Europe Germany Pravasi Religious Switzerland

ഒരുമയുടെ കാഹളമോതി കമ്മ്യൂണിറ്റി ഡേയും ,സെൻറ് തോമസ്/ഏയ്ഞ്ചൽ ഗ്രൂപ് സംഗീതവിരുന്നും

സൂറിച്ച് : പൈതൃകമായി  തങ്ങൾക്ക് കിട്ടിയ വിശ്വാസത്തെ  എന്നും ഉയർത്തി പിടിച്ച  പാരമ്പര്യമാണ്  മലയാളി കത്തോലിക്കർക്ക് . സ്വിറ്റ്സർലണ്ടിലെ  മലയാളി കത്തോലിക്കാ വിശ്വാസികൾ തങ്ങളുടെ വിശ്വാസവും പാരമ്പര്യവും ഉറക്കെ പ്രഖ്യാപിച്ചു കൊണ്ട് സഭയോടോത്ത്  ചിന്തിക്കാനും പ്രവർത്തിക്കാനും എന്നും എപ്പോഴും  സമയം കണ്ടെത്തികൊണ്ട് സ്നേഹത്തിന്റെയും ,പ്രാർത്ഥനയുടെയും ,കൂട്ടായ്മയുടെയും ദൃഡത വിളിച്ചോതി സൂറിച് സീറോ മലബാർ കമ്മ്യൂണിറ്റിയുടെ പാരിഷ് ഡേ സൂറിച്ചിലെ സെന്റ്‌ തെരേസ്സ പള്ളിയിൽ നവംബർ പതിനൊന്നാം  തിയതി ഭക്ത്യദരപൂർവം നടത്തപെട്ടു …

ഉച്ചകഴിഞ്ഞു രണ്ടരക്ക് ആരംഭിച്ച  ആക്ഘോഷമായ റാസാ കുർബാനയിൽ സ്വിറ്റസർലണ്ടിലെയും കൂടാതെ അയൽരാജ്യങ്ങളിൽ നിന്നുമെത്തിയ ബഹുമാനപ്പെട്ട വൈദികർ പങ്കെടുത്തു . കുർബാനയ്ക്ക് ശേഷം  തുടർന്ന് അഞ്ചു  മണിക്ക് പൊതു സമ്മേളനം ആരംഭിക്കുകയും ചെയ്തു. ഫാദർ തോമസ് പ്ലാപ്പള്ളി സ്വാഗതമേകി ,ഇന്ത്യൻ എംബസി സെക്കൻഡ് സെക്രെട്ടറി റോഷ്‌നി തോംസൺ മുഖ്യാതിഥി ആയിരുന്നു .പ്രസംഗത്തിൽ സീറോ മലബാർ കമ്മ്യൂണിറ്റിയുടെ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ചു സംസാരിക്കുകയും ,സഭാ വിശ്വാസത്തിൽ അടിയുറച്ചു ജീവിക്കുവാൻ ഉതകുന്ന സന്ദേശം നല്കുകയും ചെയ്തു.. ഈ വര്ഷം കുർബാന സ്വീകരിക്കപെട്ട കുട്ടികൾക്ക് സ്വീകരണവും,വൈവാഹിക ജീവിതത്തിലേക്ക് തുടക്കം കുറിച്ച പുതു ദമ്പതികളെയും  കൂടാതെ സിൽവർ ജൂബിലി ആക്ഘോഷിച്ച  ദമ്പതികളേയും  കമ്മ്യൂണിറ്റി ആദരിക്കുകയും ചെയ്തു ….കമ്മ്യൂണിറ്റി ഡേയോട് അനുബന്ധിച്ചു നടന്ന ബൈബിൾ കലോത്സവത്തിലെ കുട്ടികളുടെ പങ്കാളിത്തത്തെ പ്രസംഗകരായ എല്ലാ വൈദികരും അനുമോദിച്ചു …ഇദംപ്രദമായി നടത്തിയ കലോത്സവത്തിന് ചുക്കാൻ പിടിച്ച ബിജു പാറതലക്കൽ ,നിർമല വാളിപ്ലാക്കൽ ,ജോഷി എർണിയകുളത്തിൽ എന്നിവരെ കമ്മ്യൂണിറ്റി അനുമോദിച്ചു .  സൂറിച്ചിലെ നാലു ഇടവകകളെ പ്രതിനിധീകരിച്ചു ശ്രീ അഗസ്റ്റിൻ മാളിയേക്കൽ ആശംസ അർപ്പിച്ചു .ബൈബിൾ കലോത്സവ കോഓർഡിനേറ്റർ ആയിരുന്ന ബിജു പാറതലക്കൽ നന്ദി അർപ്പിച്ചു .

കലോത്സവത്തിൽ വിജയിച്ചവർക്കും ,പങ്കെടുത്തവർക്കും ക്യാഷ് അവാർഡോടുകൂടിയ സമ്മാനം നൽകപ്പെട്ടു .നല്ല രീതിയിൽ എല്ലാ മത്സരങ്ങളിലും കുട്ടികളുടെ കൂടിയ പങ്കാളിത്തത്തെയും ബൈബിളിനെ കുറിച്ചുള്ള കുട്ടികളുടെ അഗാധമായ അറിവിനെയും കലോത്സവത്തിൽ ജഡ്ജെസ്ആയിരുന്ന വൈദികർ പ്രകീർത്തിച്ചു . സീറോ മലബാർ കമ്മ്യൂണിറ്റി യൂത്ത് വിങ്ങിന്റെ നേതൃത്വത്തിൽ ഈ വര്ഷം നടത്തിയ വോളീബോൾ ടൂർണമെന്റിലെ മത്സരവിജയികൾക്ക് വേദിയിൽ സമ്മാനം നൽകുകയും വോളീബോൾ ടൂർണമെന്റ് ഇദംപ്രദമായി മികവുറ്റ സംഘാടകപാടവത്തോടെ യുവജനങ്ങളെ പ്രതിനിധീകരിച്ചു ഓർഗനൈസ് ചെയ്‌ത ഷിനോ വലിയവീട്ടില്‍  നയന അരീക്കൽ, അലീന മൂഞ്ഞേലി, അഞ്ജു മ്ലാവില്‍, , നീന കുര്യന്‍, നീതു തോട്ടുംകര, തുടങ്ങിയവരെ കമ്മ്യൂണിറ്റി അനുമോദിച്ചു .

തുടർന്ന് വിവിധ കലാപരിപാടികൾ ആരംഭിച്ചു …മുതിര്ന്നവരും ,കുട്ടികളും അവതരിപ്പിച്ച എല്ലാ കലാപരിപാടികളും  സഭാ വിശ്വാസികൾ ഒന്നടങ്കം ആസ്വദിച്ചു …വിവിധ യൂണിറ്റുകളുടെ  വലിയ  പങ്കാളിത്തം കൊണ്ട്  ഹാൾ നിറഞ്ഞു കവിഞ്ഞിരുന്നു … വ്യത്യസ്തമാര്‍ന്ന കലാപരിപാടികളും, മികവാര്‍ന്ന അവതരണ ശൈലിയും ആഘോഷപരിപാടികള്‍ക്ക് നിറം പകര്‍ന്നു.ജോബിൻസൺ കൊറ്റത്തിൽ പ്രോഗ്രാം മോഡറേറ്റ് ചെയ്തു .,

ഇമ്പമാർന്ന സംഗീതവിരുന്നുമായി സെൻറ് തോമസ് ,ഏയ്ഞ്ചൽ ,ലിറ്റിൽ ഏയ്ഞ്ചൽ  ഗായകസംഘം 

കലാപരിപാടികളിൽ കമ്മ്യൂണിറ്റി ഗായക സംഗം അവതരിപ്പിച്ച ഗാനവിരുന്നു വളരെ മനോഹരമായിരുന്നു . സഭയുടെ ആരാധനകളില്‍ ഗാനശുശ്രൂഷകളില്‍ നേതൃത്വം നല്കുക എന്ന ശ്രേഷ്ഠമായ ദൗത്യം നിര്‍വഹിക്കുന്നതിനുവേണ്ടിയും  . കാലത്തിനനുസൃതമായ ആധുനിക സംഗീത ഉപകരണങ്ങള്‍ ഉപയോഗിച്ച് ദൈവത്തെ പാടിപുകഴ്ത്തുവാനും  ശുശ്രൂഷകളില്‍ ആത്മീയ ചൈതന്യം നിറയ്ക്കുവാനും വേണ്ടി നാളുകൾക്കു മുൻപായി ഫാദർ തോമസ് പ്ലാപ്പള്ളിയുടെ നിർദേശപ്രകാരം ശ്രീ എൽബിൻ എബിയും ,ശ്രീമതി സുബി ഉള്ളാട്ടിലും ചേർന്ന് കമ്മ്യൂണിറ്റിയിലെ നാല് ഇടവകകളിൽ നിന്നും ടാലന്റുള്ള നിരവധി അംഗങ്ങളെ ഒരുമയിൽ കൂട്ടിച്ചേർത്തു രൂപീകരിച്ച ഗായകസംഘം ഇന്ന് വളരെ സമ്പന്നമാണ് .മുതിർന്നവർക്കായുള്ള സെന്റ് തോമസ് ഗായക സംഘത്തിൽ നാല്പത്തിയാറു അംഗങ്ങളും ഇരുപതു കുട്ടികളടങ്ങുന്ന ഏയ്ഞ്ചൽ ഗായകസംഗവും പത്തൊൻപത് കുഞ്ഞു കുട്ടികളെ ചേർത്തുള്ള ലിറ്റിൽ ഏയ്ഞ്ചൽ ഗായകസംഘവും ഇന്ന് കമ്മ്യൂണിറ്റിയുടെ മുതൽക്കൂട്ടാണ്. ചെറുപ്പം മുതൽ വാദ്യോപകരണങ്ങളിൽ താല്പര്യമുണ്ടായിരുന്ന മിഖായേൽ ഉള്ളാട്ടിൽ ആണ് ഗായക സംഘത്തിന്റെ കീബോർഡിസ്റ് .മിഖയേലിന്റെ വിരൽത്തുമ്പുകളിൽ കൊയർസംഘത്തിന്റെ ഏതു ഗാനവും ഭന്ദ്രമാണെന്നു തെളിയിക്കുന്നതായിരുന്നു കമ്മ്യൂണിറ്റി ഡേയിൽ നടത്തിയ സംഗീതവിരുന്ന് .

താഴെയുള്ള പ്ലേ ബട്ടണിൽ അമർത്തി ഗാനങ്ങൾ കേൾക്കാവുന്നതാണ് .

.


.

 

.

.