Pravasi Religious

സ്വിറ്റ്സർലന്റ് സെന്റ് മേരിസ് സിറിയൽ ഓർത്തഡോക്സ് ഇടവകയ്ക്ക് നവ സാരഥികൾ .

Report -Babu Vethani

സ്വിറ്റ്സർലന്റ് സെന്റ് മേരിസ് സിറിയൽ ഓർത്തഡോക്സ് ഇടവകയുടെ2018-2020 കാലയളവിലേക്കുള്ള പുതിയ ഭരണസമിതിയെ ഇടവക വികാരിയും മാനേജിംഗ് കമ്മിറ്റി പ്രസിഡന്റുമായ ബഹു:കുര്യാക്കോസ്‌ കൊള്ളന്നുർ അച്ചന്റെ അധ്യക്ഷതയിൽ ചേർന്ന വാർഷിക പൊതുയോഗത്തിൽ വച്ച് തിരഞ്ഞെടുത്തു. 2018 ഫെബ്രുവരി 25ന് ഇടവക മെത്രാപോലിത്ത അഭിവന്ദ്യ ഡോ.കുര്യക്കോസ് മോർ തെയോഫിലോസ് തിരുമേനിയുടെ മുഖ്യകാർമ്മികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിക്കപ്പെടുകയും , കുർബ്ബാനന്തരം അഭിവന്ദ്യ തിരുമേനിയുടെ ആശീർവാദത്തോടെ പുതിയ ഭാരവാഹികൾ സ്ഥാനമേൽക്കുകയും ചെയ്തു. തെരഞ്ഞെടുക്കപ്പെട്ട പുതിയ ഭാരവാഹികൾക്ക് തിരുമേനി എല്ലാവിധ ദൈവീകാനുഗ്രഹങ്ങളും, ആശംസകളും നേർന്നു.

 

വൈസ് പ്രസിഡൻറ്           – തോമസ് മാത്യു ചേലപ്പുറത്ത്

സെക്രട്ടറി                                – ബിനോയി വെട്ടിക്കാട്ട്

ട്രഷറർ                                     – സാജു മാത്യു ചേലപ്പുറത്ത്,

കമ്മിറ്റി അംഗങ്ങൾ            – റെജി ജോൺ,

ബേബി തടത്തിൽ

സിജി തോമസ്

ബാബു വേതാനി