Obituary Pravasi Switzerland

സ്വിസ്സ് മലയാളി അനീഷ് പോളിന്റെ മാതാവ് അന്നമ്മ പൗലോസ് ( 70 ), വണ്ടമറ്റം, തൊടുപുഴ നിര്യാതയായി

വണ്ടമറ്റം: വണ്ടനാക്കര മത്തായി പൗലോസിന്റെ (പൗലോസ് സർ) ഭാര്യ അന്നമ്മ പൗലോസ് (ചിന്നമ്മ ടീച്ചർ, 70 വയസ്) ഇന്ന് (20.11.18) ഇന്ത്യൻ സമയം രാവിലെ 6 മണിക്ക് നിര്യാതയായി.

സംസ്‌കാര കർമ്മങ്ങൾ വ്യാഴാഴ്ച രാവിലെ (22.11.18) പത്തുമണിക്ക് സ്വവസതിയിൽ ആരംഭിക്കുന്നതും തുടർന്ന് വണ്ടമറ്റം സെന്റ് ജോർജ് പള്ളി സിമിത്തേരിയിൽ അടക്കം ചെയ്യുന്നതുമാണ്. പരേത തൊടുപുഴ കരിങ്കുന്നം തോട്ടുങ്കൽ കുടുംബാംഗമാണ്.

മക്കൾ- അനീഷ് പോൾ സ്വിറ്റ്സർലൻഡ്, റാണി പോൾ ഉപ്പുപുറം (ബോസ്റ്റൺ, അമേരിക്ക), ഹണി പോൾ മോളെക്കുന്നേൽ (കരോലിന, അമേരിക്ക).

മരുമക്കൾ- നിതു പുല്പറമ്പിൽ കോതമംഗലം, ടോണി തോമസ് ഉപ്പുപുറം ചേർത്തല, ജോജൻ പോൾ മോളെക്കുന്നേൽ ചിലവ് തൊടുപുഴ.