Pravasi Religious Switzerland

കൂട്ടായ്മയുടെ വിശ്വാസം വിളിച്ചോതികൊണ്ട് സൂറിച്ചിൽ ഈസ്റ്റർ ആചരിച്ചു-വാർത്തയും ബിജു പാറക്കൽ പകർത്തിയ ഫോട്ടോയും


ക്രൈസ്തവസഭയെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട ദിവസമാണ് ഈസ്റ്റർ ഞായർ. ക്രിസ്തുവിന്റെ ഉയിർപ്പാണ് ഈ ദിവസം ക്രൈസ്തവസഭ അനുസ്മരിക്കുന്നത്. ഉയിർപ്പുകാലത്തിന്റെ തുടക്കം ഈസ്റ്റർ ഞായർ ആണ്. സാർവത്രിക സഭയിൽ ഞായറാഴ്ചയ്ക്ക് ഇത്രയേറെ പ്രാധാന്യം ലഭിക്കാനുള്ള പ്രധാനകാരണവും ഈസ്റ്റർ ഞായറാണ്.സൂറിച്ചിൽ സിറോ മലബാർ കൂട്ടായ്മയുടെ ഈസ്റ്റര്‍ ആഘോ ഷം ഏപ്രിൽ ഒന്നാം തിയതി 4.30 നു ഉയിര്‍പ്പ് തിരുക്കര്‍മ്മങ്ങളോടെ സൂറിച് സെന്റ്‌ കോൺറാഡു പള്ളിയിൽ ആചരിച്ചു . പ്രാർത്ഥന നിറഞ്ഞ അൻപത് ദിവസം നീണ്ടുനിന്ന വലിയ നോമ്പിനും ഇതോടെ സമാപനമായി.

ആഘോഷമായ സമൂഹബലിയിൽ ഫാദർ തോമസ്‌ പ്ലപ്പള്ളി,,ഫാദർ സെബാസ്റ്റിയൻ തയ്യിൽ ,ഫാദർ മാർട്ടിൻ എന്നിവരും സഹ വൈദികരും കാർമ്മികരായി ദിവ്യബലി അർപ്പിച്ചു ഈസ്റ്റര്‍ പ്രത്യാശയുടെ ഉണര്‍ത്തുപാട്ടും ഉണര്‍വ്വിന്റെ സന്ദേശവുമാണന്നും . യേശുവിന്റെ പുനരുത്ഥാനം നിത്യജീവിതത്തെപ്പറ്റിയുളള ആഴമായ അറിവിലേക്കാണ് നമ്മെ നയിക്കുന്നതെന്നും . ദൈവഹിതത് തിന് തന്നെത്തന്നെ സമ്പൂര്‍ണ്ണമായി സമര്‍പ്പിച്ച അവിടുന്ന് മരണം ഉയിര്‍പ്പിന്റെ മഹത്വത്തിലേക്കു നയിക്കുമെന്ന് തിരിച്ചറിഞ്ഞിരുന്നു എന്നും . ഈ ലോകത്തില്‍ നിന്നു ലഭിക്കുന്ന വികലമായ അറിവുകളും പാഴ്വചനങ്ങളും മിഥ്യാബോധ്യങ്ങളും ഒരു പരിധിക്കപ്പുറം നിഷ്ഫലമാകുമ്പോള്‍ പ്രത്യാശയുടെ പ്രത്യയശാസ്ത്രമായി യേശുക്രിസ്തുവിന്റെ ഉയിര്‍പ്പിലൂടെ ഈസ്റ്റര്‍ ആഘോഷങ്ങള്‍ നമ്മുടെ ഹൃദയങ്ങളില്‍ വിളങ്ങി നില്‍ക്കണ മെന്നും ,പരസ്പര സഹകരണത്തിലും സമാധാനത്തിലും ജീവിക്കുമ്പോഴാണ് യഥാർത്ഥ ക്രൈസ്തവരാകുന്നതെന്നു പള്ളിയിൽ തിങ്ങി നിറഞ്ഞ വിശ്വാസ സമൂഹത്തോട് ഫാദർ പ്ലാപ്പള്ളി തന്റെ ഇസ്റെർ സന്ദേശത്തിലൂടെ സഭാ മക്കളെ ഓർമ്മിപ്പിച്ചു . ഗായകസംഘം ആലപിച്ച ശ്രുതിമധുരമായ ഗാനങ്ങൾ ശുശ്രൂഷകള്‍ കൂടുതല്‍ ഭക്‌തിസാന്ദ്രമാക്കി .

ദിവ്യബലിക്ക് ശേഷം 6.30 നു കൂട്ടായ്മയുടെ വിശ്വാസം വിളിചോദികൊണ്ട് വിവിധ ക്രിസ്തീയ കലാപരിപാടികളും , സ്നേഹവിരുന്നും സഭാ മക്കൾക്കായി ഒരുക്കിയിരുന്നു …നിങ്ങൾ അന്വഷിക്കുന്നവൻ ഇവിടെ ഇല്ല ,അവൻ അരുളി ചെയ്തിരുന്നതുപോലെ ഉയിർത്തെഴുന്നേറ്റു എന്ന വാക്കുകളിലെ മാധുര്യം ഉൾക്കൊണ്ട്‌ മരണത്തെ കീഴടക്കി ഉയിർത്തെഴുന്നേറ്റ ക്രിസ്തു നാഥന്റെ ഉയിർപ്പിന്റെ ആനന്ദം പങ്കുവെക്കുവാനായി അണിയിച്ചൊരുക്കിയ കലാപരിപാടികളിൽ കുട്ടികളും മുതിർന്നവരും അണിനിരന്നപ്പോൾ കലവിരുന്നു സഭാ വിശ്വാസികൾ ഉയിർപ്പിന്റെ നിറവിൽ ആസ്വദിച്ചു .. ഈ വർഷം കുട്ടികൾക്ക് പ്രാമുഖ്യം കൊടുത്തുകൊണ്ടാണ് കലാപരിപാടികൾ ഒരുക്കിയത് … വിശ്വാസ മഹിമയിൽ കുട്ടികൾ അവതരിപ്പിച്ച വിവിധ നൃത്തരൂപങ്ങൾ ,വളരെ അടുക്കും ചിട്ടയോടും കൂടി അവതരിപ്പിച്ച കുട്ടികളുടെയും മുതിർന്നവരുടെയും ഭക്തിഗാനങ്ങൾ, ഉയിർപ്പിനെ അനുസ്മരിച്ചു കൊണ്ടുള്ള ടാബ്ലോകൾ എന്നിവ തികച്ചും വ്യത്യസ്തത ആയിരുന്നു.

ഉയിര്പ്പ് തിരുന്നാളിന് കമ്മിറ്റി അംഗങ്ങളായ സ്റ്റീഫെൻ വലിയനിലം ,അഗസ്റ്റിൻ മാളിയേക്കൽ ,ബേബി വട്ടപ്പാലം,ജയിമ്സ് ചിറപ്പുറം എന്നിവർ നേതൃത്വം കൊടുത്തു …

ശ്രീ ബിജു പാറക്കൽ പകർത്തിയ ഫോട്ടോകൾ കാണുവാൻ താഴെ ക്ലിക്ക് ചെയ്യുക.

CLICK HERE- EASTER SUNDAY

CLICK HERE-GOOD FRIDAY

CLICK HERE – MOUNDY THURSDAY