Cultural Our Talent

സാന്ദ്രാ മുക്കോംതറയിൽ

മന്ദസ്മിതമായൊഴുകുന്ന സാന്ദ്രസംഗീതം -സാന്ദ്രാ മുക്കോംതറയിൽ ബാസൽ ,സ്വിറ്റ്സർലൻഡ്

ദൈവദാനം പോലെ ജന്മസിദ്ധമായി ലഭിച്ച സംഗീത വാസന അഭിരുചിക്കൊത്ത് തിളക്കിയെടുത്തു സഗീതത്തോടുള്ള ആത്മാര്‍പ്പണം ഒട്ടും ചോര്‍ന്നു പോകാതെ ഒരു തപസ്യപോലെ, സംഗീതസപര്യയിലൂടെ പാട്ടിന്റെ പാലാഴി തീര്‍ക്കുകയാണ് ബാസലിൽ താമസിക്കുന്ന കൊച്ചു ഗായിക സാന്ദ്രാ മുക്കോംതറയിൽ.മലയാളഭാ ഷാ സ്‌ഫുടതയും, സംഗീതത്തിലുള്ള അവഗാഹവും, സംഗീതത്തോടുള്ള അടങ്ങാത്ത അഭിനിവേശവും, സ്വരമാധുരിയും ഒത്തു ചേര്‍ന്നപ്പോള്‍ സ്വിറ്റസർലണ്ടിൽ ജനിച്ചു വളരുന്ന ഈ പെണ്‍കുട്ടി വേറിട്ടൊരു ഗായികയാവുകയാണ്

മലയാളഭാഷയിലുള്ള ഗാനങ്ങൾ പാടുന്നതിലുള്ള മികവാണ് ഈ കൊച്ചു ഗായികയേ വേറിട്ട് നിറുത്തുന്നത് ...മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി എന്നീ ഭാഷകളിലെ ഗാനങ്ങളും  ഇടകലര്‍ത്തി  ആലപിച്ചു  സംഗീതാസ്വാദകര്‍ക്ക് ഉത്സവം പകര്‍ന്നു നല്‍കാന്‍ ഈ ഗായികക്കു ആവുന്നുണ്ട് ...സംഗീതത്തിന്റെ ആത്മാവറിഞ്ഞ് കേൾക്കാനേറെ ഇമ്പമുള്ള ശ്രുതിമധുരമായ ഗാനങ്ങളാണ് സാന്ദ്ര കൂടുതലും ആലപിക്കുന്നത് . ഇന്ന് സ്വിറ്റസർലണ്ടിലെ പ്രോഗ്രാമുകളിലെല്ലാം തന്നെ നിറസാന്നിധ്യമാണ് സാന്ദ്ര.

നന്നെ ചെറുപ്പത്തിൽ തന്നെ സംഗീതത്തിലുള്ള വാസന  സാന്ദ്രയിൽ ഉണ്ടായിരുന്നു .രണ്ടു പതിറ്റാണ്ടിലേറെയായി സ്വിസ്സ്‌ ഗാനരംഗത്തു നിറഞ്ഞു നിൽക്കുന്ന, R  L V  മ്യൂസിക് കോളേജ്    തൃപ്പൂണിത്തുറയിൽ നിന്നും ഗാനഭൂഷണം കരസ്ഥമാക്കിയിട്ടുള്ള  ശ്രീ: തോമസ്‌ മൂക്കോന്തറയിൽ ആണ് സാന്ദ്രയുടെ പിതാവ് .  പിതാവിൽനിന്നും പകർന്നുന്നുകിട്ടിയ കഴിവിൽ ,പി താവിന്റെ കീഴിൽ തന്നെയായിരുന്നു സാന്ദ്രയുടെ യുടെ  സംഗീത അഭ്യസനം ..

ചെറുപ്പകാലത്തു തന്നെ  സംഗീതത്തിൽ സാന്ദ്രക്കു കഴിവുണ്ടെന്ന്‌ പിതാവ് തിരിച്ചറിഞ്ഞു . ഒരു ഗായികയ്ക്ക്‌ വേണ്ടതായ ആലാപന മികവും ശബ്ദസംവരണവും ഉണ്ടെന്ന്‌ മനസിലായതോടെ  വിദ്യാഭ്യാസത്തോടൊപ്പം സംഗീതാഭ്യാസവും ഒരുമിച്ചുകൊണ്ടുപോകുവാൻ പിതാവ് തോമസ് സാന്ദ്രയെ പ്രോത്സാഹിപ്പിച്ചു ..

പഠനകാലത്തുതന്നെ സ്വിസ്സിലെ മത്സരവേദികളിൽ നിറ സാന്നിധ്യമായിരുന്നു സാന്ദ്ര .2013 -ൽ കേളി നടത്തിയ ഇന്റർനാഷണൽ കലാമേളയിൽ സംഗീത വിഭാഗത്തിൽ ,വ്യക്തിഗത ചാമ്പിയൻ  പട്ടവും അതോടൊപ്പം ഫാദർ ആബേൽ മെമ്മോറിയൽ അവാർഡും കരസ്ഥമാക്കി സ്വിസ്സ് മലയാളികളുടെ പ്രിയ ഗായിക ആയി സാന്ദ്ര .സാന്ദ്ര ഇപ്പോൾ ബാസൽ ലാൻഡിൽ ജിംനേസ്യം   സംഗീതം മുഖ്യ വിഷയമായി എടുത്തു പഠിക്കുന്നു .കഴിഞ്ഞ എട്ടു വർഷമായി പിയാനോയിലും പഠനം നടത്തിക്കൊണ്ടിരിക്കുന്ന സാന്ദ്ര അനവധി കോൺസെർട്ടുകളിലും  പങ്കെടുത്തിട്ടുണ്ട്.സ്വിറ് റസർലന്റിലെ പ്രമുഖ മ്യൂസിക് ബാൻഡ് ആയ ഗ്രേസ്‌ ബാൻഡിലെ  ലെ പ്രധാന ഗായിക കൂടിയാണ് മിസ് സാന്ദ്ര തോമസ് .സാന്ദ്ര ഇതിനോടകം തന്നെ പ്രമുഖ  സംഗീത സംവിധായകരുടെ സംവിധാനത്തിൽ  വിവിധ മ്യൂസിക് ആൽബങ്ങളിൽ പടികഴിഞ്ഞു .തനതായ ശബ്‌ദവും ആലാപന രീതിയും സാന്ദ്ര എന്ന ഗായികയെ വേറിട്ട് നിറുത്തുന്നു.

കഴിഞ്ഞ ദിവസം പ്രകാശനം ചെയ്ത സാന്ദ്ര ക്രിയേഷൻസിന്റെ പുതിയ സംഗീത ആൽബമായ ലോർഡ് പ്രെസെൻസിൽ  മധുരമൂറുന്ന ഒരു ഗാനം സാന്ദ്ര ആലപിച്ചിട്ടുണ്ട് ..പുതിയ രൂപത്തിലും ഭാവത്തിലും ഭക്തഹൃദയങ്ങളെ തേനൂട്ടി, കാവ്യകോകിലങ്ങൾ കളനാദം പൊഴിച്ച വരികളെ മനോഹര താളലയങ്ങൾകൊണ്ട്‌ കോർത്തിണക്കിയത്‌ ഭക്തിഗാന സംഗീത സംവിധാന രംഗത്തെ  പ്രശസ്തനായ  ശ്രീ: സാംജി ആറാട്ടുപുഴയാണ്.ഭക്തിഗാന രംഗത്തെ  അതുല്യ ഗായകൻ  കെസ്റ്ററും , ശ്രീ: തോമസ്‌ മൂക്കോന്തറയിലും കൂടി ഒത്തുചേ ർന്ന ഈ സംഗീതശില്പം  വരും നാളുകളിൽ സ്വിസ്സ്‌ മലയാളികളുടെ കാതുകളിൽ മധുമഴയായ്‌ പെയ്തിറങ്ങും.

സാന്ദ്രക്ക് പ്രോത്സാഹനം നൽകുന്നത്  സഹോദരി ലിയയും മാതാവ് മോളിയുമാണ്  . ഈ ഗായികക്കു കൂടുതൽ അവസരങ്ങൾ ലഭിക്കുന്നതിനും സ്വിസ് മലയാളികൾക്ക് അഭിമാനമായി മാറുന്നതിനും വേണ്ടി നമുക്ക്  ,ആശംസിക്കാം .

 
 

Nanmapoorithaye amme By Sandra Thomas.

Karunamayane.by Sandra Thomas.