Pravasi Religious Technology

സൂറിച് സീറോ മലബാർ പ്രഥമ ബൈബിൾ കലോത്സവം നവംബർ 10 നും കമ്മ്യൂണിറ്റി ഡേ 11 നും.

സൂറിച്: സീറോ മലബാർ കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ ആദ്യമായി നവമ്പർ പത്താം തിയതി ശനിയാഴ്ച സൂറിച്ചിൽ വെച്ച് ബൈബിൾ കലോത്സവം നടത്തപ്പെടുകയാണ് .ബൈബിള്‍ കലോത്സവം എപ്പോഴും ഒരു ആഘോഷമാണ്. മത്സരങ്ങളുടെ കടും പിരിമുറുക്കമില്ലാതെ വേദികളില്‍ കുട്ടികള്‍ നിറഞ്ഞാടുമ്പോള്‍ കാണികള്‍ക്ക് കൗതുകവും ആവേശവുമാണ് .
ആറു വയസ്സുമുതൽ ഇരുപതു വയസ്സുവരെയുള്ള കുട്ടികൾക്കായി ബൈബിളിനെ ആസ്‌പദമാക്കി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചിരിക്കുന്നു .പെൻസിൽ ഡ്രോയിങ് ബൈബിൾ വായന ,ബൈബിൾ ക്വിസ്സ് ,ഭക്തിഗാനമത്സരങ്ങൾ ,ഡാൻസ് ,സ്‌കിറ്റ് എന്നീ മത്സരങ്ങൾ വിവിധ പ്രായത്തിലുള്ള ഗ്രൂപ്പുകൾക്കായി നടത്തുന്നതാണ് .
കുട്ടികൾക്ക് ബൈബിളിലുള്ള താൽപര്യവും വിജ്ഞാനവും വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബൈബിൾ കലോത്സവം ഇദംപ്രദമായി സൂറിച്ചിൽ സങ്കടിപ്പിച്ചിരിക്കുന്നതെന്നു കമ്മ്യൂണിറ്റി ചാപ്ലിൻ ഫാദർ തോമസ് പ്ലാപ്പള്ളി അറിയിച്ചു .
നവംബർ പതിനൊന്നിന് എല്ലാവർഷവും നടത്തിവരാറുള്ള കമ്മ്യൂണിറ്റി ഡേ വളരെ വിപുലമായി ഈ വർഷവും ആഘോഷിക്കുന്നു .ഞായറാഴ്ച രണ്ടരക്ക് ആരംഭിക്കുന്ന സമൂഹബലിയോടെ പരിപാടികൾ ആരംഭിക്കും .. വൈകുന്നേരം നാലരക്ക് ആരംഭിക്കുന്ന പൊതുയോഗത്തിൽ മുഖ്യാതിഥിയായി ഇന്ത്യൻ എംബസിയിലെ സെക്കന്റ് സെക്രട്ടറി റോഷിനി തോംസൺ പങ്കെടുക്കും തുടർന്ന് കുട്ടികൾ അവതരിപ്പിക്കുന്ന കലാവിരുന്നുകളും തുടർന്ന് സ്‌നേഹവിരുന്നും ഉണ്ടായിരിക്കും .