Entertainment Indian Cinema

സൌദിയില്‍ ആദ്യമലയാള സിനിമ 14ന് പ്രദര്‍ശിപ്പിക്കും

സൗദി അറേബ്യയില്‍ സിനിമാ പ്രദര്‍ശനത്തിനുള്ള വിലക്ക് മാറിയ ശേഷമുള്ള ആദ്യ മലയാള സിനിമ ഈ മാസം 14ന് പ്രദര്‍ശിപ്പിക്കും. ആസിഫ് അലി നായകനായ ബി.ടെകാണ് ആദ്യ ചിത്രം. ഇതിനിടെ സൌദിയിലെ ഫിലിം കൌണ്‍സില്‍ രാജ്യത്ത് സിനിമാ കോഴ്സുകള്‍ പ്രഖ്യാപിച്ചു.

ആസിഫ് അലി നായകനായ ചിത്രം കഴിഞ്ഞ മാസമാണ് റിലീസായത്. ഈ ചിത്രമാണ് ഈ മാസം 14ന് റിയാദ് പാര്‍ക്കിലെ വോക്‌സ് മള്‍ട്ടിപ്ലക്‌സില്‍ പ്രദര്‍ശിപ്പിക്കുക. സൌദിയിലെ ആദ്യ മലയാള സിനിമയാകുമിത്. ഇതേ തിയറ്റര്‍ സമുച്ചയത്തില്‍ രജനീകാന്തിന്റെ കാലാ പ്രദര്‍ശനം പുരോഗമിക്കുന്നു. സൌദിയിലെ ആദ്യ ഇന്ത്യന്‍ സിനിമാ പ്രദര്‍ശനമാണിത്. ഇതിനിടെ സിനിമാ നിര്‍മാമത്തില്‍ താല്‍പര്യമുള്ളവര്‍ക്ക് സൌദി ഫിലിം കൌമ്‍സില്‍ കോഴ്സുകള്‍ പ്രഖ്യാപിച്ചു. ആനിമേഷന്‍ കോഴ്സുകളാണ് ആദ്യ ഘട്ടത്തില്‍. ഇതിനുള്ള രജിസ്ട്രേഷന്‍ തുടങ്ങി. www.film.sa എന്ന സൈറ്റിലൂടെ ഈ മാസം 17 വരെ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കാം. അന്താരാഷ്ട്ര സിനിമാ കോച്ചിങ് കേന്ദ്രങ്ങളിലാകും പരിശീലനം. സിനിമാക്കഥ, തിരിക്കഥ എന്നിവയില്‍ കേന്ദ്രീകരിച്ചുള്ള കോഴ്സുകളും ഉടന്‍ രാജ്യത്ത് തുടങ്ങും. ജനറല്‍ അതോറിറ്റി ഫോര്‍ കള്‍ച്ചറിന് കീഴിലാണ് പദ്ധതികള്‍.