Health India

സ്മാര്‍ട്ട് ലൈഫ് സമ്മാനിക്കുന്ന രോഗങ്ങള്‍

കമ്പ്യൂട്ടറിന്റെയും സ്മാര്‍ട്ട് ഫോണിന്റെയും ഉപയോഗം വര്‍ധിച്ചതോടെ പുതിയ തലമുറരോഗങ്ങളും മലയാളികളെ പിടികൂടിയിരിക്കുകയാണ്. ഇവ ഉപയോഗിക്കുമ്പോള്‍ പാലിക്കേണ്ട കാര്യങ്ങളെക്കുറിച്ച് വ്യക്തമായ അറിവില്ലാത്തതാണ് ന്യൂജനറേഷന്‍ രോഗങ്ങളുടെ പ്രധാന കാരണം. കൃത്യമായ പരിചരണം തേടിയില്ലെങ്കില്‍ ഭാവിയില്‍ വലിയ ശാരീരിക അസ്വസ്ഥകള്‍ക്ക് ഇവ കാരണമായേക്കുമെന്ന് വിദഗ്ധര്‍ പറയുന്നു.

ലാപ്‍ടോപ്പും സ്മാര്‍ട്ട് ഫോണുകളുമായി എല്ലാവരും ന്യൂജനറേഷനായതോടെ രോഗങ്ങളും അങ്ങനെ തന്നെയായി. കമ്പ്യൂട്ടറും സ്മാര്‍ട്ട് ഫോണുകളും ഇന്ന് നിത്യജീവിതത്തില്‍ നിന്ന് ഒഴിവാക്കാന്‍ പറ്റാത്തതാണ്. പക്ഷേ സ്മാര്‍ട്ട് ലൈഫ് 80 ശതമാനത്തിലധികം ആളുകളുടെയും ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. നടുവ് വേദന, തോള്‍ വേദന,
വിട്ടുമാറാത്ത തലവേദന, കാഴ്ചയും കൈകളിലെ ഞരമ്പുകളും തകരാറിലാവുക എന്നിവയാണ് പ്രധാന രോഗങ്ങള്‍.

ന്യൂജനറേഷന്‍ രോഗങ്ങള്‍ തടയാന്‍ ഏറ്റവും പ്രധാനമായി വേണ്ടത് കമ്പ്യൂട്ടറുകളും സ്മാര്‍ട്ട് ഫോണുകളും ഉപയോഗിക്കുന്നതിന് പാലിക്കേണ്ട മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കുക എന്നതാണ്. പിന്നെ കൃത്യമായ വ്യായാമവും.

ന്യൂജനറേഷന്‍ ബൈക്കുകളില്‍ പലതിന്റെയും രൂപകല്പനയുടെ പ്രശ്നവും കൂടുതല്‍ ദൂരമുള്ള സ്കൂട്ടര്‍ യാത്രയും നടുവേദനയും തോള്‍വേദനയും ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.