Pravasi Religious Switzerland

SMC-വാർഷിക ധ്യാനം സൂറിച്ചിൽ മാർച്ച് 23 ,24 ,25 തിയതികളിൽ …

 

വലിയ നോയമ്പുകാലത്ത്‌ സൂറിച് സീറോ മലബാര്‍ സമൂഹം നടത്തി വരാറുള്ള വാര്‍ഷിക ധ്യാനം ഈ വർഷം  മാര്‍ച്ച്‌ 23   മുതല്‍ 25  വരെ സൂറിച്ചിലെ ബൊർവെഗ് സെന്റ്‌ തെരേസാ പള്ളി ഹാളില്‍ വച്ച്‌ നടത്തുന്നതാണ്‌. മാര്‍ച്ച്‌ 23  ന്‌ വെള്ളിയാഴ്‌ച്ച ഉച്ചകഴിഞ്ഞ്‌ ഒരുമണിക്ക് തുടങ്ങുന്ന ധ്യാനം വൈകുന്നേരം എട്ടു മണി വരെയും ശനിയാഴ്ച ഒൻപതു മണി മുതൽ നാലു വരെയും ഞായറാഴ്ച  ഒരു മണി മുതൽ എട്ടു മണിവരെയുമാണ് ധ്യാന ശുശ്രൂഷകള്‍.
ഈ വര്‍ഷത്തെ ധ്യാനം നയിക്കുന്നത്‌  പ്രശസ്ഥവചന പ്രഭാഷകനും അദിലാബാദ്‌ രൂപതയുടെ മെത്രാനുമായ  മാർ  പ്രിൻസ് ആന്റണി പനേങ്ങാടൻ ആണ് .ആഴമേറിയതും നിസ്വാർഥവുമായ കുടുംബ ബന്ധങ്ങളുടെ നാനാവിധ വശങ്ങൾ വളരെ സരളമായ രീതിയിൽ വിശദീകരിച്ചു നൽകി നവ മാധ്യമങ്ങളിലും ധ്യാന കൂടാരങ്ങളിലും ഒരു പോലെ ജനപ്രീതി നേടിയ സന്യാസവര്യനാണ് മാർ മാർ  പ്രിൻസ് ആന്റണി പനേങ്ങാടൻ  .
എല്ലാദിവസ്സവും ജപമാലയും, ആരാധനയും, ആഘോഷമായ പാട്ടുകുർബാനയും,വചനപ്രഘോഷണവും ഉണ്ടായിരിക്കും. വലിയനോയബിൽ നടക്കുന്ന ധ്യാനത്തിൽ സംബന്ധിച്ച് കർത്താവിൻറ്റെ പീഡാനുഭവവാരത്തിലേക്ക് പ്രവേശിക്കുന്നത് ഏറ്റവും അനുഗ്രഹപ്രദമായിരിക്കും. എല്ലാ ദിവസ്സവും കുബസ്സാരിക്കുവാൻ പ്രത്യേക ക്രമീകരണങ്ങൾ ഉണ്ടായിരിക്കും.
വാർഷികധ്യാനത്തിൽ പങ്കെടുത്തു  ഈശ്വരാനുഗ്രഹവും, നവീകരണവും പ്രാപിക്കുവാന്‍ ഏവരെയും സ്വാഗതം ചെയ്യുന്നതായി ഫാ. തോമസ്‌ പ്ലാപ്പള്ളി അറിയിച്ചു.വാര്‍ഷിക ധ്യാനത്തിനായുള്ള ക്രമീകരണങ്ങള്‍ക്ക് അഗസ്റ്റിന്‍ മാളിയേക്കല്‍, സ്റ്റീഫന്‍ വലിയനില൦, ജെയിംസ് ചിറപ്പുറത്ത്, ബേബി വട്ടപ്പലം എന്നിവരടങ്ങുന്ന കമ്മിറ്റി നേതൃത്വം നല്‍കുന്നു  .