Association Pravasi Switzerland

കൈ വിരലുകളില്‍ മാന്ത്രിക സംഗീതം തീർക്കുന്ന സ്റ്റീഫന്‍ ദേവസ്സിയും ടീമും സ്വിസ്സിൽ സെപ്റ്റംബർ എട്ടിന്

 

രാഗഭാവ താളലയങ്ങളും  കരചര ചലനങ്ങളും ആസ്വാദനത്തിനു പുതിയ  ഊടും പാവും നെയ്യുവാൻ  വര്‍ണ്ണപൊലിമ തീര്‍ത്തുകൊണ്ടു സ്വിസ്സ് മലയാളികളുടെ മുമ്പിലേക്കു ഒരു ഹൈ എനര്‍ജി പവര്‍ ഷോയുമായി  കൈവിരലുകളില്‍ മാന്ത്രിക സംഗീതം തീര്‍ക്കുന്ന  സ്റ്റീഫന്‍ ദേവസ്സിയും ,ഗായകരും   അണിനിരക്കുന്ന മെഗാ ഷോ സെപ്റ്റംബർ എട്ടിന് സൂറിച്ചിൽ .

കേളി ഒരുക്കുന്ന  ഓണാഘോഷത്തിനോടനുബന്ധിച്ചാണ്  അണിയറയിൽ സങ്കാടകർ ഈ മെഗാ ഷോ ഒരുക്കുന്നത് ,സെപ്റ്റംബർ എട്ടിന് സൂറിക് കുസ്‌നാഹ്റ്റിലെ ഹെസ്ലിഹാളിൽ ആണ് സ്റ്റീഫന്‍ ദേവസ്സി സ്വന്തം ബാന്‍ഡ് ആയ സോളിഡുമായ് സ്വിസ്സിൽ  തരംഗം സൃഷ്ടിക്കാന്‍ എത്തുന്നത്.   തീർച്ചയായും സ്വിസ്സ് മലയാളികൾക്ക് ഇതൊരു പുതിയ അനുഭവമായിരിക്കും. രുചികരമായ ഓണസദ്യയും മൂന്ന് മണിക്കൂർ നീളുന്ന സംഗീത വിരുന്നുമായി കേളി പൊന്നോണത്തിന്  എല്ലാവരെയും മുൻ‌കൂർ ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.