Association Pravasi Switzerland

സ്വിസ് മലയാളി അസ്സോസിയെഷന് ( SMA )പുതിയ സാരഥികൾ- സജി കുരീക്കാട്ടിൽ പ്രെസിഡെന്റ്

Report : News Desk.
സ്വിററ് സർലാൻഡ്‌ : ബാസലിലെ കലാ സാംസ്‌കാരിക സംഘടനയായ സ്വിസ് മലയാളി അസ്സോസിയെഷന് ( SMA ) 2018 -2019 കാലയളവിലേക്ക് പുതിയ ഭരണസമതി നിലവിൽ വന്നു . ഭാരവാഹികളായി സജി കുരീക്കാട്ടിൽ (പ്രസിഡന്റ്)  സോമിച്ചൻ കിഴക്കേവീട്ടിൽ (സെക്രട്ടറി) വിനോദ് ലൂക്കോസ് (ട്രഷറർ ) സൂസൻ പൂത്തുള്ളിൽ (ആർട്സ്   ക്ളബ്സെക്രട്ടറി), ജെസി പെരേപ്പാടൻ (വൈസ് പ്രസിഡന്റ്), മനു മാത്യു (ജോയിന്റ് സെക്രട്ടറി), ആൽഡ്രിൻ തെരുവിപറമ്പിൽ  (പബ്ളിക് റിലേഷൻ ഓഫീസർ) എന്നിവരെ തെരഞ്ഞെടുത്തു. 

എക്സിക്യൂട്ടീവ് മെംബേർസ് ആയി സാജൻ പെരേപ്പാടൻ ,ജോസി കൊച്ചുപറമ്പിൽ ,ബേബി തടത്തിൽ ,ജോബിൻ പൂത്തുള്ളിൽ ,ജോർജ് വടക്കുംചേരിൽ ,ജോസ് തലത്തറ ,തോമസ് മാത്യു ,തോമസ് പുലിക്കോട്ടിൽ എന്നിവരേയും തെരഞ്ഞെടുത്തു .

സ്വിസ്സ് മലയാളി അസോസിയേഷന്റെ  വളർച്ചക്ക് കർമ ചൈതന്യം പകർന്നുനൽകിയ മുൻ ഭാരവഹികളുടെ  നിസ്വാർത്ഥ  സേവനവഴികളെയും ,കാലാതീതമായ ചിന്തകളെയും പുതിയ കമ്മിറ്റി  മുക്തകണ്ഠംപ്രശംസിച്ചു