Entertainment Social Media

ഒറ്റ ദിവസം കൊണ്ട് കണ്ണടച്ച് വൈറൽ ആയ സുന്ദരി.

 പ്രിയാ വാര്യര്‍ എന്ന പെണ്‍കുട്ടിയാണ് ഒറ്റ ഗാനം കൊണ്ട് ഒറ്റ രാത്രി കൊണ്ട് ട്രോളുകളിലെയും വാട്ട്സാപ്പ് സ്റ്റാറ്റസിലെയും രാജ്ഞിയായി മാറിയത്. പാട്ടിനിടിയിലെ അവളുടെ ഭാവപ്രകടനങ്ങളെല്ലാം എത്ര കണ്ടിട്ടും മതിവരാത്തൊരു പ്രണയചിത്രം പോലെ മനസ്സിലങ്ങു കയറിക്കൂടി. കേട്ടിട്ടും കണ്ടിട്ടും മതിവരാതെ മലയാളികളിപ്പോള്‍ ആ പാട്ടിനു പിന്നാലെയാണ്. ഒരു അടാര്‍ ലവ് എന്ന ചിത്രത്തിലേതാണീ ഗാനം. ഒറ്റ രാത്രി കൊണ്ട് അഞ്ചു ലക്ഷത്തിലേറെ പ്രേക്ഷകരെ നേടി യുട്യൂബ് ട്രെന്‍ഡിങില്‍ ഒന്നാം സ്ഥാനത്താണ് പാട്ട്.

പാട്ടിന്റെ കാവ്യഭംഗിയ്ക്കപ്പുറം, വിനീത് ശ്രീനിവാസന്റെ ആലാപന മാധുര്യത്തിനുമപ്പുറം, പുതുമഴയുടെ കുളിരു പകരുന്ന ഈണത്തിനുമപ്പുറം ഈ പാട്ടിനെ യുവാക്കള്‍ക്കിടയില്‍ തരംഗമാക്കിയത് രംഗങ്ങളിലുള്ള സുന്ദരിമാരാണ്. പ്രത്യേകിച്ച് പുരികക്കൊടിയുയര്‍ത്തിയും കണ്ണടച്ചും നിറഞ്ഞു പുഞ്ചിരിച്ചും നിൽക്കുന്ന ഒരു പെൺകുട്ടി. ഈ പാട്ടിനൊപ്പം ആ കുട്ടിയും വൈറല്‍ ഹിറ്റ് ആയിരിക്കുകയാണ്. പുരികക്കൊടിയുയര്‍ത്തി കണ്ണടച്ച് കാണിച്ച മൊഞ്ചത്തിയെ ട്രോളി മതിവരുന്നില്ല യുവാക്കൾക്ക്.