Entertainment

സണ്ണി ലിയോണ്‍ മലയാളത്തിലേക്ക് എത്തുന്നു

മുംബൈ: സണ്ണി ലിയോണ്‍ മലയാളത്തിലേക്ക് എത്തുന്നു. ‘പ്രിയപ്പെട്ടവരേ, മലയാള സിനിമയിലെ എന്‍റെ അരങ്ങേറ്റം പ്രഖ്യാപിക്കുന്നതില്‍ ഞാന്‍ അതീവ സന്തോഷാലുവാണ്. സിനിമ ഉടന്‍ റിലീസാകും’ എന്നാണ് സണ്ണി തന്റെ മലയാളത്തിലേക്ക് ഉള്ള വരവിന്റെ സന്തോഷം പങ്കുവെച്ചു പോസ്റ്റിട്ടത്.

സാങ്കേതിക പ്രവര്‍ത്തകരുടേയും നിര്‍മ്മാണ കമ്ബനിയുടേയും വിവരങ്ങളും സണ്ണി ലിയോണ്‍ പോസ്റ്റില്‍ പങ്കു വെച്ചിട്ടുണ്ട്.ബാക്ക് വാട്ടര്‍ സ്റ്റുഡിയോസിന്‍റെ ബാനറില്‍ ജയലാല്‍ മേനോന്‍ നിര്‍മ്മിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് സന്തോഷ് നായരാണ്. ഫെയറി ടേല്‍ പ്രൊഡക്ഷന്‍ എന്ന ബാനര്‍ സിനിമയുടെ സഹനിര്‍മ്മാതാക്കളാണ്. ജോസഫ് വര്‍ഗ്ഗീസാണ് പ്രൊജക്റ്റ് ഡിസൈനര്‍. വണ്‍ വേള്‍ഡ് എന്‍റര്‍ടെയിന്‍മെന്‍റ്സ് ചിത്രം തീയേറ്ററുകളിലെത്തിക്കും.

അമേരിക്കന്‍ പോണ്‍ ഇന്‍റസ്ട്രിയിലെ വിലയേറിയ താരമായിരുന്ന സണ്ണി ലിയോണ്‍ 2012ലാണ് പോണ്‍ കരിയര്‍ അവസാനിപ്പിച്ച്‌ ബോളിവുഡില്‍ സജീവമായത്. ജിസം 2 ആയിരുന്നു സണ്ണിയുടെ ആദ്യ ഹിന്ദി ചിത്രം. ജാക്പോട്, രാഗിണി എംഎംഎസ് 2, വടകറി, ഹേറ്റ് സ്റ്റോറി 2, ബല്‍വീന്ദര്‍ സിംഗ് ഫേമസ് ഹോഗയ,ഏക് പഹേലി ലീഗ, കുഛ് കുഛ് ലോച്ചാ ഹെ, ലവ് യു ആലിയ, സിംഗ് ഈസ് ബ്ലിംഗ്, ബാമാന്‍ ലവ്, റയീസ്, നൂര്‍, ബാദ്ഷോ എന്നിങ്ങനെ പല സിനിമകളിലും സണ്ണി ലിയോണ്‍ തിളങ്ങി.