Association Pravasi Religious Switzerland

ഉയർത്തെഴുന്നെല്പ്പിൻറെ മഹത്വം വാഴ്ത്തിപ്പാടികൊണ്ട് ബാസലിൽ ഈസ്റ്റെർ ആഘോഷങ്ങൾ ഏപ്രിൽ രണ്ടിന്

ഉയർത്തെഴുന്നെല്പ്പിൻറെ  മഹത്വം വാഴ്ത്തിപ്പടാൻ ഇതാ ഒരു ഈസ്റ്റർ ദിനം കൂടി  ആഗതമാകുന്നു……

സ്വിസ് മലയാളീ ഫ്രെണ്ട്സ് ബാസെൽ മുൻ വർഷങ്ങളിലെപോലെ  മഹത്തായ ത്യാഗത്തിൻറെയും സത്യത്തിൻറെയും ഉദാത്തമായ തത്വങ്ങൾ ഉദ്ഘോഷിച്ചുകൊണ്ട്  ഈ വർഷത്തെ ഉയിർപ്പുതിരുന്നാൾ ആഘോഷവും  ഏറെ പുതുമകളോടെ ഏപ്രിൽ രണ്ടിന്  ബസെലിലെ  പീറ്റർ ആൻഡ്‌ പൌൾ  ഹാളിൽ വച്ച്  നടത്തപ്പെടുന്നു 

രാവിലെ 10.30 നു ബഹുമാനപ്പെട്ട വൈദികരുടെ കാർമ്മികത്ത്വത്തിൽ ദിവ്യബലി ആരംഭിക്കും .ബാസെൽ ഗായകസംഘം ആലപിക്കുന്ന    ഗാനങ്ങള്‍ ശുശ്രൂഷകള്‍ കൂടുതല്‍ ഭക്‌തിസാന്ദ്രമാക്കും . തുടർന്ന് 12 മണിക്ക് അംഗങ്ങൾ ഒരുക്കിയിരിക്കുന്ന സ്നേഹവിരുന്നു പങ്കുവെക്കും . ഉച്ചകഴിഞ്ഞ് 3 മണിക്ക്   കലാപരിപാടികൾ              ആരംഭിക്കും …  എന്നും പുതുമനിറഞ്ഞ  പരിപാടികൾ  നിങ്ങൾക്കായി നൽകിയിട്ടുള്ള  സ്വിസ് മലയാളീ ഫ്രെണ്ട്സ് ഈ വർഷവും  ഏറെ പുതുമകളോടെ നിങ്ങളുടെ മുൻപിലേക്ക്…..പഴയ തലമുറയും പുതിയ തലമുറയും ഒന്നിച്ച് കൈകൾ കോർത്ത്‌ ഈ ഈസ്റ്റർ ദിനം വർണ്ണശബളമാക്കുവാൻ  കേരളാ തനിമ നിലനിർത്തുന്ന  കലാരൂപങ്ങളും നൃത്യനൃത്തങ്ങളും സ്കിറ്റും  കാലാനുസൃതമായി ഏറെ പുതുമ വരുത്തി ആസ്വദിക്കുവാൻ ഈ ഈസ്റ്റർ വേളയിൽ വേദി ഒരുക്കിയിരിക്കുന്നതായി കോർഡിനേറ്റേഴ്‌സ് ടോം കുളങ്ങരയും ,സ്റ്റീഫൻ ചിറക്കലും അറിയിച്ചു …..