India

മിനിമം ബാലന്‍സ്; എസ്ബിഐ പിഴതുക കുറച്ചു

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഉപയോക്താക്കള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. മിനിമം ബാലന്‍സ് നിലനിര്‍ത്തിയില്ലെങ്കില്‍ ഈടാക്കുന്ന പിഴ 75 ശതമാനം കുറയ്ക്കാന്‍ ബാങ്ക് തീരുമാനിച്ചു.

മെടോ നഗരങ്ങളിൽ ഈടാക്കിയിരുന്ന പിഴതുക 50 ൽ നിന്ന് 15 രൂപയാക്കിയാണ് കുറച്ചത്. അർധ നഗരങ്ങളിൽ ഈടാക്കിയിരുന്ന 40 രൂപ യഥാക്രമം 12, 10 രൂപയാക്കിയും കുറവ് വരുത്തി. 25 കോടി ഉപഭോക്താക്കള്‍ക്ക് ഗുണകരമാകുന്ന തീരുമാനം 2018 ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തിൽ വരും.

മിനിമം ബാലന്‍സ് സൂക്ഷിക്കാത്തതിന്‍റെ പേരില്‍ എട്ടുമാസംകൊണ്ട് ബാങ്ക് 1771 കോടി രൂപ ഈടാക്കിരുന്നു.