Latest news Sports

ഓസ്‌ട്രേലിയൻ ഓപ്പൺ: പി.വി സിന്ധു പുറത്ത്, ക്വാർട്ടറിൽ അമേരിക്കൻ താരത്തോട് തോറ്റു

രണ്ട് തവണ ഒളിമ്പിക്സ് മെഡൽ ജേതാവായ പി.വി സിന്ധു ഓസ്‌ട്രേലിയൻ ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റിൽ ഫൈനലിൽ കാണാതെ പുറത്തായി. വെള്ളിയാഴ്ച നടന്ന വനിതാ സിംഗിൾസ് ക്വാർട്ടർ ഫൈനലിൽ ലോക 12-ാം നമ്പർ താരം അമേരിക്കയുടെ ബെയ്‌വെൻ ഷാങ്ങിനോട് നേരിട്ടുള്ള സെറ്റുകൾക്ക് തോറ്റു. 39 മിനിറ്റ് നീണ്ട പോരാട്ടത്തിനൊടുവിൽ 12-21, 17-21 എന്ന സ്‌കോറിനായിരുന്നു സിന്ധു കീഴടങ്ങിയത്. 33 കാരിയായ ചൈനീസ് വംശജയായ അമേരിക്കൻ താരത്തിനെതിരെ മുമ്പ് 10 തവണ ഏറ്റുമുട്ടിയപ്പോൾ ആറ് തവണയും ജയം സിന്ധുവിനൊപ്പം നിന്നു. […]

Sports

Commonwealth Games 2022; പുരുഷ ബാഡ്മിന്റണിൽ ഇന്ത്യയുടെ ലക്ഷ്യ സെന്നിന് സ്വർണം

കോമൺ വെൽത്ത് ഗെയിംസിന്റെ അവസാന ദിവസം സ്വർണം നേട്ടത്തിൽ തിളങ്ങി ഇന്ത്യൻ ബാഡ്മിന്റൺ താരങ്ങൾ. 21 വയസ് കാരൻ ലക്ഷ്യ സെന്നിന്റെ വിട്ടുകൊടുക്കാത്ത ലഷ്യ ബോധമുള്ള പ്രകടനം പുരുഷ ബാഡ്മിന്റണിൽ ഇന്ത്യയ്ക്ക് സ്വർണ്ണം സമ്മാനിച്ചു. ഫൈനലിൽ കരുത്തനായ മലേഷ്യൻ താരം സേ യോഗ് ഇഗിനെയാണ് സെൻ തകർത്തത്. ആദ്യ സെറ്റ് നഷ്ട്ടമായതിന് ശേഷം ശക്തമായി തിരിച്ചടിച്ചാണ് സെന്നിന്റെ വിജയം. 19-21 ന് ആദ്യ സെറ്റ് നഷ്ടമായപ്പോൾ വിജയം അകന്ന് പോകുമെന്ന് കരുതിയടത്ത് നിന്നാണ് 21-9, 21- 16 […]

Sports

കോമൺവെൽത്ത് മിക്സഡ് ബാഡ്മിന്റണിൽ ഇന്ത്യയ്ക്ക് വെള്ളി

കോമൺവെൽത്ത് ഗെയിംസ് ബാഡ്മിന്റൺ മിക്സഡ് ഇനത്തിൽ ഇന്ത്യയ്ക്ക് നിരാശ. നിലവിലെ CWG ചാമ്പ്യൻമാർ ഫൈനലിൽ മലേഷ്യയോട് 1-3 ന് തോറ്റു. ഇതോടെ ഇന്ത്യയ്ക്ക് വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. സ്റ്റാർ ഷട്ടിൽ പി.വി സിന്ധു മാത്രമാണ് വിജയിച്ചത്. തുടർച്ചയായ രണ്ടാം സ്വർണം സ്വപ്നം കണ്ടിറങ്ങിയ ഇന്ത്യയ്ക്ക് വെള്ളി നേടാനായിരുന്നു യോഗം. ആദ്യ മത്സരത്തിൽ ഇന്ത്യയുടെ ചിരാഗ് ഷെട്ടിയും സാത്വിക്‌സായ്‌രാജ് റാങ്കിറെഡ്ഡിയും മലേഷ്യയുടെ ടെങ് ഫോങ് ആരോൺ ചിയ, വൂയി യിക്ക് എന്നിവർക്കെതിരെ കടുത്ത പോരാട്ടം കാഴ്ചവച്ചെങ്കിലും പരാജയപ്പെട്ടു. […]

Sports

പി വി സിന്ധുവും കെ ശ്രീകാന്തും കൊറിയ ഓപ്പണ്‍ ബാഡ്മിന്‍റണ്‍ സെമിയിൽ

ഇന്ത്യയുടെ പി വി സിന്ധുവും കെ ശ്രീകാന്തും കൊറിയ ഓപ്പണ്‍ ബാഡ്മിന്‍റണ്‍ സെമിയിലെത്തി. വനിതാ വിഭാഗം സിംഗിള്‍സില്‍ തായ്‌‌ലന്‍ഡിന്‍റെ ബുസാനന്‍ ഒങ്ബാമ്രുന്‍ഫാനിനെ നേരിട്ടുള്ള ഗെയിമുകളില്‍ തകര്‍ത്താണ് സിന്ധുവിന്‍റെ മുന്നേറ്റം. സ്കോര്‍ 21-10 21-16. ശനിയാഴ്ചയാണ് സെമി പോരാട്ടം. സെമിയില്‍ സിന്ധുവിന് കടുത്ത എതിരാളിയാണ് കാത്തിരിക്കുന്നത്. രണ്ടാം സീഡായ കൊറിയയുടെ ആന്‍ സ്യുയോങ് ആണ് സെമിയില്‍ സിന്ധു നേരിടുക. കഴിഞ്ഞ വര്‍ഷം സ്യുയോങിനോട് സിന്ധു രണ്ട് തവണ പരാജയപ്പെട്ടിരുന്നു. അതേസമയം പുരുഷ വിഭാഗത്തില്‍ ലോകചാമ്പ്യന്‍ഷിപ്പ് വെള്ളി മെഡല്‍ ജേതാവായ […]

Sports

സ്വിസ് ഓപ്പൺ പുരുഷ ബാഡ്മിന്റണിൽ മലയാളി താരം എച്ച് എസ് പ്രണോയ്ക്ക് തോൽവി

സ്വിസ് ഓപ്പൺ പുരുഷ ബാഡ്മിന്റണിൽ മലയാളി താരം എച്ച് എസ് പ്രണോയ്ക്ക് തോൽവി. ഫൈനലിൽ ഇന്തോനേഷ്യൻ താരത്തോട് നേരിട്ടുള്ള സെറ്റുകൾക്ക് തോറ്റു. സ്കോർ 12-21, 18-21. എന്നാൽ സെമിയിൽ ഇന്തൊനീഷ്യയുടെ ലോക 5–ാം നമ്പർ താരം ആന്തണി സിനിസുക ഗിന്റിങ്ങിനെയാണ് 26–ാം റാങ്കുകാരൻ പ്രണോയ് തോൽപിച്ചത്. സ്കോർ: 21–19,19–21,21–18. മത്സരം ഒരു മണിക്കൂറും 11 മിനിറ്റും നീണ്ടു നിന്നു.2017ൽ യുഎസ് ഓപ്പൺ ജയിച്ചതിനു ശേഷം പ്രണോയിയുടെ ആദ്യ ഫൈനലായിരുന്നു ഇത്. ഇന്ന് നടന്ന വനിതകളുടെ സ്വിസ് ഓപ്പൺ […]

Sports

സ്വിസ് ഓപ്പണ്‍ ബാഡ്മിന്റണില്‍ പി വി സിന്ധുവിന് കിരീടം

സ്വിസ് ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റിൽ ഇന്ത്യയുടെ പി വി സിന്ധുവിന് കിരീടം.സിന്ധുവിന്റെ വിജയം നേരിട്ടുള്ള ഗെയിമുകള്‍ക്ക്. ഫൈനലിൽ തായ്‌ലൻഡ് താരം ബുസാനനെയാണ് തോൽപ്പിച്ചത്. അതേസമയം പുരുഷ സിംഗിൾസിൽ മലയാളി താരം എച്ച്.എസ്.പ്രണോയും വനിതകളിൽ പി.വി.സിന്ധുവുമാണ് ഫൈനലിൽ കടന്നത്. സെമിയിൽ ഇന്തൊനീഷ്യയുടെ ലോക 5–ാം നമ്പർ താരം ആന്തണി സിനിസുക ഗിന്റിങ്ങിനെയാണ് 26–ാം റാങ്കുകാരൻ പ്രണോയ് തോൽപിച്ചത്. സ്കോർ: 21–19,19–21,21–18. മത്സരം ഒരു മണിക്കൂറും 11 മിനിറ്റും നീണ്ടു നിന്നു. 2017ൽ യുഎസ് ഓപ്പൺ ജയിച്ചതിനു ശേഷം പ്രണോയിയുടെ […]

Sports

സയ്യിദ് മോദി രാജ്യാന്തര ബാഡ്മിന്റൺ കിരീടം പിവി സിന്ധുവിന്

സയ്യിദ് മോദി രാജ്യാന്തര ബാഡ്മിന്റൺ കിരീടം പിവി സിന്ധുവിന്. മറ്റൊരു ഇന്ത്യൻ താരമായ മാൾവിക ബൻസോദിനെ പരാജയപ്പെടുത്തിയാണ് സിന്ധു കിരീടം ചൂടിയത്. 2019 നു ശേഷം സിന്ധു നേടുന്ന ആദ്യ രാജ്യാന്തര കിരീടമാണിത്. 2019ലെ ലോക ബാഡ്മിൻ്റൺ കിരീടമാണ് ഇന്ത്യൻ താരം അവസാന നേടിയത്. 2017ലും സിന്ധു സയ്യിദ് മോദി രാജ്യാന്തര ബാഡ്മിന്റൺ കിരീടം നേടിയിരുന്നു. വെറും രണ്ട് സെറ്റ് മാത്രം നീണ്ടുനിന്ന മത്സരത്തിൽ അനായാസമാണ് സിന്ധു വിജയിച്ചത്. സ്കോർ 21-13, 21-15. സെമിയിൽ റഷ്യൻ താരം […]

Sports

പാരാലിമ്പിക്സ്; ബാഡ്മിന്റണിൽ സ്വർണവും വെങ്കലവും ഇന്ത്യക്ക്

പാരാലിമ്പിക്സ് ഇന്ത്യക്ക് വീണ്ടും സ്വർണം. എസ്എൽ3 പുരുഷ വ്യക്തിഗത ബാഡ്മിൻ്റൺ ഫൈനലിലാണ് ഇന്ത്യ ടോക്യോ പാരാലിമ്പിക്സിലെ നാലാം സ്വർണം കുറിച്ചത്. ബ്രിട്ടണിൻ്റെ ഡാനിയൽ ബെഥലിനെ കീഴടക്കി പ്രമോദ് ഭാഗത് ആണ് ഇന്ത്യക്കായി സുവർണ നേട്ടം കുറിച്ചത്. സ്കോർ 21-14, 21-17. ഈയിനത്തിൽ വെങ്കലവും ഇന്ത്യക്ക് തന്നെയാണ്. ജപ്പാൻ്റെ ദൈസുക്കെ ഫുജിഹാരയെ 22-20, 21-13 എന്ന സ്കോറുകൾക്ക് കീഴടക്കി മനോജ് സർക്കാർ ആണ് ഇന്ത്യക്കായി വെങ്കലം നേടിയത്. ഇതോടെ ഇന്ത്യയുടെ ആകെ മെഡൽ നില 17 ആയി. 4 […]

India National Sports

ബാഡ്മിന്റണ്‍ താരത്തിന് കോവിഡ് 19, ആശങ്ക പങ്കിട്ട് സെെനയും അശ്വിനി പൊന്നപ്പയും

ഓള്‍ഇംഗ്ലണ്ട് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായി ബിര്‍മിംങ്ഹാമില്‍ ഉണ്ടായിരുന്ന തായ്‌വാന്‍ സംഘത്തിലെ കൗമാര താരത്തിനാണ് കോവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്… തായ്‌വാന്‍ ബാഡ്മിന്റണ്‍ താരത്തിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആശങ്ക പങ്കുവെച്ച് ഇന്ത്യന്‍ താരങ്ങള്‍. ലണ്ടന്‍ ഒളിംപിക്‌സില്‍ വെങ്കലമെഡല്‍ നേടിയ ഇന്ത്യന്‍ താരം സെെന നെഹ്‌വാളും ഡബിള്‍സ് താരം അശ്വിനി പൊന്നപ്പയുമാണ് ആശങ്ക പരസ്യമായി പ്രകടിപ്പിച്ചത്. ഓള്‍ ഇംഗ്ലണ്ട് ചാമ്പ്യന്‍ഷിപ്പില്‍ ബെര്‍മിംങ്ഹാമില്‍ തായ്‌വാന്‍ ദേശീയ ടീമിനൊപ്പമുണ്ടായിരുന്ന റിസര്‍വ് താരത്തിനാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഡെന്‍മാര്‍ക്കിന്റെ ബാഡ്മിന്റണ്‍ താരം എച്ച്.കെ വിറ്റിന്‍ഗസാണ് തായ്‌വാന്‍ […]