധിക്കുകയാണെന്നും എ ആർ റഹ്മാൻ പറഞ്ഞു. ബോളിവുഡ് സിനിമയ്ക്കായി എന്തുകൊണ്ട് കൂടുതൽ പാട്ടുകൾ ചെയ്യുന്നില്ല എന്ന് എ ആർ റഹ്മാൻ വിശദീകരിക്കുന്നുണ്ട്. തനിക്കെതിരെ സംഘം ചേർന്ന് അപവാദ പ്രചാരണം നടത്തുകയാണ്. താൻ ഒരു സിനിമയോടും നോ പറഞ്ഞിട്ടില്ല. പക്ഷേ തനിക്കെതിരെ ഒരു സംഘം പ്രവർത്തിക്കുന്നുണ്ട്. ഇവർ തനിക്കെതിരെ […]

Entertainment

റിലീസിന് പിന്നാലെ റെക്കോർഡ് ഭേദിച്ച് സുശാന്ത് സിങ് ചിത്രം

മാധവൻ ചിത്രം അൻപേ ശിവത്തെയും കമൽ ഹാസൻ ചിത്രം നായകനെയും പിന്നിലാക്കിയാണ് ദിൽ ബേച്ചാര ഏറ്റവും കൂടുതൽ റേറ്റിങ് ലഭിച്ച ഇന്ത്യൻ സിനിമകളിൽ ഒന്നാമതെത്തിയത്. അന്തരിച്ച ബോളിവുഡ് നടൻ സുശാന്ത് സിങ് രജ്പുത്ത് അവസാനമായി അഭിനയിച്ച ചിത്രമാണ് ദിൽ ബേച്ചാര. റിലീസിന് പിന്നാലെ റേറ്റിങിൽ റെക്കോർഡ് ഇട്ടിരിക്കുകയാണ് ചിത്രം. ഐഎംഡിബി റേറ്റിങിൽ ഒന്നാം സ്ഥാനത്തെത്തി. റേറ്റിങിൽ ഒരു ഘട്ടത്തിൽ 10 ൽ 10 ഉം നേടിയെങ്കിലും നിലവിൽ 9 ആണ് റേറ്റിങ്. ഡിസ്നി പ്ലസ് ഹോട്സ്റ്റാറിൽ വൈകിട്ട് […]

Entertainment

മതി, ബോളിവുഡില്‍ നിന്ന് രാജിവെക്കുന്നു: ഥപട് സംവിധായകന്‍ അനുഭവ് സിന്‍ഹ

ബോളിവുഡില്‍ നിന്ന് താന്‍ പിന്മാറുകയാണെന്ന് സംവിധായകന്‍ അനുഭവ് സിന്‍ഹ. ട്വീറ്റിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ എന്താണ് കാരണമെന്ന് പറഞ്ഞിട്ടില്ല. ഥപട്, ആര്‍ട്ടിക്കിള്‍ 14, മുള്‍ക്ക് പോലുള്ള ശ്രദ്ധേയമായ സിനിമകള്‍ ചെയ്ത സംവിധായകനാണ് അനുഭവ് സിന്‍ഹ. മതി, ഞാന്‍ ബോളിവുഡില്‍ നിന്ന് രാജി വെയ്ക്കുന്നു അതിനര്‍ഥം എന്തുതന്നെയായാലും.. എന്നാണ് അനുഭവ് സിന്‍ഹയുടെ ട്വീറ്റ്. പിന്നാലെ താന്‍ ബോളിവുഡില്‍ അല്ലെന്നും (ബോളിവുഡ് വോസ്) എന്നാല്‍ ഇനിയും ഹിന്ദി സിനിമ ചെയ്യുമെന്നും അനുഭവ് വ്യക്തമാക്കി. ട്വിറ്ററിലെ പേര് അനുഭവ്സിന്‍ഹ നോട്ട് […]

Entertainment

ബോളിവുഡിലെ പ്രമുഖ നൃത്തസംവിധായിക സരോജ് ഖാൻ അന്തരിച്ചു

ദ മദർ ഓഫ് ഡാൻസ് എന്നായിരുന്നു സരോജ് ഖാൻ അറിയപ്പെട്ടിരുന്നത്. നൃത്തസംവിധാനത്തിലൂടെ നാലു പതിറ്റാണ്ടോളം ഇന്ത്യൻ പ്രേക്ഷകരെ വിസ്മയിപ്പിച്ച ബോളിവുഡിലെ പ്രമുഖ നൃത്തസംവിധായിക സരോജ് ഖാൻ അന്തരിച്ചു. 71 വയസ്സായിരുന്നു. ഹൃദയസ്തംഭനത്തെ തുടർന്ന് മുംബൈയിലെ ആശുപത്രിയിൽ ഇന്ന് പുലർച്ചയോടെയായിരുന്നു അന്ത്യം. സരോജ് ഖാൻ ഒരുക്കിയ ജനപ്രിയ നൃത്തചുവടുകൾ ഹിന്ദി സിനിമയിൽ ഒട്ടേറെ താരോദയങ്ങൾക്ക് പിൻബലമേകി. രണ്ടായിരത്തിലധികം ഗാനങ്ങൾക്ക് ചുവടുകൾ ഒരുക്കിയ സരോജ് ഖാന് മൂന്നുവട്ടം ദേശീയ പുരസ്കാരം ലഭിച്ചിട്ടുണ്ട്. കലങ്ക് സിനിമയിലെ ‘തബാ ഹോ ഗയേ’ ആണ് […]

Entertainment

സിനിമയില്‍ ആര്‍ക്കും ആരോടും കരുതലില്ല, സ്നേഹം അഭിനയിച്ച് മരിച്ചയാളെ അപമാനിക്കരുത്: സെയ്ഫ് അലിഖാന്‍

സുശാന്തിന്‍റെ മരണ ശേഷം സ്നേഹം പ്രകടിപ്പിക്കുന്നത് കാപട്യമാണ്. അതിലും നല്ലത് നിശബ്ദതയും ആത്മപരിശോധനയുമാണെന്ന് സെയ്ഫ് നടന്‍ സുശാന്ത് സിങ് രാജ്പുതിന്‍റെ മരണ ശേഷം അദ്ദേഹത്തോട് കാണിക്കുന്ന സ്നേഹം കാപട്യമാണെന്ന് നടന്‍ സെയ്ഫ് അലിഖാന്‍. കരുതല്‍ എന്ന നാട്യത്തേക്കാള്‍ നല്ലത് നിശബ്ദതയും ആത്മപരിശോധനയുമാണെന്നും സെയ്ഫ് പ്രതികരിച്ചു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സെയ്ഫിന്‍റെ വിമര്‍ശനം. കിടമത്സരം നിറഞ്ഞതാണ് സിനിമാ വ്യവസായം. ആര്‍ക്കും ആരോടും കരുതലില്ല. കരുതലുണ്ടെന്ന് അഭിനയിക്കുന്നത് അങ്ങേയറ്റത്തെ കാപട്യമാണ്. ഇങ്ങനെ ചെയ്യുന്നതിലൂടെ മരിച്ചവരെ അപമാനിക്കുകയാണ്. ഇത് […]

Entertainment

‘സുശാന്തിന്‍റേത് ആത്മഹത്യയോ ആസൂത്രിത കൊലപാതകമോ?’ ബോളിവുഡിനെതിരെ പൊട്ടിത്തെറിച്ച് കങ്കണ

സുശാന്ത് മാനസിക രോഗിയാണെന്നും മയക്കുമരുന്നിന് അടിമയാണെന്നും പ്രചരിപ്പിക്കുകയാണെന്ന് കങ്കണ നടൻ സുശാന്ത്​ സിങ്​ രാജ്​പുത്​ ആത്മഹത്യ ചെയ്​ത സംഭവത്തിൽ ബോളിവുഡിനെ രൂക്ഷമായി വിമർശിച്ച്​ നടി കങ്കണ റണാവത്​. മികച്ച സിനിമകള്‍ ചെയ്തിട്ടും സുശാന്തിന് അംഗീകാരം ലഭിച്ചില്ല. മരണ ശേഷം ചില മാധ്യമങ്ങളെ വിലക്കെടുത്ത്​ സുശാന്ത് മാനസിക രോഗിയാണെന്നും മയക്കുമരുന്നിന് അടിമയാണെന്നും പ്രചരിപ്പിക്കുകയാണെന്നും കങ്കണ ആരോപിച്ചു. അഭിനയിച്ച ചില ചിത്രങ്ങളുടെ പ്രതിഫലം പോലും സുശാന്തിന് ലഭിച്ചിട്ടില്ല. സുശാന്തിന്​ ബോളിവുഡിൽ ഗോഡ്​ഫാദർമാരില്ല. ഇപ്പോഴുള്ള ചിലരെ പോലെ പിൻവാതിലിലൂടെയല്ല അദ്ദേഹം സിനിമയിൽ […]