Business India

സെന്‍സെക്സ് 31 പോയിന്റ് താഴ്ന്ന് ഓഹരി സൂചിക നഷ്ടത്തോടെ തുടക്കം

മുംബൈ: ഓഹരി സൂചികകള്‍ നഷ്ടത്തോടെ ആരംഭിച്ചു. സെന്‍സെക്സ് 31 പോയിന്റ് താഴ്ന്ന് 33793ലും നിഫ്റ്റി 10 പോയിന്റ് നഷ്ടത്തില്‍ 10,397ലുമാണ് വ്യാപാരം നടക്കുന്നത്.

വിപ്രോ, ടെക് മഹീന്ദ്ര, സണ്‍ ഫാര്‍മ, ഹീറോ മോട്ടോര്‍കോര്‍പ്, ലുപിന്‍, ഡോ.റെഡ്ഡീസ് ലാബ്, ബജാജ് ഓട്ടോ, ടാറ്റ മോട്ടോഴ്സ്, ഏഷ്യന്‍ പെയിന്റ്സ്, എച്ച്‌ഡിഎഫ്സി,ബാങ്ക്, ടിസിഎസ്, എസ്ബിഐ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

ഭാരതി എയര്‍ടെല്‍, ടാറ്റ സ്റ്റീല്‍, ഹിന്‍ഡാല്‍കോ, ഒഎന്‍ജിസി, ഐസിഐസിഐ ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഇന്‍ഫോസിസ്, ഐടിസി, വേദാന്ത, മാരുതി സുസുകി, ആക്സിസ് ബാങ്ക്, സിപ്ല തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.