India kerala

ഷട്ടറുകളെല്ലാം തുറന്നു; ഒഴുക്കുന്നത് ആറുലക്ഷം ലിറ്റര്‍ വെള്ളം, ജലനിരപ്പ്‌ ഉയര്‍ന്ന് പെരിയാര്‍

ചെറുതോണി: കനത്തമഴയും നീരൊഴുക്കും തുടരുന്ന സാഹചര്യത്തില്‍ ഇടുക്കി അണക്കെട്ടിലെ എല്ലാ ഷട്ടറുകളും തുറന്നു. ജലനിരപ്പ് താഴാത്തതിനാലാണ് അഞ്ചാമത്തെ ഷട്ടറും തുറക്കേണ്ടി വന്നത്. മൂന്ന് ഷട്ടറുകള്‍ ഒരു മീറ്ററും രണ്ടെണ്ണം അര മീറ്ററുമാണ് ഉയര്‍ത്തിയിരിക്കുന്നത്. സെക്കന്‍റില്‍ ആറുലക്ഷം ലിറ്റര്‍ വെള്ളമാണ് അണക്കെട്ടില്‍ നിന്ന് പുറത്തേക്ക് ഒഴുക്കുന്നത്‌. ഘട്ടംഘട്ടമായി എഴുലക്ഷമാക്കി ഉയര്‍ത്താനും സാധ്യതയുണ്ട്. രാവിലെ ഏഴ് മണിയോടെ രണ്ടാമത്തെ ഷട്ടറും പതിനൊന്നര മണിയോടെ മൂന്നാമത്തെ ഷട്ടറും ഉയര്‍ത്തിയിരുന്നു. ഉച്ചയ്ക്ക് ഒരുമണിയോടെയാണ് നാലാമത്തെ ഷട്ടര്‍.