Association Pravasi Switzerland Women

സ്വിറ്റ്‌സർലന്റിലെ വനിതാ സംഘടനയായ സ്വിസ്സ് – കേരളാ വനിതാ ഫോറം ജൂൺ 16 ന് കുടുംബ സംഗമം സംഘടിപ്പിച്ചു

സംഗമങ്ങൾ ജീവിതത്തിന്റെ നിറച്ചാര്‍ത്തുകളാണ്. ജീവിതത്തെ വര്‍ണ്ണ മനോഹരമാക്കുന്നതില്‍ ഇതിന് വലിയ പങ്കുണ്ട്. സ്‌നേഹത്തിന് പ്രതിബിംബിക്കാന്‍ ചില കണ്ണാടികള്‍ വേണം. സൗഹൃദത്തിന് ഒരുമിച്ചിരിക്കാന്‍ ചില വേദികള്‍ വേണം. കുടുംബബന്ധങ്ങള്‍ക്ക്

ഒത്തുചേരാന്‍ ചില അവസരങ്ങള്‍ വേണം. ബാർബിക്യൂപോലുള്ള കുടുംബ സംഗമ ആഘോഷങ്ങൾ സൂചിപ്പിക്കുന്നതും  അതു തന്നെയാണ്.  ഈ ഒരുമിച്ചു ചേരലുകളിലൂടെ നാം നമ്മുടെ സ്നേഹത്തിന്റെയും, സംസ്ക്കാരത്തിന്റെയും, ഭാഷയുടെയും സാഹോദര്യത്തിന്റെയും ഓർമ്മകളാണ് പങ്കുവയ്ക്കുന്നത്.

സ്വിറ്റ്‌സർലന്റിലെ വനിതാ സംഘടനയായ സ്വിസ്സ് – കേരളാ വനിതാ ഫോറം 2018  ജൂൺ 16 ന് പ്രകൃതി രമണീയത കൊണ്ട് അനുഗ്രഹീതയായ ബാസലിലെ ആൽഷ്വില്ലിൽ വച്ചു സംഘടിപ്പിച്ച കുടുംബ കൂട്ടായ്മയും ഗ്രിൽ പരിപാടിയും ഏവർക്കും സന്തോഷത്തിന്റെയും നർമ്മസല്ലാപങ്ങളുടെയും അനുഭവമായി മാറി. ഉച്ചക്ക് 12 മണിയോടെ ആരംഭിച്ച ഗ്രിൽ പരിപാടിക്ക് രുചികരമായ വിഭവങ്ങളും, മധുര പലഹാരങ്ങളും ഫോറം ഒരുക്കിയിരുന്നു. വൈകിട്ട് അത്താഴവും കഴിഞ്ഞ് ഏകദേം  എട്ടു മണിയോടെ  അവസാനിച്ച ഈ കുടുംബ കൂട്ടായ്മയ്ക്ക് നേതൃത്വം വഹിച്ച വനിതാ ഫോറം കമ്മറ്റി അംഗങ്ങൾ ഏവരും ഹൃദയം നിറഞ്ഞ പ്രശംസക്ക് അർഹരായി. ഈ മനോഹര ദിനത്തിന്റെ ചിത്രങ്ങൾ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്താൽ നിങ്ങൾക്ക് കാണാനാവുന്നതാണ്.

CLICK HERE AND WATCH PHOTOS

റിപ്പോർട്ടർആനിമരിയ സിറിയക്

ഫോട്ടോകൾ- ജെയിൻ പാരാണികുളങ്ങര