Entertainment Indian Cinema

സൗബിന്‍ ഷാഹിര്‍ ചിത്രം അമ്ബിളിയുടെ ഷൂട്ടിംഗ് തുടരുന്നു

സൗബിന്‍ ഷാഹിര്‍ നായകനാകുന്ന അമ്ബിളി സിനിമയുടെ ഷൂട്ടിംഗ് തുടരുന്നു. ഗപ്പി എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ നേടിയ ജോണ്‍പോള്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് അമ്ബിളി. ചിത്രത്തില്‍ സൗബിന്‍ ഷാഹിറും നടി നസ്രിയയുടെ അനുജന്‍ നവീന്‍ നസീമും പ്രധാന വേഷങ്ങളില്‍ എത്തുന്നു. തന്‍വി റാം എന്ന പുതുമുഖമാണ് നായിക.

അമ്ബിളി എന്ന ടൈറ്റില്‍ കഥാപാത്രമായാണ് സൗബിന്‍ എത്തുന്നത്. ഏറെ അഭിനയ പ്രാധാന്യമുള്ള വേഷമാണ് സൗബിന് ഈ ചിത്രത്തിലുള്ളത്. ഉപാധികളില്ലാത്ത സ്‌നേഹത്തിന് മുന്നില്‍ അതിരുകളില്ലാത്ത ലോകം സാധ്യമാകുമെന്ന ആഗ്രഹത്തെയാണ് ഗപ്പിയില്‍ ആവിഷ്‌കരിക്കാന്‍ ശ്രമിച്ചതെങ്കില്‍ വെറുപ്പിന്റെ രാഷ്ട്രീയം പരക്കുന്ന കാലത്ത് കരുതലും സ്‌നേഹവുമായി തെളിച്ചമേകുന്ന ചില മനുഷ്യരെക്കുറിച്ച്‌ പറയാനാണ് അമ്ബിളിയിലൂടെ ശ്രമിക്കുന്നതെന്ന് സംവിധായകന്‍ പറയുന്നു. ഒരു റോഡ് മൂവിയായി ഒരുക്കുന്ന അമ്ബിളി ഇന്ത്യയിലെ വ്യത്യസ്ത സംസ്ഥാനങ്ങളിലായാണ് ചിത്രീകരിക്കുക.